1 GBP = 96.00 INR                       

BREAKING NEWS

1300 കളില്‍ വിജയനഗര ഭരണകാലത്തെ സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങള്‍ ലണ്ടനില്‍ എത്തിയത് കള്ളന്മാര്‍ വഴി; കേസാകും മുന്‍പ് എംബസിയില്‍ തിരിച്ചേല്‍പിച്ച് ഉടമ; ലണ്ടന്‍ എംബസിയില്‍ നടന്നത് അപൂര്‍വ്വമായ ഒരു ചരിത്ര സ്മരണ

Britishmalayali
kz´wteJI³

ഗവാന്‍ ശ്രീരാമന്റേയും, സീതാദേവിയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ലണ്ടന്‍ എംബസിയില്‍ എത്തിച്ചപ്പോള്‍ വലിയൊരു ആഘോഷമായിരുന്നു അവിടെ ഒരുക്കിയിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ അമൂല്യ വിഗ്രഹങ്ങള്‍ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, തമിഴ് നാട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ,ലണ്ടന്‍ മെട്രോ പോലീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തിയിരുന്നു.

1978-ല്‍ തമിഴ്നാട്ടിലെ ഒരു പുരാതന ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായിരുന്നു ഈ വിഗ്രഹങ്ങള്‍. വിജയനഗര കാലഘട്ടത്തില്‍ പണിതുയര്‍ത്തിയ ക്ഷേത്രമായിരുന്നു ഇത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷ് പൗരന്‍ ഈ സെപ്റ്റംബര്‍ 15 ന് ഇവ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ എത്തിക്കുകയായിരുന്നു.

2019 ആഗസ്റ്റില്‍ ഇന്ത്യാ പ്രൈഡ് പ്രൊജക്ടാണ് അമൂല്യങ്ങളായ നാല് പുരാതന വിഗ്രഹങ്ങള്‍ ബ്രിട്ടനിലുണ്ടെന്ന വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷനെ ധരിപ്പിക്കുന്നത്. ശ്രീരാമന്‍, സിത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നീ വിഗ്രഹങ്ങളായിരുന്നു ഇവ. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഈ വിവരം ലണ്ടന്‍ മെട്രോപോലീസിന്റെ പുരാവസ്തു വിഭാഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിനു പുറമേ 1978-ല്‍ നടന്ന മോഷണത്തിന്റെ വിശദവിവരങ്ങളും വിഗ്രഹങ്ങളുടെ ഫോട്ടോകളും തമിഴ്നാട് പോലീസ് ലഭ്യമാക്കുകയും ചെയ്തു.

ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ച മെട്രോ പോലീസ് ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥനെ കണ്ടെത്തി അത് ഇന്ത്യന്‍ എംബസിയില്‍ ഏല്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴും കര്‍മ്മങ്ങള്‍ നടക്കുകയും ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുകയും ചെയ്യുന്ന ഒരു ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചവയാണ് ഈ വിഗ്രഹങ്ങള്‍ എന്ന് അറിയിക്കുകയും ചെയ്തു. ആര്‍ട്ട് ലോസ്സ് റെജിസ്റ്റര്‍ മുതലായ രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു ഇയാള്‍ ഇത് വാങ്ങിയത്. എന്നാല്‍, ഇത് വിറ്റയാള്‍ മരണപ്പെട്ടതിനാല്‍ തുടരന്വേഷണത്തിന് നിവര്‍ത്തിയില്ലാതെയായി.

കൂടുതല്‍ കേസുകളും മറ്റും ഇല്ലാതെയിരിക്കുവാന്‍, ഈ വിഗ്രഹങ്ങള്‍ വാങ്ങിയ വ്യക്തി ഇവയെല്ലാം ഇന്ത്യന്‍ ഹൈക്കമീഷനെ ഏല്പിക്കുകയായിരുന്നു. ഇതിനു മുന്‍പ്ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചിട്ടുള്ള റാണി-കി വാവില്‍ നിന്നും കാണാതായ ബ്രഹ്മ-ബ്രാഹ്മണി വിഗ്രഹവും പന്ത്രണ്ടാം നൂറ്റാണ്ടിലെ വെങ്കലത്തില്‍ തീര്‍ത്ത ഒരു ബുദ്ധവിഗ്രഹവും രണ്ടാം നൂറ്റാണ്ടിലെ ചുണ്ണാമ്പുകല്ലില്‍ കൊത്തിയെടുത്ത ഒരു സ്തൂപവും ഇതുപോലെ വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ ബരോളിയിലുള്ള ഘടേശ്വര ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ ശിവ വിഗ്രഹം ഇതുപോലെ വീണ്ടെടുത്ത് ഈ വര്‍ഷമാദ്യം ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category