1 GBP = 96.00 INR                       

BREAKING NEWS

മയക്കു മരുന്ന് കേസില്‍ അന്വേഷണം നടി ദീപികാ പദുക്കോണിലേക്ക്; ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ ചോദ്യം ചെയ്യാനുറച്ച് എന്‍സിബി: കരീഷ്മയെ ചോദ്യം ചെയ്യുന്നത് ദീപികയുമായുുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ: ശ്രദ്ധാ കപൂറിനും സാറാ അലിഖാനും രാകുല്‍ പ്രീത് സിങിനും പിന്നാലെ ദീപികാ പദുക്കോണും കുരുക്കിലേക്ക്

Britishmalayali
kz´wteJI³

മുംബൈ: മയക്കു മരുന്നു കേസില്‍ ബോളിവുഡിന്റെ സൂപ്പര്‍ ഹീറോയിന്‍ ദീപികാ പദുക്കോണ്‍ കുരുക്കിലേക്ക്. മയക്കു മരുന്നു കേസില്‍ അന്വേഷണം ദീപികയിലേക്ക് നീളുന്നതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിലും ലഹരി പാര്‍ട്ടിയിലും ദീപികയും ഉള്‍പ്പെട്ടിട്ടുള്ലതായാണ് വിവരം. സുശാന്ത് കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രവര്‍ത്തിയുടെ വാട്സ് ആപ്പ് ചാറ്റില്‍ ദീപികയുടെ പേരുള്ളതായാണ് വിവരം. ഇതോടെയാണ് അന്വേഷണം ദീപികയിലേക്കും നീണ്ടത്.

മയക്കു മരുന്ന് കേസില്‍ ദീപികയ്ക്ക് പങ്കുണ്ടോ എന്ന് അറിയാന്‍ ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. റിയയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് അയച്ചേക്കും.

കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും ചോദ്യം ചെയ്യും. പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category