1 GBP = 96.00 INR                       

BREAKING NEWS

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല; രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ഇടമായി ദൈവത്തിന്റെ സ്വന്തം നാട്; കൊച്ചിയില്‍ അറസ്റ്റ് നടന്നതോടെ മറ്റ് അല്‍ഖ്വയ്ദ തീവ്രവാദികള്‍ നീങ്ങിയതു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും; പിന്നില്‍ പാക് ഭീകരര്‍ തന്നെ; മുര്‍ഷിദ് ഹസനെ ജീവനോടെ പിടികൂടിയത് നിര്‍ണ്ണായകമെന്ന് എന്‍ഐഎ; മലയാറ്റൂരിലെ സ്ഫോടനവും സംശയത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ 9 പേര്‍ക്ക് പാക് ഭീകര സംഘടനകളുമായി അടുത്ത ബന്ഘം. എല്ലാവരേയും ഡല്‍ഹി കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തു നിന്ന് അറസ്റ്റിലായ 3 പേരെ 5 ദിവസത്തേക്കും മറ്റ് 6 പേരെ 4 ദിവസത്തേക്കുമാണു കസ്റ്റഡിയില്‍ വിട്ടത്. പട്യാല ഹൗസ് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇവരെ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീവ്രവാദ ബന്ധങ്ങളില്‍ വ്യക്തത വരുത്തും.

എറണാകുളത്ത് നിന്ന് പിടികൂടിയ മുര്‍ഷിദ് ഹസനാണ് സംഘത്തലവന്‍. എറണാകുളത്തു നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം എന്‍ഐഎ തേടി. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഇവര്‍ പദ്ധതിയിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്ന് എന്‍ഐഎ വാദിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അല്‍ഖായിദ നേതൃത്വവുമായി സംഘം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘം ഹാജരാക്കി. ബംഗാളില്‍ 2 പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തില്‍ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു. മൂര്‍ഷിദ് ഹസനെ ജീവനോടെ പിടികൂടാനാകുമെന്ന് എന്‍ഐഎ കരുതിയിരുന്നില്ല. അതുകൊണ്ടാണ് കരുതലോടെ നീങ്ങിയത്. ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുര്‍ഷിദ് ഹസന്‍, രണ്ടാംപ്രതി മൊസറഫ് ഹൊസൈന്‍, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടി.

കേരളം എപ്പോഴും ഒരു സുരക്ഷിത താവളമായി ഉപയോഗിക്കുകയാണെന്ന നിഗമനമാണ് എന്‍ ഐ എ മുന്നോട്ടു വെയ്ക്കുന്നത് . തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവര്‍ കേരളം ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും എന്‍ ഐ എ പറയുന്നു. കൊച്ചിയില്‍ ് അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാന്‍ എന്‍ഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. .

തീവ്രവാദികള്‍ക്ക് കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പെട്ടെന്ന് ഇവര്‍ കടല്‍ കടക്കുന്നത് ശ്രീലങ്കയിലേക്ക് ആണ്. കേരളത്തില്‍ നിന്നും എത്താന്‍ ഏറ്റവും കൂടുതല്‍ എളുപ്പമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ കൊച്ചി-തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ീവ്രവാദികള്‍ക്ക് സാമ്പത്തീക സഹായം ലഭ്യമാക്കി എന്ന് അറസ്റ്റിലായവര്‍ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും സംഘടനകളും ഇപ്പോള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. നാല് സംഘടനകളും രണ്ടു സ്ഥാപനങ്ങളുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയത്. ഇവരുടെ അഞ്ച് വര്‍ഷത്തെ സാമ്പത്തീക ഇടപാടുകളാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്. ഏതാണ് സ്ഥാപനങ്ങളും സംഘടനകളും എന്ന് എന്‍ഐഐ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചതിലും ദുരൂഹത കാണുന്നുണ്ട്.. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ സ്ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാണ്. എന്‍ഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുകയാണ്. അനുമതിയില്ലാത്ത പ്രവര്‍ത്തിച്ചിരുന്ന പാറമടയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

മരിച്ചവര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചു വയ്ക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയില്‍ ജോലിക്കെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടെയായിരുന്നു സഫോടനം. സ്ഫോടനമുണ്ടായ പാറമട പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേരളം ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ക്കു സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന് സംശയവും ഉയരുന്നുണ്ട്. രഹസ്യ സൈബര്‍ ബന്ധങ്ങളുള്ള നൂറ്റമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്. പിടിയിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൊെബെല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ സംസ്ഥാന പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെല്ലാം രേഖകള്‍ പ്രകാരം ബംഗാള്‍ സ്വദേശികളാണ്. ബംഗാളിയിലാണു സംസാരിക്കുന്നത്. ഇനിയും തിരിച്ചറിയാത്ത ചിലരും സംഘത്തിലുണ്ടെന്നു സൂചന ലഭിച്ചതോടെ ഡല്‍ഹിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തവരെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നു. അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദ സംഘത്തിലെ പ്രധാനിയെന്ന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇവരുമായി ബന്ധമുള്ള പത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. ശനിയാഴ്ച അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍, മൊസാറഫ് ഹോസന്‍, യാക്കൂബ് ബിശ്വാസ് എന്നിവരെ ഇന്നലെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category