1 GBP = 95.80 INR                       

BREAKING NEWS

ഗ്രാമര്‍ സ്‌കൂള്‍ നോക്കി വീട് മാറാന്‍ തയ്യാറാകുന്നവര്‍ക്കു സന്തോഷ വാര്‍ത്ത; 16 സ്‌കൂളുകള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചതോടെ നൂറു കണക്കിന് മലയാളി കുട്ടികള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ പഠനം സാധ്യമാകും; മലയാളികള്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്ക് അധിക ഫണ്ട് ലഭിച്ചതിലൂടെ 4000 കുട്ടികള്‍ കൂടി ഗ്രാമര്‍ സ്‌കൂളിലെത്തും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഗ്രാമര്‍ സ്‌കൂള്‍ പഠനം സ്വപ്നം കണ്ടു കഴിയുന്ന നൂറു കണക്കിനു മലയാളി കുട്ടികളുടെ ഭാവിക്കു സര്‍ക്കാര്‍ കൈത്താങ്ങ്. മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് അധികമായി ഫണ്ടിങ് ആവശ്യമായി വരുന്ന ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഓരോ വര്‍ഷവും അധികമായി ധനസഹായം എത്തുക. കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്തു ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്ത അധിക ഫണ്ട് എന്ന ഉറപ്പു കൂടിയാണ് കണ്‍സര്‍വേറ്റിവ് സര്‍ക്കാര്‍ പാലിക്കാന്‍ തയ്യാറാകുന്നത്.

ഗ്രാമര്‍ സ്‌കൂളുകളുടെ ഫണ്ടിങ് വിഷയത്തില്‍ കണ്‌സര്‍വേറ്റിവും ലേബര്‍ പാര്‍ട്ടിയും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന നിലപാട് എടുത്തതോടെ ഈ വിഷയം തിരഞ്ഞെടുപ്പ് കാലത്തു പ്രത്യേക ശ്രദ്ധയും നേടിയിരുന്നു. മികച്ച പഠന നിലവാരം ഉറപ്പാകുന്നതിനൊപ്പം അച്ചടക്കം പാലിക്കുന്നതിലും മികവ് കാട്ടുന്ന ഗ്രാമര്‍ സ്‌കൂളുകള്‍ തേടിയാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി മലയാളി കുടുംബങ്ങള്‍ പരക്കം പാച്ചില്‍ നടക്കുന്നത്. 

കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 50 മില്യണ്‍ പൗണ്ടിന്റെ സഹായമാണ് 16 സ്‌കൂളുകള്‍ക്കായി ലഭിക്കുക. ഈ തുക കൊണ്ട് 4000 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധ്യമാകും. അധിക ഫണ്ടിനായി സമീപിച്ച 39 സ്‌കൂളുകളില്‍ നിന്നാണ് 16 സ്ഥലത്തെ സ്‌കൂളുകള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നത്. രാജ്യത്തു ആകെ 163 ഗ്രാമര്‍ സ്‌കൂളുകള്‍ മാത്രമാണ് നിലവിലുള്ളത്.

സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കൂടി മികച്ച പഠന നിലവാരത്തിലേക്ക് എത്തിക്കുക എന്ന സര്‍ക്കാര്‍ നയമാണ് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അനുകൂല വക്താക്കള്‍ അവകാശപ്പെടുന്നു. സമൂഹത്തിലെ ധനികരായവര്‍ സ്വകാര്യ സ്‌കൂളുകള്‍ തേടി പോകുമ്പോള്‍ അതിനൊപ്പം നിലവാരമുള്ള ഗ്രാമര്‍ സ്‌കൂളുകള്‍ പാവപ്പെട്ടവര്‍ക്കും ആശ്രയിക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായി വിലയിരുത്തപ്പെടുകയാണ്. 

അധിക ഫണ്ട് ലഭിക്കുന്ന സ്‌കൂളുകള്‍ക്ക് പ്രവേശന കടമ്പയായി മാറുന്ന എന്‍ട്രന്‍സ് ടെസ്റ്റ് സ്‌കോറില്‍ മാര്‍ക്ക് കുറവ് ലഭിച്ചാലും ഏതാനും കുട്ടികള്‍ക്ക് കൂടി പ്രവേശനം ഉറപ്പാക്കും. ഫണ്ടില്‍ ഒരു വിഹിതം പ്രവേശന പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കും വിധം പഠന സഹായത്തിനു വിനിയോഗിക്കാമോ എന്ന സാധ്യതയും പണം ലഭിക്കുന്ന സ്‌കൂളുകള്‍ പരിശോധിക്കും. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഫണ്ട് അധികമായി അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയത്.

