1 GBP = 94.70 INR                       

BREAKING NEWS

പിണറായിയെ അഴിമതിയില്‍ കുടുക്കാന്‍ സിബിഐ; ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസില്‍ തളയ്ക്കാന്‍ എന്‍ഐഎയും; സ്വര്‍ണ്ണ കടത്തിലെ ഭീകരവാദ ബന്ധം എന്‍ഐഎ അന്വേഷിക്കുമ്പോള്‍ മറ്റ് ക്രിമിനല്‍ വശമെല്ലാം സിബിഐ നോക്കും; ലൈഫ് മിഷനില്‍ അനില്‍ അക്കരയുടെ പരാതി ഗൗരവത്തോടെ കണ്ട് സിബിഐ; ലഹരി കേസിലും യുഎപിഎയെ കൊണ്ടു വരുന്നത് സ്വപ്നാ സുരേഷും അനൂപ് മുഹമ്മദും തമ്മിലെ ലിങ്ക് തിരിച്ചറിഞ്ഞ്; ഖുറാന്‍-ഈന്തപ്പഴ വിതരണ ആക്ഷേപങ്ങളും സിബിഐയ്ക്ക് കൈമാറും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിണറായി വിജയനെ അഴിമതി കുരുക്കില്‍ പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലെ ഉള്‍പ്പെടെ എല്ലാ വിദേശ സഹായ നിയന്ത്രണ നിയമ (എഫ്സിആര്‍എ) ലംഘനങ്ങളും അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചേക്കും. അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ സ്വര്‍ണ്ണ കടത്ത് കേസും മയക്കുമരുന്ന് കേസും എന്‍ഐഎയുടെ കൈയിലെത്തുന്നു. ഇതിന് പുറമേയാണ് സിബിഐയെ അന്വേഷണം ഏല്‍പ്പിക്കാനുള്ള നീക്കം.

സ്വര്‍ണ്ണ കടത്തിലെ ഭീകരവാദ ബന്ധം എന്‍ഐഎ അന്വേഷിക്കുമ്പോള്‍ മറ്റ് ക്രിമിനല്‍ വശമെല്ലാം സിബിഐ നോക്കും. എന്‍ഐഎയ്ക്ക് യുഎപിഎ കുറ്റം മാത്രമേ ചുമത്താനാകൂ. അതുകൊണ്ട് തന്നെ പലരേയും പ്രതിയാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്റെ അഴിമതി പേരില്‍ സിബിഐയേയും അന്വേഷണത്തില്‍ നിറയ്ക്കുന്നത്. ലൈഫ് മിഷനിലെ റെഡ് ക്രസന്റ് സഹായം, യുഎഇ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ നടന്ന കിറ്റ്, മതഗ്രന്ഥ, ഈന്തപ്പഴ വിതരണം എന്നിവയുള്‍പ്പെടെ അന്വേഷണപരിധിയില്‍ വരും. കസ്റ്റംസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണത്തില്‍ പരിമതികളുണ്ട്. പ്രതികള്‍ക്ക് അതിവേഗ ജാമ്യവും കിട്ടും. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള നീക്കം.

പ്രാഥമിക റിപ്പോര്‍ട്ട് കൊച്ചിയിലെ സിബിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്തിനു കൈമാറി. കേസന്വേഷിക്കുന്ന ഇഡി, എന്‍ഐഎ, കസ്റ്റംസ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ നേരത്തേ സിബിഐ ശേഖരിച്ചിരുന്നു. ഇതോടെ സ്വര്‍ണക്കടത്ത് കേസിന്റെ പിന്നാലെയെത്തുന്ന കേന്ദ്ര ഏജന്‍സികളുടെ എണ്ണം 5 ആകും. പ്രതികളുടെ ബെനാമി സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും സിബിഐ നീക്കം. ലൈഫ് മിഷനില്‍ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ കമ്പനി 2019 മുതല്‍ ജിഎസ്ടി അടയ്ക്കുന്നില്ലെന്നും ലൈഫ് മിഷനിലെ അഴിമതിയുമാണു അനില്‍ അക്കരയുടെ പരാതിയിലുള്ളത്.

ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പമാണ് ബംഗളൂരു കേസിനേയും പരിഗണിക്കുന്നത്. മയക്കുമരുന്ന് കടത്തിനും സ്വര്‍ണ്ണ കടത്തിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് അതും എന്‍ഐഎയ്ക്ക് കൈമാറുന്നത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിന് (എന്‍ഡിപിഎസ്) കീഴില്‍ വരുന്ന ലഹരിമരുന്ന് കേസുകള്‍ എന്‍ഐഎ ഇന്‍സ്പെക്ടര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.

നിലവില്‍ എന്‍ഡിപിഎസിനു കീഴിലുള്ള കേസുകള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ ചോദ്യം ചെയ്തിരുന്നു. സ്വപ്നാ സുരേഷും അനുപുമായുള്ള അടുപ്പവും സംശയത്തിലാണ്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ബാധകമാകുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാവും എന്‍ഐഎ അന്വേഷിക്കുക. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകള്‍ എന്‍ഐഎക്കു വിടണമെന്ന ആവശ്യവും ശക്തമാണ്. ഈ കേസില്‍ യുഎപിഎ, ഭീകരവാദ ബന്ധങ്ങള്‍ തെളിഞ്ഞിട്ടില്ല.

അതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ 25 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. 25-നു രാവിലെ 11-നു കോടതിയില്‍ ഹാജരാക്കണം. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു സ്വപ്ന കോടതിയോടു പറഞ്ഞു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ക്ക് അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി ജാമ്യം അനുവദിച്ചു.

റിമാന്‍ഡിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണു ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കും 60 ദിവസം പൂര്‍ത്തിയായതിനെത്തുടര്‍ന്നു ജാമ്യം അനുവദിച്ചിരുന്നു. സ്വപ്നയുള്‍പ്പെടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യംചെയ്യാന്‍ ആദായനികുതി വകുപ്പിനു കോടതി അനുമതി നല്‍കി. സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍, കെ.ടി. റമീസ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്.

നികുതിയടയ്ക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. നികുതിവെട്ടിപ്പു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായാണു ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category