1 GBP = 95.80 INR                       

BREAKING NEWS

ചെന്നൈയുടെ ബൗളര്‍മാരെ എടുത്തിട്ടടിച്ച് സഞ്ജു വി സാംസണ്‍; 32 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ സഞ്ജു മാജിക്കില്‍ റോയലായി രാജസ്ഥാന്‍; ഷാര്‍ജയില്‍ സിക്‌സര്‍ മഴ പെയ്യിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് 216 എന്ന കൂറ്റന്‍ സ്‌കോര്‍; തോല്‍വി സമ്മതിച്ച് ധോണിയും കൂട്ടരും; ഷാര്‍ജയില്‍ താരമായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ തന്നെ

Britishmalayali
kz´wteJI³

ഷാര്‍ജ: ചെന്നൈയുടെ ബൗളര്‍മാരെ പറപറത്തിയ സഞ്ജു മാജിക്കില്‍ ശരിക്കും റോയലായി രാജസ്ഥാന്‍. സിക്സുകളുടെ ഘോഷയാത്രയുമായി മലയാളി താരം സഞ്ജു വി സാസംസണ്‍ കളം നിറഞ്ഞപ്പോള്‍ ചെന്നൈയുടെ ബൗളര്‍മാരെല്ലാം പൂച്ചയെ പോലെ പതുങ്ങുന്ന കാഴ്ചയ്ക്കാണ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ അത്ര കണ്ട ആവേശോജ്വലമായ ബാറ്റിങ് പൂരമാണ് സഞ്ജു ഇന്നലെ കാഴ്ച വെച്ചത്. 32 പന്തില്‍ നിന്നും 74 റണ്‍സ് അടിച്ചു കൂട്ടിയ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഒന്‍പതു സിക്സറുകളാണ് പിറന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ബൗണ്ടറികള്‍ പറപറത്തിയ സഞ്ജു വെറും 19 പന്തിലാണ് അര്‍ധസെഞ്ചുറി കടന്നത്.

ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ രണ്ട് ഓവറില്‍ പതുങ്ങി നിന്ന സഞ്ജു പിന്നീട് ചെന്നൈ ബൗളിങ് നിരയെ കടന്നാക്രമിക്കുന്ന കാഴ്ചയ്ക്കാണ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് സഞ്ജു ഇന്നലെ ഷാര്‍ജാ സ്റ്റേഡിയത്തില്‍ കുറിച്ചത്. ബെംഗളൂരു മലയാളിയായ ദേവ്ദത്ത് പടിക്കല്‍ കഴിഞ്ഞ ദിവസം ദുബായില്‍ കാഴ്ചവച്ച വിസ്മയ പ്രകടനത്തിന്റെ തുടര്‍ച്ചയായാണ് തൊട്ടടുത്ത ദിവസം ഇങ്ങ് ഷാര്‍ജയില്‍ സഞ്ജുവും മാസ്മരിക പ്രകടനം കാഴ്ചവെച്ചത്.

സഞ്ജു ക്രീസിലെത്തുമ്പോള്‍ 2.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. നേരിട്ട ആദ്യ പന്തില്‍ ദീപക് ചാഹറിനെതിരെ സിംഗിള്‍. ലുങ്കി എന്‍ഗിഡിയുടെ തൊട്ടടുത്ത ഓവറിലും സഞ്ജു വിനയത്തോടെ നിന്നു. കളി അഞ്ചാം ഓവറില്‍ എത്തിയതോടെ സഞ്ജു ആളാകെ മാറി. സാം കറന്‍ എറിഞ്ഞ പന്തില്‍ ഗിയര്‍ ചെയ്ഞ്ച് ചെയ്ത സഞ്ജു മൂന്നാം പന്ത് ധോണിക്കു സമീപത്തുകൂടി ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തില്‍ കഴിവിന്റെ മാത്രം ബലത്തില്‍ ഉഗ്രനൊരു സിക്സര്‍.

