1 GBP = 94.70 INR                       

BREAKING NEWS

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി വെള്ളക്കാരനല്ലാത്ത ഒരാള്‍ സോഷ്യോളജി വകുപ്പ് മേധാവിയാകുമ്പോള്‍ നറുക്കു വീണത് ഇന്ത്യാക്കാരിക്ക്; മനാലി ദേശായ് ഇനി കേംബ്രിഡ്ജിന്റെ സോഷ്യോളജി വകുപ്പിനെ നയിക്കും

Britishmalayali
kz´wteJI³

1209-ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവായ ഹെന്റി മൂന്നാമന്‍ സ്ഥാപിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന സര്‍വ്വകലാശാലകളില്‍ പഴക്കം കൊണ്ട് നാലാം സ്ഥാനത്തുള്ള സര്‍വ്വകലാശാലയാണ്. ആ സര്‍വ്വകലാശാലയുടെ എട്ടു നൂറ്റാണ്ടിലധികമായി പരന്നുകിടക്കുന്ന ചരിത്രത്തില്‍ ഇതാദ്യമായാണ് വെള്ളക്കാരിയല്ലാത്ത ഒരു വനിത ഒരു വകുപ്പിനെ നയിക്കാനെത്തുന്നത്. ഈ അപൂര്‍വ്വ നേട്ടത്തിനുടമയാകുന്നത് ഒരു ഇന്ത്യാക്കാരിയാണെന്നത് ഇന്ത്യാക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന കാര്യവുമാണ്.

നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗത്തില്‍ റീഡറും ന്യുമാന്‍ കോളേജില്‍ ഫെല്ലോയുമായ മനാലി ഈ വിദ്യാഭ്യാസ വര്‍ഷാരംഭം മുതല്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വകുപ്പിനെ നയിക്കുവാന്‍ നിയമിതയായിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സങ്കലനമാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനാലി ജനിച്ചത് അമേരിക്കയില്‍ ആയിരുന്നെങ്കിലും തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത് ഡെല്‍ഹിയിലെ മോഡേണ്‍ സ്‌കൂളില്‍ ആയിരുന്നു. പിന്നീട് ലണ്ടനിലേക്ക് താമസം മാറ്റിയ അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് അവിടെയായിരുന്നു.

പിന്നീട് അമേരിക്കയിലേക്ക് പോയ അവര്‍ യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗണില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുകയും ലോസ് ഏഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും പി എച്ച് ഡി നേടുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകവൃത്തിയില്‍ ചേരുന്നതിനു മുന്‍പ് അവര്‍ അമേരിക്കയിലും പിന്നീട് ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലും അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ലാണ് മനാലി ദേശായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയവും സാമൂഹ്യ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് മനാലിയുടെ ഭൂരിഭാഗം ഗവേഷണങ്ങളും നടന്നിട്ടുള്ളത്. കൊളോണിയല്‍ കാലത്തുനിന്നും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കുള്ള മാറ്റത്തില്‍, മനുഷ്യന്റെ സ്വത്വബോധത്തിലും താത്പര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ മനാലിയുടെ ഗവേഷണങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ലിംഗ വിവേചനം, രാഷ്ട്ര രൂപീകരണം, മൗലിക ജനാധിപത്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്.

അവരുടെ അദ്ധ്യാപന മികവിനുള്ള ആദരമായി 2019-ല്‍ പില്‍കിംഗ്ടണ്‍ ടീച്ചിംഗ് പ്രൈസ് നേടിയ അവര്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ കാലാകാലങ്ങളായി അദ്ധ്യാപകരായിട്ടുള്ള നിരവധി ഇന്ത്യന്‍ പ്രതിഭകളില്‍ ഒരാളാണ്. ''നമ്മള്‍ ഇപ്പോള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു കാലത്തിലൂടെയാണ്. മാത്രമല്ല, നമ്മുടെ അസ്തിത്വത്തെ അപകടത്തിലാക്കിയേക്കാവുന്ന നിരവധി അടിസ്ഥാന്‍ പ്രശ്നങ്ങള്‍ ഉയരുന്ന ഒരു കാലം കൂടിയാണിത്. കാലാവസ്ഥാ വ്യതിയാനമോ, യുദ്ധമോ, ദാരിദ്ര്യമോ, സാമൂഹിക അസമത്വമോ എന്തുമാകട്ടെ അവയ്ക്കുള്ള ഫലപ്രദമായ ഉത്തരം നല്‍കാന്‍ സോഷ്യോളജി എന്ന പഠന ശാഖയ്ക്ക് കഴിയുന്നുണ്ട്.'' തന്റെ പുതിയ ജോലിയെ കുറിച്ചാരാഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇതായിരുന്നു.

നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് അന്വേഷിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഒരു ശാഖയാണ് സോഷ്യോളജി. ഇന്നത്തെ സാഹചര്യത്തില്‍ അതില്‍ ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയുക എന്നത് സന്തോഷകരമായ ഒരു കാര്യമാണെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category