1 GBP = 96.00 INR                       

BREAKING NEWS

ജോലിയുള്ളവര്‍ക്കും യൂണിവേഴ്സല്‍ ക്രെഡിറ്റ് കിട്ടുമോ? എത്ര മണിക്കൂര്‍ വരെ ജോലി ചെയ്ത് ബെനഫിറ്റ് ഉറപ്പിക്കാം? ഈ ആനുകൂല്യം നേടാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണുള്ളത്?

Britishmalayali
kz´wteJI³

ജീവിത ചെലവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ധനസഹായമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. സാധാരണയായി മാസത്തില്‍ ഒരു തവണയാണ് ഇത് നല്‍കുന്നതെങ്കിലും സ്‌കോട്ടലാന്‍ഡില്‍ ചില പ്രത്യേക ആളുകള്‍ക്ക് ഇത് മാസത്തില്‍ രണ്ടു തവണയായി ലഭിക്കുന്നുണ്ട്. തൊഴില്‍ ഇല്ലാത്തവരേയും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരേയും സാമ്പത്തികമായി സഹായിക്കുക എന്നതാണ് യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ ഉദ്ദേശലക്ഷ്യം.

എത്ര മണിക്കൂര്‍ ജോലി ചെയ്താല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉറപ്പാക്കാം?
നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ പരിധിയില്‍ വരുന്നതിനു മുന്‍പ് തന്നെ നിങ്ങള്‍ക്ക് നേടാവുന്ന ഒന്നാണ് വര്‍ക്ക് അലവന്‍സ്. നിങ്ങള്‍ ജോലി ചെയ്യുവാന്‍ തുടങ്ങുമ്പോള്‍, വരുമാനം ലഭിക്കുന്നതിനാല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ തുക കുറഞ്ഞുവരും. പൊതുവായി പറഞ്ഞാല്‍ ആഴ്ച്ചയില്‍ 16 മണിക്കൂര്‍ വരെ നിങ്ങള്‍ക്ക് ജോലി ചെയ്യാം അതിനൊപ്പം യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ പൂര്‍ണ്ണമായ തുകയും നേടാം.

എന്നാല്‍, ജോബ് സീക്കേഴ്സ് അലവന്‍സ് പോലെ, നിങ്ങള്‍ 16 മണിക്കൂറില്‍ അധികം ജോലിചെയ്യുവാന്‍ തീരുമാനിച്ചാലും യൂണിവേഴ്സല്‍ ക്രെഡിറ്റ് പേയ്മെന്റ് മുടങ്ങില്ല. നിങ്ങളുടെ മൊത്തവരുമാനം കണക്കാക്കുമ്പോള്‍ നിങ്ങളുടെ വേതനത്തോടൊപ്പം യൂണിവേഴ്സല്‍ ക്രെഡിറ്റ് തുക കൂടി ചേര്‍ക്കും. നിങ്ങള്‍ ജോലിയില്‍ തുടരുമ്പോഴും യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹതയുള്ളതിനാല്‍ നിങ്ങള്‍ക്ക് താത്ക്കാലിക ജോലിയിലോ സീസണല്‍ ജോലികളിലൊ തുടരാവുന്നതാണ്.

നിങ്ങള്‍ ജോലി ചെയ്യുകയും യൂണിവേഴ്സല്‍ ക്രെഡിറ്റിന് അവകാശമുന്നയിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അണ്‍ റീ ഇംപേഴ്സ്ഡ് വര്‍ക്ക് എക്സ്പെന്‍സസ് എന്ന സേവനത്തിന് അര്‍ഹത ലഭിക്കുന്നു. നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഈ സേവനം ആരംഭിക്കും. നിങ്ങള്‍ നല്‍കേണ്ട എല്ലാ ചെലവുകളും ഇതില്‍ കവര്‍ ചെയ്യപ്പെടും. ഒരു യൂണിഫോം ടാവല്‍ കാര്‍ഡ്, ഒരു ലൈസന്‍സ് അല്ലെങ്കില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ എന്നിങ്ങനെയുള്ള ചെലവുകളായിരിക്കും ഇതില്‍ ഉള്‍പ്പെടുക.

ഈ ചെലവുകള്‍ വഹിക്കാന്‍ നിങ്ങളുടെ തോഴിലുടമ തയ്യാറാകാതിരിക്കുകയും, നിങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഇത് എടുക്കേണ്ടി വരികയും ചെയ്യുമ്പോഴാണ് ഇതിനെ അണ്‍ റീ ഇംപ് ഏഴ്സ്ഡ് വര്‍ക്ക് എക്സ്പെന്‍സസ് എന്ന ഗണത്തില്‍ പെടുത്തുന്നത്. ഈ ചെലവുകള്‍ നിങ്ങളുടെ പ്രതിമാസ യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ ഉള്‍ക്കൊള്ളിക്കാനാകും. നിങ്ങള്‍ നിങ്ങളുടെ വര്‍ക്ക് അലവന്‍സിനേക്കാള്‍ കൂടുതല്‍ വരുമാനം തൊഴിലില്‍ നിന്നും ഉണ്ടാക്കുവാന്‍ ആരംഭിക്കുമ്പോള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്രമമായി കുറഞ്ഞുവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category