പിന്നീടങ്ങോട്ട് സിക്സറുകളുടെ തൃശൂര്‍ പൂരമായിരുന്നു. തുടര്‍ച്ചയായ ഓവറുകളില്‍ സിക്സറുകള്‍ കണ്ടെത്തിയ സഞ്ജു ആരാധകരെ ആവേശത്തിലാക്കി. പിന്നീടങ്ങോട്ട് സഞ്ജു പറത്തിയ ബോളുകള്‍ കാണാന്‍ ഗാലറിക്ക് മുകളിലേക്ക് പോകേണ്ടി വന്നു. ദീപക് ചാഹര്‍ എറിഞ്ഞ ആറാം ഓവറില്‍ ഒരു സിക്സ്. രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറില്‍ രണ്ട് തുടര്‍ സിക്സുകള്‍. സഞ്ജുവിനും രാജസ്ഥാനും മൂക്കുകയറിടാനെത്തിയ പിയൂഷ് ചൗളയുടെ ഊഴമായിരുന്നു അടുത്തത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയുടെ വിജയശില്‍പികളില്‍ ഒരാളായ ചൗളയെ നേര്‍വഴിയില്‍ ഗാലറിയിലെത്തിച്ചാണ് സഞ്ജു സ്വീകരിച്ചത്.

പിന്നാലെ ധോണി വക ചൗളയ്ക്ക് ഏതാനും 'ടിപ്സ്'. പക്ഷേ, അതും ഫലം കണ്ടില്ല. ചൗളയുടെ ഓവറില്‍ 19-മാത്തെ പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എന്നിട്ടും മതിയാക്കാതെ അതേ ഓവറില്‍ ഒരു സിക്സ് കൂടി നേടിയാണ് സഞ്ജു ചൗളയെ പറഞ്ഞയച്ചത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജ ഇക്കുറി രക്ഷപ്പെട്ടു. ചെറിയ ഇടവേളയ്ക്കു ശേഷം സിക്സ് പിറക്കാതെ പോയ ആദ്യ ഓവര്‍. തൊട്ടടുത്ത ഓവറില്‍ പിയൂഷ് ചൗളയ്ക്ക് വീണ്ടും സഞ്ജുവിന്റെ പ്രഹരം. സ്മിത്ത് ആദ്യ പന്തില്‍ നേടിയ സിക്സിനു പിന്നാലെ മൂന്നാം പന്ത് സഞ്ജു ലോങ് ഓഫിലൂടെ ഗാലറിയിലെത്തിച്ചു. അടുത്ത വരവില്‍ ജഡേജയും ശിക്ഷിക്കപ്പെട്ടു. മൂന്നാം പന്ത് ലോങ് ഓഫിലൂടെ ഗാലറിയിലേക്ക് വീണ്ടും.

കളി മൂത്ത സ്ജുവിനെ എങ്ങനെ പിടിച്ചു കെട്ടണമെന്ന് അറിയാതെ ധോണിയും പിള്ളേരും വിയര്‍ത്തു. ഒടുവില്‍ 12-ാം ഓവറില്‍ ലുങ്കി എന്‍ഗിഡിയാണ് സഞ്ജുവിനെ പിടിച്ചു കെട്ടിയത്. ഈ ഓവറിലെ നാലാം പന്ത് അക്ഷരാര്‍ഥത്തില്‍ വൈഡായിരുന്നു. പക്ഷേ, ആവേശത്തള്ളിച്ചയില്‍ പന്ത് ഡീപ് കവറിലൂടെ സിക്സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. കണക്ഷന്‍ കിട്ടാതെ പോയതോടെ ഉയര്‍ന്നു പൊങ്ങിയ പന്ത് ഓടിയെത്തിയ ദീപക് ചാഹര്‍ കഷ്ടപ്പെട്ട് കയ്യിലൊതുക്കി. രണ്ടു തവണ കയ്യില്‍ത്തട്ടി തെറിച്ച പന്ത് ചാഹര്‍ വീഴ്ചയ്ക്കിടയിലും നെഞ്ചോടുചേര്‍ത്തു പിടിച്ചു. സെഞ്ചുറി കാത്തിരുന്ന ആരാധകരുടെ നിരാശകള്‍ക്കിടെ അതിലേറെ നിരാശയില്‍ സഞ്ജു പവലിയനിലേക്ക് മടങ്ങി.