നിലവില്‍ ഉള്ള സ്‌കൂളുകള്‍ക്ക് പകരം രാജ്യമെങ്ങും അനേകം ഗ്രാമര്‍ സ്‌കൂള്‍ ആരംഭിക്കാന്‍ ഉള്ള തെരേസ മേയുടെ നീക്കം 2017 ല്‍ പരാജയപ്പെട്ടതോടെയാണ് നിലവിലെ സ്‌കൂളുകള്‍ക്ക് തന്നെ അധിക ഫണ്ട് എന്ന ആശയം ജീവന്‍ വച്ചത്. പുതിയ സിലക്റ്റീവ് സ്‌കൂളുകള്‍ തുടങ്ങുന്നത് 1998ല്‍ ലേബര്‍ സര്‍ക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഈ നിയമത്തില്‍ ഇതുവരെ കൈവയ്ക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. എന്നാല്‍ കൂടുതല്‍ കുടുംബങ്ങള്‍ ഗ്രാമര്‍ സ്‌കൂളുകളെ ആഗ്രഹിക്കുന്നതിനാല്‍ സര്‍ക്കാര്‍ അധിക ഫണ്ടിങ് നല്‍കാന്‍ തയ്യാറാകുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്ദ് വ്യക്തമാക്കുന്നു. 

അടുത്തിടെ ബിബിസി നടത്തിയ പഠനത്തില്‍ പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 11000 കുട്ടികള്‍ അധികമായി ഗ്രാമര്‍ സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. അടുത്ത വര്‍ഷത്തോടെ 24 പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങിയതിനു സമാനമായ തരത്തിലാകും നിലവിലെ സ്‌കൂളുകളില്‍ അധികമെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നും ബിബിസി പഠനം പറയുന്നു. 

പ്രധാനമായും ലണ്ടന്‍, കെന്റ്, വാര്‍വിക്, ബിര്‍മിങ്ഹാം, ഗ്ലോസ്റ്റര്‍, മാഞ്ചസ്റ്റര്‍, ബോണ്‍മൗത്ത്, ഡെവോണ്‍, എസക്‌സ്, റീഡിങ് എന്നിവിടങ്ങളിലാണ് മലയാളി കുട്ടികള്‍ ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം തേടി എത്തുന്നത്. ഇക്കാരണത്താല്‍ മാത്രം ഈ പട്ടണങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് തീ പിടിച്ച വിലയുമാണ്. വില എത്ര നല്‍കിയാലും വീട് കിട്ടാന്‍ ഇല്ല എന്നതാണ് മറ്റൊരു കാരണം.

ഏഴാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടിയുടെ കുടുംബം ചുരുങ്ങിയത് മറ്റൊരു ഏഴുവര്‍ഷം കൂടി അവിടെ താമസിക്കാന്‍ തയ്യാറാകും. ഇതോടൊപ്പം അതേ വീട്ടിലെ ഇളയ കുട്ടി കൂടി ഗ്രാമര്‍ സ്‌കൂളില്‍ എത്തിയാല്‍ വീണ്ടും ആ കുടുംബം അവിടെത്തന്നെ താമസിക്കാന്‍ നിര്‍ബന്ധത്തിനാകും. ഇക്കാരണം കൊണ്ട് വളരെ വിരളമായാണ് ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ വില്‍പ്പനയ്ക്ക് എത്തുക. വീട് വിപണിയില്‍ എത്തിയാല്‍ ഉടന്‍ ആവശ്യക്കാര്‍ കൊത്തിക്കൊണ്ടു പോകുകയും ചെയ്യും എന്നതാണ് വിപണി ട്രെന്റ്. 

The 16 schools are:
Altrincham Grammar School for Boys (Trafford)
Bournemouth School (Bournemouth)
Bournemouth School for Girls (Bournemouth)
Chelmsford County High School (Essex)
Colchester County High School (Essex)
Colyton Grammar School (Devon)
John Hampden Grammar School (Buckinghamshire)
Kendrick School (Reading)
Lawrence Sheriff School (Warwickshire)
Queen Mary's Grammar School (Walsall)
Queen Mary's High School (Walsall)
Sir Thomas Rich's School (Gloucestershire)
Sir William Borlase's Grammar school (Buckinghamshire)
St Michael's Catholic Grammar School (Barnet)
Rochester Grammar School (Medway)
Wolverhampton Girls High School (Wolverhampton)

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category