1 GBP = 96.00 INR                       

BREAKING NEWS

വിവാദ ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; പഞ്ചാബിലും ഹരിയാനയിലും തുടങ്ങി മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച കര്‍ഷക പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും കത്തി പടരുന്നു: കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക ബില്ലിനെതിരെ ഇന്ത്യയില്‍ ഒട്ടാകെ പ്രക്ഷോഭം കത്തി പടരുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാര്‍ച്ചുകളും ധര്‍ണയും അരങ്ങേറി. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ഉത്തരേന്ത്യയ്ക്ക് പുറമേ തെലുങ്കാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായി കഴിഞ്ഞു. അതേ സമയം വിവിധ കര്‍ഷക സംഘടനകള്‍ മറ്റന്നാള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ വനിതാ വിഭാഗം കുത്തിയിരിപ്പു സമരം നടത്തി. പഞ്ചാബില്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ്, കര്‍ഷക ബില്ലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപിക്കുന്നത്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കാര്‍ഷക പ്രതിഷേധം ഒഡിഷ, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാങ്ങളിലേക്ക് ആളിപ്പടരുന്നു. ഓഡിഷയില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഭീകരരാണെന്ന ബോളിവുഡ് നടി കങ്കണ റനൗത്തിന്റെ പരാമര്‍ശം കര്‍ഷക രോഷത്തിനിടയാക്കി. പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനകളുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.

നാളെ മുതല്‍ ശനിയാഴ്ച വരെ റെയില്‍ ഗതാഗതം അടക്കം തടഞ്ഞുള്ള സംരങ്ങള്‍ക് വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം മറ്റന്നാള്‍ ഭാരത് ബന്ദിനും ദേശീയ കര്‍ഷക സംയുക്ത സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ പിന്തുണയാണ് വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നടക്കം 25ന് നടത്തുന്ന ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാകും വെള്ളിയാഴ്ച നടക്കുക. ഡല്‍ഹിയിലേക്ക് മാര്‍ച്ചു നടത്താനും തീരുമാനം ഉണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് ദിവസമായി പൊലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ തെലുങ്കാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category