ചെന്നൈക്കെതിരെ കളി പൊതുവേ മോശമായിരുന്ന സഞ്ജു അങ്ങനെ ഇന്നലെ വണ്‍മാന്‍ ഷോ നടത്തി ശരിക്കും സൂപ്പര്‍ സ്റ്റാറായി. ആരെയും അമ്പരപ്പിക്കുന്ന പ്രകടനം. ഇന്നലത്തെ തകര്‍പ്പന്‍ പ്രകടവത്തോടെ രാജസ്ഥാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡിനൊപ്പമെത്തി ഇതോടെ സഞ്ജു. 2012ല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവരുടെ മൈതാനത്ത് 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇംഗ്ലിഷ് താരം ഒവൈസ് ഷായുമുണ്ട് സഞ്ജുവിനൊപ്പം. മുന്‍പിലുള്ളത് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മറ്റൊരു ഇംഗ്ലിഷ് താരം ജോസ് ബട്‌ലര്‍ മാത്രം.

സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്‍സിനു കീഴടക്കിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. 217 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തില്‍ 72), ഷെയ്ന്‍ വാട്‌സന്‍ (21 പന്തില്‍ 33) എന്നിവര്‍ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുല്‍ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.

മുരളി വിജയ് (21 പന്തില്‍ 21), സാം കറന്‍ (6 പന്തില്‍ 17), ഋതുരാജ് ഗെയ്ക്വാദ് (പൂജ്യം), കേദാര്‍ ജാദവ് (16 പന്തില്‍ 22), എം.എസ്.ധോണി( 17 പന്തില്‍ പുറത്താകാതെ 29), രവീന്ദ്ര ജഡേജ (2 പന്തില്‍ പുറത്താകാതെ 1) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്സ്മാന്മാരുടെ സ്‌കോറുകള്‍. നേരത്തെ സഞ്ജു സാംസണ്‍ (32 പന്തില്‍ 74), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (47 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ മിന്നല്‍ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്്ടത്തില്‍ 216 റണ്‍സെടുത്തത്.

 

സഞ്ജുവിനെ വാനോളം പുകഴ്ത്തി കമന്‍ഡര്‍മാര്‍

'സഞ്ജു സാംസണിന്റെ ബാറ്റിങ് ഒരു ദിവസം മുഴുവനും എന്നല്ല, എല്ലാ ദിവസവും കണ്ടിരിക്കാന്‍ ഞാന്‍ റെഡി' വിഖ്യാതമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഐതിഹാസിക ബാറ്റിങ് പ്രകടനം കണ്ട് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ട്വീറ്റ് ചെയ്ത വാക്കുകള്‍ ഇങ്ങനെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ആവേശോജ്വല ഇന്നിങ്സുകളുടെ ഗണത്തിലേക്ക് ഒന്നുകൂടി ചേര്‍ത്തുവച്ച ആ ഇന്നിങ്സിനെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എന്തു പറയാന്‍! കാണികളുടെ അഭാവത്തിലും ആവേശം ചോരാതെ തകര്‍ത്തടിച്ചാണ് സഞ്ജു ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എന്നെന്നും ഓര്‍മിക്കാനൊരു അര്‍ധസെഞ്ചുറി കുറിച്ചിട്ടത്.

'സഞ്ജു നെറ്റ്സില്‍ ബാറ്റു ചെയ്യുകയാണെന്ന് തോന്നു'മെന്നാണ് കമന്ററി ബോക്സില്‍ നിന്നും സാക്ഷാല്‍ സുനില്‍ ഗാവസ്‌കറിന്റെ സാക്ഷ്യം.32 പന്തില്‍നിന്ന് 74 റണ്‍സടിച്ച സഞ്ജുവിന്റെ ബാറ്റില്‍നിന്ന് ആകെ പിറന്നത് ഒരേയൊരു ഫോര്‍. ബാക്കി റണ്‍സില്‍ ഏറിയ പങ്കും പിറന്നത് സിക്സറുകളിലൂടെ. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലെത്തിയ ധോണിയെയും സംഘത്തെയും വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു സഞ്ജുവിന്റേത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച സഞ്ജു, തുടര്‍ സിക്സറുകളുമായി ആരാധകരെ അക്ഷരാര്‍ഥത്തില്‍ വിരുന്നൂട്ടി.രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്മാരെ അന്ന് നിയന്ത്രിച്ചുനിര്‍ത്തിയ ചെന്നൈ ബോളര്‍മാരെ, ഷാര്‍ജയില്‍ സഞ്ജു തലങ്ങും വിലങ്ങും പ്രഹരിച്ചു. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതും സ്റ്റേഡിയത്തിന്റെ വലിപ്പക്കുറവും സഞ്ജുവിന് അനുകൂല ഘടകങ്ങളായി.

