1 GBP = 96.00 INR                       

BREAKING NEWS

യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് അഞ്ച് തവണ; സിംഗപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലും നിരവധി തവണ പോയി: അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍: ചെലവ് 517 കോടി രൂപ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. 2015 മുതല്‍ 58 രാജ്യങ്ങളിലാണ് നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. ഇതിനു ചെലവായത് 517 കോടി രൂപയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനത്തിന്റെ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.

യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ പലതവണ പോയി. 2019 നവംബര്‍ 13, 14 തീയതികളില്‍ നടത്തിയ ബ്രസീല്‍ യാത്രയാണ് അവസാനത്തേത്. ബ്രിക്‌സ് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഇത്.

ഉഭയകക്ഷി, മേഖലാ, ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങള്‍ക്കു മനസ്സിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുതകിയെന്ന് മുരളീധരന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category