1 GBP = 95.80 INR                       

BREAKING NEWS

ഡിജിറ്റല്‍ ഡാറ്റയിലുള്ളത് ശിവശങ്കറിനെ കുടുക്കുന്ന ചാറ്റുകള്‍; രണ്ടാം മന്ത്രിയുമായുള്ള സ്വപ്നയുടെ സന്ദേശം കൈമാറലിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമില്ലെന്നും വിലയിരുത്തല്‍; ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഡിലീറ്റ് ചെയ്തത് 4000 ജി.ബി. ഡേറ്റ; വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങള്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു സി- ഡാകും; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; ജലീലിന്റെ മൊഴികളും സംശയ നിഴലില്‍; അന്വേഷണം എയര്‍ ഇന്ത്യാ സാറ്റ്സിലേക്കും

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്ന സുരേഷും സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വര്‍ണം കടത്തിയെന്നു സൂചന ദേശീയ അന്വേഷണ ഏജന്‍സിക്ക് കിട്ടി. ഇവരുടെ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിര്‍ണ്ണായക തെളിവുകളാണുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഡിലിറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം. സ്വപ്നയെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കും. മന്ത്രി കെടി ജലീലിനൊപ്പം രണ്ടാമതൊരു മന്ത്രിയും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

സ്വപ്നയുടേയും സരിത്തിന്റേയും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോഴാണു നിര്‍ണായക സൂചനകള്‍ ലഭിച്ചത്. നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവവികാസങ്ങള്‍ അരങ്ങേറിയ ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജി.ബി. ഡേറ്റയാണു ഡിലീറ്റ് ചെയ്തത്. ഇതില്‍ വിഐപികളെ കുടുക്കാന്‍ പോന്ന തെളിവുകളുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സ്വപ്നാ സുരേഷിന്റെ ഇനിയുള്ള ചോദ്യം ചെയ്യല്‍ അതിനിര്‍ണ്ണായകമാകും. ഈ തെളിവുകള്‍ കസ്റ്റംസിനും ഇഡിക്കും എന്‍ഐഎ കൈമാറും.

അതിനിടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങള്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു സി- ഡാക് വൃത്തങ്ങള്‍ എന്‍.ഐ.എയെ അറിയിച്ചു. യു.എ.ഇക്കു പുറമേ മറ്റു ചില രാജ്യങ്ങളിലെ നമ്പറുകളിലേക്കും നിരന്തരം ചാറ്റിങ് നടന്നിട്ടുണ്ട്. സ്വപ്നയുമായി അടുപ്പമുള്ള മറ്റൊരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍.ഐ.എ. വിശകലനം ചെയ്യുകയാണ്. എന്നാല്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ മന്ത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല.

അതിനിടെ യു.എ.ഇ. കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്നു 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരേയും ചില തെളിവുകള്‍ ലഭിച്ചു. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ അറിഞ്ഞിരുന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

എയര്‍ഇന്ത്യ സാറ്റ്‌സിലെ ചില ജീവനക്കാരുമായി സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എയര്‍ലൈന്‍ ജീവനക്കാരുമായി ബന്ധമുണ്ടാക്കിയതു സ്വര്‍ണക്കടത്തിനു വേണ്ടിയായിരുന്നെന്നാണു സംശയം. സ്വപ്ന നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് സാറ്റ്സ്. അതിനിടെ സ്വപ്നയുടെ രാജിക്കു ശേഷം യുഎഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിച്ചവരെ വീണ്ടും ചോദ്യം ചെയ്യും. ഇവയരെ ജോലിക്കെടുത്തതില്‍ സ്വപ്നയുടെയുടെ ഇടപെടലും ശിവശങ്കറിന്റെ സഹായവും ഉണ്ടായിരുന്നെന്നാണു സൂചന.

കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്രാ ഇന്റര്‍നാഷണലിലും ഇവര്‍ പലരെയും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതെല്ലാം സ്വര്‍ണ്ണ കടത്തില്‍ ആനുകൂല്യം കിട്ടാനായിരുന്നുവെന്നാണ് വിലയിരുത്തല്‍. സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാത്തതെന്നും ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി.

സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ എന്‍.ഐ.എ. അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും.

സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യല്‍ നടക്കും. സ്വപ്ന മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും എന്‍.ഐ.എ. സംഘം പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category