1 GBP = 96.00 INR                       

BREAKING NEWS

നിങ്ങളുടെ കുഞ്ഞിനെ പഠിപ്പിക്കാന്‍ സ്റ്റുഡന്റ് ലോണ്‍ എടുത്തിട്ടുണ്ടോ? എങ്കില്‍, എപ്പോള്‍ എങ്ങനെ തിരിച്ചടയ്ക്കണം എന്നറിയാമോ? സ്റ്റുഡന്റ് ലോണ്‍ തിരിച്ചടവിനെക്കുറിച്ചറിയാം

Britishmalayali
kz´wteJI³

ഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ജീവിത ചെലവുകള്‍ വഹിക്കുന്നതിനായാണ് സ്റ്റുഡന്റ് ലോണ്‍ നല്‍കുന്നത്. നിങ്ങള്‍ പഠനം എപ്പോള്‍ ആരംഭിച്ചു എന്നതിനെ ആശ്രയിച്ചായിരിക്കും ലഭിക്കുന്ന തുക കണക്കാക്കുന്നത്. ഇത് മൂന്നു തവണകളായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഓരോ ടേമിന്റേയും ആരംഭത്തിലായിരിക്കും ഇത് ലഭിക്കുക. നിങ്ങള്‍ നിങ്ങളുടെ അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സാധാരണയായി നിങ്ങളുടെ കോഴ്സ് ഔദ്യോഗികമായി ആരംഭിക്കുന്ന ദിവസം തന്നെ നിങ്ങള്‍ക്ക് പണം ലഭിക്കും.

ബുക്കുകള്‍ വാങ്ങുന്നതിനും, യാത്രാചെലവിനും, മുറി വാടകയ്ക്കും മറ്റുമായി ഈ ലോണ്‍ ഉപയോഗിക്കാം. എന്നിരുന്നാലും ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ എത്താന്‍ മൂന്നു ദിവസം വരെ വൈകാമെന്നതിനാല്‍ കൈയ്യില്‍ കുറച്ചു പണം കരുതുന്നത് നല്ലതായിരിക്കും. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാല്‍, ഈ പണം എന്നൊക്കെ കിട്ടുമെന്നുള്ള കൃത്യമായ തീയതികള്‍ അറിയുവാന്‍ എളുപ്പമാര്‍ഗമുണ്ട്. നിങ്ങളുടെ സ്റ്റുഡന്റ് ഫിനാന്‍സ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ലോണിന്റെ പേയ്മെന്റ് ഷെഡ്യുള്‍ കാണാനാകും.

എല്ലാ വര്‍ഷവും നിങ്ങള്‍ ലോണിനായി അപേക്ഷിക്കേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചതിനു ശേഷം ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, കുടുംബത്തിന്റെ വരുമാനം എത്രയെന്നതിനുള്ള തെളിവ് എന്നിവയുള്‍പ്പടെ ചില രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. ട്യുഷന്‍ ഫീ ലോണിനും സ്റ്റുഡന്റ് മെയിന്റനന്‍സ് ലോണിനും ഇത് ബാധകമാണ്.

ഇത് തിരിച്ചടയ്ക്കാന്‍ രണ്ട് പ്ലാനുകളാണ് ഉള്ളത്, പ്ലാന്‍ ഒന്നും പ്ലാന്‍ രണ്ടും. 2012 സെപ്റ്റംബര്‍ 1 നു മുന്‍പായി ഇംഗ്ലണ്ടിലും വെയില്‍സിലും ലോണ്‍ എടുത്തവര്‍ക്കുള്ളതാണ് പ്ലാന്‍ ഒന്ന്. ഇവര്‍ ടാക്സിനും മറ്റ് കിഴിവുകള്‍ക്കും മുന്‍പായി വര്‍ഷത്തില്‍ 19,390 പൗണ്ട് വരെ സമ്പാദിക്കാന്‍ കഴിയുന്ന കാലത്ത് മാത്രം ഇത് തിരിച്ചടച്ചാല്‍ മതി. അതുവരെ തിരിച്ചടയ്ക്കേണ്ടതില്ല. മാത്രമല്ല, തിരിച്ചടവിനിടയില്‍ നിങ്ങളുടെ വരുമാനം ഈ പരിധിയില്‍ നിന്നും കുറഞ്ഞാല്‍ തിരിച്ചടയ്ക്കുന്നത് നിര്‍ത്തുകയും ചെയ്യാം.

2012 സെപ്റ്റംബര്‍ 1 നു ശേഷം ലോണ്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് പ്ലാന്‍ രണ്ട്. ഇതനുസരിച്ച് വാര്‍ഷിക വരുമാനം 26,568 പൗണ്ട് ആകുന്നതുവരെ ഇവര്‍ തിരിച്ചടയ്ക്കേണ്ടതില്ല. ഈ രണ്ടു പ്ലാനുകളിലും നിങ്ങളുടെ ശമ്പളത്തില്‍ നിന്നും നികുതി ഈടാക്കുന്നതു പോലെ ഈ ലോണിന്റെ തവണയും ഈടാക്കും. നിങ്ങള്‍ തന്നെ ഇത് തിരിച്ചടയ്ക്കണം എന്നില്ല, അത് സ്വാഭാവികമായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും എടുക്കപ്പെടും. അതേസമയം നിങ്ങള്‍ക്ക് സ്വമേധയാ നിങ്ങളുടെ ലോണ്‍ തുകയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനും ആകും. ഇത് പെട്ടെന്ന് വായ്പ തീര്‍ന്നുകിട്ടാന്‍ സഹായിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category