1 GBP = 96.00 INR                       

BREAKING NEWS

സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടില്‍ ഇന്ത്യ; അംഗീകരിക്കാന്‍ മനസ്സ് കാട്ടാതെ ചൈന; സംയുക്ത പ്രസ്താവനയിലെ സൗഹൃദം ഇനിയും അതിര്‍ത്തിയില്‍ എത്തിയില്ലെന്ന് സൂചനകള്‍; സൈനിക സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; കൊടും തണുപ്പിനെ നേരിടാന്‍ റഷ്യന്‍ ടെന്റുകള്‍ അതിര്‍ത്തിയില്‍ എത്തിച്ച് മുന്നൊരുക്കങ്ങള്‍; ഏഴാം വട്ട കമാണ്ടര്‍ ചര്‍ച്ച ഇനി നിര്‍ണ്ണായകം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ 14 മണിക്കൂര്‍ നടത്തിയ മാരത്തണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വ്യക്തമായ പരിഹാരം ഉണ്ടാകുന്നില്ല. ഇതിനിടെയാണ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയും പുറത്തു വന്നത്. ഇത് പ്രതീക്ഷ നല്‍കുന്നതാണെങ്കില്‍ കാര്യങ്ങള്‍ ഇപ്പോഴും സാധാരണ നിലയില്‍ ആയിട്ടില്ല. ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണമാണെന്നും വരും ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സംയുക്ത പ്രസ്താവനയ്ക്കിടയിലും പ്രശ്നപരിഹാരം നീണ്ടതോടെ, അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിര്‍ത്തിയിലുടനീളം സേനാംഗങ്ങളെ നിലനിര്‍ത്തും. കൊടും തണുപ്പിനെ നേരിടാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകള്‍ അതിര്‍ത്തിയിലെത്തിച്ചു. നിലവിലുള്ള സൈന്യം അവിടെ തന്നെ തുടരുമെന്ന സൂചനയാണ് പ്രതിരോധ വകുപ്പ് നല്‍കുന്നത്. ഇപ്പോള്‍ ഇന്ത്യയ്ക്ക് മേഖലയില്‍ മുന്‍തൂക്കമുണ്ട്. ഇത് നഷ്ടമാക്കിയാല്‍ ചൈനീസ് പട്ടളം വീണ്ടും അതിര്‍ത്തി കടക്കുമെന്നാണ് വിലയിരുത്തല്‍.

പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ചുഷൂല്‍, ഗോഗ്ര, ഡെപ്സാങ് എന്നിവയടക്കം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല. സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ. തല്‍സ്ഥിതി വാദമാണ് ചൈന ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചൈന അതിക്രമിച്ച് കയറിയ പല മേഖലയും ഇന്ത്യ തിരിച്ചു പിടിച്ചിരുന്നു.

പിന്മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിര്‍ത്തിയിലെ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പൂര്‍ണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തര്‍ക്ക മേഖലകള്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയര്‍ത്തുന്നത്. ഇത് ഇന്ത്യ അംഗീകരിച്ചില്ല. എങ്കിലും സംയുക്ത പ്രസ്താവനയ്ക്കും തയ്യാറായി. പ്രശ്ന പരിഹാരത്തിന് വേണ്ടിയായിരുന്നു ഇത്.

തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും. അതിര്‍ത്തിയില്‍ മുന്‍നിരയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു

സെപ്റ്റംബര്‍ 21ന് ഇന്ത്യയും ചൈനയും കമാന്‍ഡര്‍തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങള്‍ കൈമാറി. മോസ്‌കോയില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ഇരുഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായി. ഏഴാാവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് നടത്താനും അതിര്‍ത്തി സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ കൈക്കൊണ്ട് അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് ഇരുവിഭാഗവും പ്രസ്താവയില്‍ അറിയിച്ചു.

അതിനിടെ 2017ലെ ഡോക്ലാം സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം പുതുതായി നാല് ഹെലിപോര്‍ട്ടുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്ഫോര്‍ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കാണുന്ന ചൈനീസ് സൈനിക പ്രവര്‍ത്തനം ഒരു ദീര്‍ഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നാണ് സൂചന.മൂന്ന് വ്യോമത്താവളങ്ങള്‍, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകള്‍, അഞ്ച് ഹെലിപോര്‍ട്ടുകള്‍ എന്നിവയാണ് ചൈന മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി നിര്‍മ്മിച്ചത്.

ഇതില്‍ നാല് ഹെലിപോര്‍ട്ടുകളുടെ പ്രവര്‍ത്തനം ലഡാക്ക് പ്രതിസന്ധിക്ക് ശേഷം മാത്രമാണ് ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category