1 GBP = 96.00 INR                       

BREAKING NEWS

ചുമ്മാതല്ല ടിക്ടോക് നിരോധിച്ചത്! റാപ്പ് ചെയ്യുന്നതിനിടെ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് ട്രെന്‍ഡ് സൃഷ്ടിച്ച് ടിക്ടോക് വീഡിയോ; പുതുപുത്തന്‍ സോഷ്യല്‍ ദീഡിയ ട്രെന്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ത്തി ലോകം

Britishmalayali
kz´wteJI³

സോഷ്യല്‍ മീഡിയയില്‍ ഒരിത്തിരി ലൈക്കുകള്‍ കിട്ടാന്‍ സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കള്‍ പുതിയ ട്രെന്‍ഡായി മാറുകയാണ്. ഇതെന്ത് ലോകം എന്നുവിചാരിച്ച് അദ്ഭുതപ്പെടേണ്ട. മനുഷ്യസ്നേഹവും രക്തബന്ധങ്ങളുമെല്ലാം വാക്കുകളിലും വരകളിലും മാത്രമേയുള്ളു. ആധുനിക ലോകത്തെ സാമൂഹ്യ ജീവിതത്തില്‍ വിജയത്തിന്റെ മാനദണ്ഡം ലൈക്കുകളും കമന്റുകളുമാകുമ്പോള്‍ എല്ലാ ബന്ധങ്ങളും അവിടെ അവസാനിക്കുകയാണ്. അല്ലെങ്കില്‍, ഈ പുതിയ ട്രെന്‍ഡ് ഇത്രയധികം ജനപ്രിയമാകുമോ?

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഒരു വെല്ലുവിളിയുമായാണ് ഈ പുതിയ ചലഞ്ച് എത്തിയിരിക്കുന്നത്. തന്റെ കുഞ്ഞിനേയും കൈയ്യിലെടുത്ത് ബ്ലൂഫേസിന്റെ പ്രസിദ്ധമായ ബേബി എന്ന ഗാനത്തിനൊപ്പം ചുണ്ടുകളനക്കി ചടുലമായി നൃത്തം ചെയ്യണം എന്നതാണ് പുതിയ ചലഞ്ച്. അതിന്റെ അവസാനത്തില്‍, നോ- ബേബി, വീ കാണ്‍ട് ഹാവ് ബേബി എന്ന വരികളെത്തുമ്പോള്‍ കുട്ടിയെ വലിച്ചെറിയണം. ഈ കുട്ടികള്‍, തൊട്ടടുത്ത്, കാമറയില്‍ പതിയാതെ വച്ചിരിക്കുന്ന മൃദുവായ കിടക്കകളില്‍ സുരക്ഷിതമായി വന്നു വീഴും എന്ന് കാണികള്‍ക്ക് വിചാരിക്കാം യാഥാര്‍ത്ഥ്യം ഒരുപക്ഷെ തിരിച്ചായിരുന്നാലും.

ഇതില്‍ പങ്കെടുക്കുന്ന ചില മാതാപിതാക്കള്‍ എറിയുന്നതായി അഭിനയിക്കുന്നുവെങ്കിലും, കാമറക്ക് കാണാനാകാത്തിടത്ത് കുട്ടിയെ സുരക്ഷിതമായി ഇരുത്തുന്നതായി മനസ്സിലാക്കാം. മറ്റുള്ളവര്‍, നൃത്തത്തിന്റെ ആവേശത്തില്‍ കുട്ടികളെ ശരിക്കും വലിച്ചെറിയുക തന്നെയാണ്. ഇതില്‍ ഏറ്റവും വേദനാജനകമായ കാര്യം മിക്ക മാതാപിതാക്കളും കുട്ടികളെ എറിഞ്ഞതിനു ശേഷം അവര്‍ സുരക്ഷിതരായാണോ നിലത്ത് വീണത് എന്നകാര്യം നോക്കുന്നില്ല എന്നതാണ്. മറിച്ച്, നൃത്തത്തിലാണ് അവരുടെ ശ്രദ്ധ മുഴുവനും, കണ്ണൂകള്‍ കാമറയിലേക്കും.

മറ്റൊരു വീഡിയോയില്‍ ഒരു ചെറിയ ആണ്‍കുട്ടിയാണ് മറ്റൊരു ചെറിയ പെണ്‍കുട്ടിയെ എടുത്ത് നൃത്തം ചെയ്യുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ വൈറലാകുന്നുണ്ടെങ്കിലും ഒന്നിനു പോലും അനുകൂലമായ കമന്റുകളല്ല കിട്ടുന്നത്. എന്റെ അമ്മ എന്നെ വലിച്ചെറിഞ്ഞ് നൃത്തം ചെയ്യുവാന്‍ പോയാല്‍ എനിക്ക് സഹിക്കാനാകില്ല, ഒരാള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോക്ക് കീഴില്‍ എഴുതി. ഒരു ട്രെന്‍ഡിനു വേണ്ടി കുട്ടികളെ വലിച്ചെറിയുന്ന പരിപാടി അതിക്രൂരമാണെന്നാണ് ഭൂരിഭാഗവും പറയുന്നത്.

ഇത് ചൈല്‍ഡ് കെയര്‍ സര്‍വ്വീസുകാരുടെ ശ്രദ്ധയില്‍ പെടുത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. ഇതില്‍ ആനന്ദിക്കാനും ആസ്വദിക്കാനും ഉള്ളതിലേറെ ആ പാവം കുഞ്ഞിന്റെ ജീവനോര്‍ത്തുള്ള ഭയം മാത്രമാണ് ഉള്ളതെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ടിക്ടോകിലൂടെ പുറത്തുവന്ന, മാതാപിതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആദ്യത്തെ ചലഞ്ചല്ല ഇത്. ഈ വര്‍ഷം ആദ്യം ആഹ്-ഏഹ് - ആള്‍വേയ്സ് ഏ ക്യുന്‍ എന്ന പാട്ടിന്റെ അവസാനത്തില്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് കുഞ്ഞുങ്ങളുടെ മുഖത്തേക്ക് വെള്ളം ചീറ്റിക്കുന്ന ഒരു ചലഞ്ച് ടിക്ടോകില്‍ വന്നിരുന്നു. ഇതില്‍ ഒരു വീഡിയോയില്‍ വെള്ളം ചീറ്റിയ ഉടനെ കുഞ്ഞ് കരയുന്ന രംഗമുണ്ടായിരുന്നു. അന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോക്കെതിരെ രംഗത്തെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category