 

13-ാം സീസണില്‍ വെടിക്കെട്ടുമായി മലയാളികള്‍

ഐപിഎല്‍ 13-ാം സീസണ്‍ മലയാളി താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടിന്റേതായി മാറുകയാണ്. കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലായിരുന്നു ബാറ്റിങ് വെടിക്കെട്ട് നടത്തി താരമായതെങ്കില്‍, ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിന്റെ ഊഴമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സുമായാണ് തിരിച്ചു നടന്നത്. ഇതോടെ ഈ മലയാളി താരമായിരുന്നു ഇന്നലെ സകലമാധ്യമങ്ങളിലും തിളങ്ങി നിന്നത്.

തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ (32 പന്തില്‍ 74), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (47 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ മിന്നല്‍ പ്രകടനത്തിന്റെയും ബലത്തിലാണ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 216 റണ്‍സെടുത്തത്. സഞ്ജു പുറത്തായശേഷം രാജസ്ഥാന്റെ റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അവസാന ഓവറില്‍ ആര്‍ച്ചറിന്റെ ആളിക്കത്തലാണ് സ്‌കോര്‍ 200 കടത്തിയത്. ചെന്നൈയ്ക്കായി സാം കറന്‍ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ (6 പന്തില്‍ 6) മൂന്നാം ഓവറില്‍ ദീപക് ചഹാര്‍ പുറത്താക്കിയെങ്കിലും സ്മിത്തും സഞ്ജുവും ചേര്‍ന്ന് തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. സ്പിന്നര്‍മാരായ പിയൂഷ് ചൗളയെയും രവീന്ദ്ര ജഡേജയേയും സഞ്ജു കണക്കിന് 'തല്ലി'. എട്ടാം ഓവറില്‍ മാത്രം 28 റണ്‍സാണ് ചൗള വഴങ്ങിയത്.

12ാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ സഞ്ജുവിനെ ദീപക് ചഹാര്‍ കയ്യിലൊതുക്കിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 1322 എന്ന നിലയിലായി. ഒരുസമയത്ത് 250 കടക്കുമെന്ന് തോന്നിച്ച രാജസ്ഥാനെ, പിന്നീട് ചെന്നൈ ബോളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നിലയുറപ്പിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞതാണ് തിരിച്ചടിയായത്. സഞ്ജുവിന് പിന്നാലെവന്ന ഡേവിഡ് മില്ലര്‍ സംപൂജ്യനായി മടങ്ങി. ഒരു പന്തുപോലും നേരിടാനാകാതെ മില്ലര്‍ റണ്ണൗട്ടായി മടങ്ങി. റോബിന്‍ ഉത്തപ്പയും (9 പന്തില്‍ 5) കാര്യമായ സംഭവന ചെയ്തില്ല. ടീമിലെ പുതുമുഖം രാഹുല്‍ ടെവാട്ടിയയെ (8 പന്തില്‍ 10) സാം കറന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അതേ ഓവറില്‍ തന്നെ റയാന്‍ പരാഗിനെയും (4 പന്തില്‍ 6) കറന്‍ ധോണിയുടെ കൈകളില്‍ എത്തിച്ചു.

ജോഫ്ര ആര്‍ച്ചറിന്റെ മിന്നല്‍പ്രകടനമാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്. എന്‍ഗിഡിയെ തുടര്‍ച്ചയായ മൂന്നു പന്തുകള്‍ സിക്സര്‍ പറത്തിയ ആര്‍ച്ചര്‍ 30 റണ്‍സാണ് ആ ഓവറില്‍ അടിച്ചുകൂട്ടിയത്. ടോം കറന്‍ (9 പന്തില്‍ 10) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാം കറന്‍ നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ദീപക് ചഹര്‍ നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category