1 GBP = 95.50 INR                       

BREAKING NEWS

അബോര്‍ഷന്‍ വിവരം നമ്മള്‍ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ആരിഫയുടെ ഉപദേശം വിനയാകും; ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ച് റംസിയെ വീട്ടില്‍ നിന്നും കൊണ്ടുപോയത് ലക്ഷ്മി പ്രമോദും; റംസിയുടെ ആത്മഹത്യാ പ്രേരണാക്കേസില്‍ കേസ് ഡയറിയും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവ്: സീരിയല്‍ നടിയും ഭര്‍ത്താവും ഇപ്പോഴും ഒളിവില്‍ തന്നെ

Britishmalayali
അഡ്വ നാഗരാജ്

തിരുവനന്തപുരം: ഏഴുവര്‍ഷം പ്രണയിച്ച ശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍ പിന്മാറിയതില്‍ മനംനൊന്തു കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണാ കേസിന്റെ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. റംസിയെ ഗര്‍ഭഛിദ്രം നടത്തിയതിന് അറസ്റ്റ് ഭയന്ന് പ്രതിശ്രുത വരന്റെ ജ്യേഷ്ഠന്‍ അസറുദീനും ഇയാളുടെ ഭാര്യയും ടെലിവിഷന്‍ സീരിയല്‍ താരവുമായ ലക്ഷ്മി. പി. പ്രമോദും അറസ്റ്റ് ഭയന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. സുരേഷ് കുമാര്‍ ഉത്തരവിട്ടു.

സെപ്റ്റംബര്‍ 3നാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളത്തുങ്കല്‍ പടിഞ്ഞാറ്റതില്‍ നിന്നും കൊട്ടിയത്ത് വാടകക്ക് താമസിക്കുന്ന റഹീമിന്റെയും നദീറയുടെയും മകള്‍ റംസി (24) യാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ജനരോഷമുണ്ടായപ്പോള്‍ പ്രതിശ്രുത വരന്‍ കൊല്ലം പള്ളിമുക്ക് ഇക്ബാല്‍നഗര്‍ ഹാരിഷ് മന്‍സിലില്‍ ഹാരിഷ് മുഹമ്മദിനെ (26) മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത്. കേസന്വേഷണ വീഴ്ചക്ക് കൊട്ടിയം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ പിന്നീട് സസ്പെന്റ് ചെയ്തു.

ഹരീഷും റംസിയും ജുമാ മസ്ജിദില്‍ വച്ച് വിവാഹിതരായതായുള്ള ജമാഅത്തിന്റെ മഹല്ല് കമ്മിറ്റി നല്‍കിയ വ്യാജ വിവാഹ സാക്ഷ്യപത്രം ഉപയോഗിച്ചാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ റംസിയെ നടി കൊണ്ടു പോയി അബോര്‍ഷന്‍ നടത്തിയത്. ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ചാണ് റംസിയെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഷൂട്ടിങ് വേളയില്‍ നടിയുടെ കുഞ്ഞിനെ നോക്കാനെന്ന വ്യാജേനയാണ് ഗൂഢാലോചന നടത്തി റംസിയെ നടി കൂട്ടിക്കൊണ്ടു പോയത്.

ഹരീഷിനെ കൂടാതെ സംഭവത്തില്‍ പങ്കുള്ള ഹാരീഷിന്റെ മാതാവ് ആരിഫയേയും ജ്യേഷ്ഠനെയും ഭാര്യ സീരിയല്‍ നടിയേയും റംസിയെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ കൂട്ടുനിന്ന മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും റംസിയുടെ കുടുംബം പൊലീസ് മേലധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സീരിയല്‍ നടിയും ഭര്‍ത്താവും ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ഹാരിഷുമായി ഏഴു വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു റംസി. ഇയാളുമായുള്ള വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാരീഷും കുടുംബവും വിവാഹ തീയതി മാറ്റി വച്ച് റംസിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഹരീഷിന്റെ ജ്യേഷ്ഠ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദുമായും റംസി സൗഹൃദത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നിച്ച് ടിക് ടോക് വീഡിയോകളും ചെയ്തിട്ടുണ്ട്. വിവാഹ ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളില്‍ റംസി പങ്ക് വെച്ച് ടിക് ടോക് വീഡിയോകള്‍ ഇപ്പോള്‍ വൈറലാണ്.

