1 GBP = 95.50 INR                       

BREAKING NEWS

ചെറായി ബീച്ചില്‍ വെച്ച് യുവാവിനെ അടിച്ചു കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ; തര്‍ക്കം അക്രമത്തില്‍ കലാശിച്ചത് പ്രതികളില്‍ ഒരാളായ ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍; പ്രണവിനെ കൊലപ്പെടുത്തിയത് വിളിച്ചു വരുത്തിയ ശേഷം; പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ്; കൊല്ലപ്പെട്ട യുവാവ് മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തി

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചി വൈപ്പിനില്‍ ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവിനെ (23) അടിച്ചുകൊന്ന കേസില്‍ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. അയ്യമ്പിള്ളി കൈപ്പന്‍വീട്ടില്‍ അമ്പാടി (19), ശരത്, ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളായ ശരത്തിന്റെ കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവാവിനെ പ്രതികള്‍ ആസൂത്രണം ചെയ്തതു കൊണ്ടാണ് വിളിച്ചു വരുത്തിയത്.

ഒരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണു മൃതദേഹം കണ്ടത്. മുഖത്തു നിന്നു രക്തം വാര്‍ന്നൊഴുകിയിരുന്നു. കൈയ്ക്കും അടിയേറ്റിരുന്നു. പുലര്‍ച്ചെ 4 മണിയോടെയാണു സംഭവമെന്നാണു സൂചന. വൈരാഗ്യത്തെത്തുടര്‍ന്നു പ്രതികള്‍ പ്രണവിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് കരുതുന്നു. പ്രണവ് അടിയേറ്റു വീണതോടെ പ്രതികള്‍ സ്ഥലം വിട്ടു. ഒരു മണിക്കൂറിനു ശേഷം ഇതുവഴി ജോലിക്കിറങ്ങിയ മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം എസ്ഐ വി.കെ.സുധീറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎസ്പി ജി.വേണു, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.റാഫി. എസ്എച്ച്ഒമാരായ പി.എസ്.ധര്‍മജിത്ത്, എന്‍.കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് റൂറല്‍ എസ്പി കാര്‍ത്തിക് അറിയിച്ചു. കൊല്ലപ്പെട്ട പ്രണവ് 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുനമ്പം സ്വദേശി പ്രണവാണ് മരിച്ചത്. ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ച് റോഡില്‍ മുമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category