റംസിയും ഹാരിഷും പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയ ബന്ധം ഇരു വീട്ടുകാരും അറിയുകയും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടിവെക്കുകയുമായിരുന്നു. ഹാരീഷിന് ജോലി ലഭിക്കുന്ന മുറക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരു കുടുംബവും.

ഒന്നര വര്‍ഷം മുമ്പ് ധാരണ പ്രകാരം വളയിടല്‍ ചടങ്ങ് നടത്തി. ഇതിനിടെ ബിസിനസ് ആവശ്യത്തിന് ആഭരണവും പണവും നല്‍കി. വീട്ടുകാരറിയാതെയും റംസി തന്റെ സ്വര്‍ണ്ണ കമ്മലടക്കം ഹാരീഷിന് നല്‍കി പകരം മുക്കുപണ്ടമണിഞ്ഞ് സ്വന്തം വീട്ടുകാരില്‍ നിന്ന് വിവരം മറച്ചുവെച്ചു. പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോള്‍ ഹാരിഷ് പല ഒഴിവു കഴിവുകള്‍ പറയാന്‍ തുടങ്ങി. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരീഷിന് കൂടുതല്‍ പണവും സമ്പത്തുമുള്ള മറ്റൊരു വിവാഹാലോചന വന്നതോടെ റംസിയെ ബോധപൂര്‍വ്വം കരുക്കള്‍ നീക്കി തഴയുകയായിരുന്നു. അതി ലേക്കായാണ് രഹസ്യമായി ഗര്‍ഭച്ഛിദ്രം ചെയ്യിച്ചത്.

ഹാരീഷിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റംസി. ഇത് സംബന്ധിച്ച് റംസിയും ഹാരീഷും തമ്മിലുള്ള ഫോണ്‍ സംഭാഷണ രേഖകള്‍ പൊലീസിന് ലഭിച്ചു. ഒടുവില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിലൂടെ ഹാരിഷിന് റംസി അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീഷിന്റെ മാതാവ് അരീഫയെ റംസി ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു. എന്നാല്‍ അബോര്‍ഷന്‍ വിവരം നമ്മള്‍ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ഉപദേശമാണ് ആരിഫ നല്‍കിയത്. തുടര്‍ന്നാണ് പകല്‍ 11.30 മണിയോടെ റംസി ആത്മഹത്യ ചെയ്തത്. ആരിഫയുമായുള്ള സംഭാഷണവും സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേ സമയം കൊട്ടിയം പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 മാത്രം ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയതിനും വ്യാജ വിവാഹ രേഖയുണ്ടാക്കിയതിനും ഉള്ള കുറ്റങ്ങള്‍ ചുമത്തി അഡീഷണല്‍ റിപ്പോര്‍ട്ട് നാളിതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ നാമമാത്രമായി ലക്ഷ്മി പ്രമോദിന്റെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്യാതെ കൊട്ടിയം പൊലീസ് വിട്ടയക്കുകയായിരുന്നു. അന്വേഷണം നടത്തിയതായി പ്രഹസനം നടത്തി അന്വേഷണ ഉദ്യോഗസ്ഥരായ കൊട്ടിയം - കണ്ണനല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ മാത്രം ബന്തവസിലെടുക്കുകയായിരുന്നു. കൈയില്‍ കിട്ടിയ പ്രതിയെ മൊബൈല്‍ ഫോണ്‍ മാത്രം കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വഴി പെട്ടിയുടെ താക്കോല്‍ പൊലീസിന്റെ കൈയിലും പെട്ടി കള്ളന്‍ കൊണ്ടുപോയ അവസ്ഥയിലുമാണെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പരസ്പര ധാരണയില്‍ പൊലീസ് ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചതെന്ന ആരോപണവുമുണ്ട്.

തങ്ങള്‍ നിരപരാധികളാണെന്നും കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ജാമ്യമില്ലാ വകുപ്പില്‍ ഉള്‍പ്പെടുത്തി പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ പൊലീസിന് നിര്‍ദ്ദേശം കൊടുക്കണമെന്നുമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറുദീനും ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category