1 GBP = 94.70 INR                       

BREAKING NEWS

മത്തായിയുടെ മരണത്തില്‍ സിബിഐ സത്യം കണ്ടെത്തിയതെന്ന് സൂചന; അറസ്റ്റ് ഭയന്ന് അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത് തെളിവുകള്‍ കേന്ദ്ര ഏജന്‍സി കണ്ടെത്തിയെന്ന തിരിച്ചറിവില്‍; ജാമ്യം ഹര്‍ജിയെ എതിര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയും; എഫ് ഐ ആറില്‍ പ്രതിയാകാതിരുന്നിട്ടും ജാമ്യ ഹര്‍ജി നല്‍കിയത് ഉദ്യോഗസ്ഥരുടെ മനസ്സിലെ കുറ്റബോധം മൂലമോ?

Britishmalayali
kz´wteJI³

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 5 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എ.കെ.പ്രദീപ്കുമാര്‍, ടി.അനില്‍കുമാര്‍, എന്‍.സന്തോഷ്, ഇ.ബി.പ്രദീപ്കുമാര്‍, പി.പ്രദീന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.

തങ്ങള്‍ക്ക് മത്തായിയുടെ മരണവുമായി ബന്ധമില്ലെന്നും ജോലി സംബന്ധമായ ചുമതലകള്‍ മാത്രമാണു നിറവേറ്റിയതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കേസില്‍ ഇതുവരേയും സിബിഐ പ്രതിയാക്കിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ നിര്‍ണ്ണായക തെളിവുകള്‍ സിബിഐയ്ക്ക് കിട്ടിയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഇവരുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. അതിശക്തമായി ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇവരെല്ലാം കേസില്‍ പ്രതിയാകും.

ചിറ്റാറിലെ ഫാം ഉടമയായ പി പി മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ഉന്നതതലത്തില്‍ ഇടപെടലുകള്‍ നടക്കുന്നുവെന്ന് ആക്ഷേപം ശക്തമായിരുന്നു. മത്തായിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിലായിരന്നു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി വിവരവകാശ രേഖ വഴിയാണ് പുറത്തു വന്നത്.

മത്തായിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. മരണം വിവാദമായതോടെ വനം വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ സസ്‌പെന്‍ഷനില്‍ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാല്‍ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും വനം വകുപ്പ് തയാറായിട്ടില്ല എന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ കെ പ്രദീപ് കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ ബി പ്രദീപ് കുമാറിനെ രാജാംപാറയിലേക്കും, എന്‍ സന്തോഷ്, റ്റി അനില്‍ കുമാര്‍, വി എം ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചര്‍മാര്‍ക്കും സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിട്ടുണ്ട്.

സര്‍വീസ് ഓര്‍ഡര്‍ നമ്പര്‍ 35/2020 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വിജ്ഞാപനമാക്കിയും 36/2020 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റം ശരിവെച്ചുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സര്‍വീസ് ഓര്‍ഡര്‍ 36/2020ട്രൈബല്‍ വാച്ചര്‍മാരുടെ സ്ഥലം മാറ്റവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ്സ്ഥലമാറ്റ പട്ടികയിലുള്ളവരാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജൂലായ് മാസം 28 നാണ് ചിറ്റാറിലെ കുടുംബ വീട്ടില്‍ നിന്നും ഏഴംഗ വനപാലക സംഘം ഫാം ഉടമ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം ആറരയോടെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ മത്തായിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മത്തായിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മത്തായിയുടെ ഭാര്യ ഷീബയും മറ്റു ബന്ധുക്കളും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിക്കും മൃതദ്ദേഹം സംസ്‌കരിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഈ ഒറ്റപ്പെട്ട സംഭവം ദേശീയ ശ്രദ്ധ വരെ നേടിയെടുത്തു.

തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും മത്തായിയുടെ മൃതദ്ദേഹം സംസ്‌കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മത്തായിയുടെ കുടുംബത്തോട് ഉത്തരവിടുകയും ചെയ്തു. മരണത്തിനു ശേഷം നാല്‍പ്പതാം നാളാണ് മത്തായിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായി ജീവനൊടുക്കിയതാണെന്നാണ് വനംവകുപ്പിന്റെ മഹസര്‍ റിപ്പോര്‍ട്ട്.

ഇദ്ദേഹം വനത്തിനുള്ളില്‍ കയറി മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞ് മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം ടൈഗര്‍ ട്രാപ്പ് ക്യാമറയില്‍ പതിഞ്ഞുവെന്നും ഇക്കാര്യം മനസിലാക്കിയ മത്തായിയും മറ്റ് രണ്ടു പേരും ചേര്‍ന്ന് ക്യാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്ത് കത്തിച്ചുവെന്നുമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവം സംബന്ധിച്ച് തയാറാക്കിയ സീന്‍ മഹസറിലാണ് ഇക്കാര്യമുള്ളത്. തെളിവെടുപ്പിനിടെ വനപാലക സംഘത്തെ വെട്ടിച്ച് കുടുംബവീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവത്രേ. മത്തായിയുടെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിന്റെ കിണറ്റില്‍ കണ്ടെത്തിയത് 28 ന് വൈകിട്ട് ആറരയോടെയാണ്. ഈ തീയതി വച്ചു തന്നെയാണ് വനംവകുപ്പ് മഹസര്‍ തയാറാക്കിയിട്ടുള്ളത്.

വനത്തില്‍ അതിക്രമിച്ച് കയറി മൃഗവേട്ട നടത്തിയതിനും കാമറ തകര്‍ത്തതിനും മത്തായി, അഭിലാഷ്, അനൂപ് എന്നിവരെയാണ് വനംവകുപ്പ് പ്രതികളാക്കിയിട്ടുള്ളത്. ഇവര്‍ക്കൊപ്പമുണ്ടെന്ന് പറയുന്ന പെരുനാട് സ്വദേശി അരുണിനെ സാക്ഷിയാക്കിയും വച്ചിട്ടുണ്ട്. 28 ന് നടന്ന സംഭവങ്ങള്‍ സമയക്രമമനുസരിച്ചാണ് മഹസറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മണിയാര്‍ ഭാഗത്ത കടുവ സെന്‍സസിനായി സ്ഥാപിച്ച ക്യാമറ ട്രാപ്പ് തകര്‍ത്തതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് രഹസ്യ വിവരം ലഭിച്ചത്. മണിയാര്‍ നാലുമുക്ക് ഭാഗത്ത് ഒളികല്ലിലേക്ക് പോകുന്ന കാട്ടുവഴിയിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഒരു ക്യാമറ പൂര്‍ണമായും അടിച്ചു തകര്‍ത്ത് അതിന്റെ മെമ്മറി കാര്‍ഡ് ഊരിമാറ്റുകയും മറ്റൊന്നിന്റെ ചങ്ങലയും പൂട്ടും തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവരം കൈമാറിയ അരുണുമായി വനപാലകര്‍ ബന്ധപ്പെട്ടു. പാപ്പി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനം നടത്തുന്ന മത്തായിയാണ് ഇതു ചെയ്തത് എന്ന് അരുണ്‍ മൊഴി നല്‍കി. അരുണിനെയും കൂട്ടിയാണ് വനപാലക സംഘം മത്തായിയുടെ വീട്ടില്‍ എത്തിയത്.

ചോദിച്ചപ്പോള്‍ തന്നെ മത്തായി കുറ്റം സമ്മതിച്ചുവെന്നും തങ്ങള്‍ മൃഗവേട്ടയ്ക്കായി പോയത് ക്യാമറയില്‍ പതിഞ്ഞുവെന്ന് സംശയിച്ചതു കൊണ്ടാണ് അത് തകര്‍ത്ത് മെമ്മറി കാര്‍ഡ് ഊരിമാറ്റിയതെന്ന് പറഞ്ഞുവെന്നും വനപാലകര്‍ അവകാശപ്പെടുന്നു. മെമ്മറി കാര്‍ഡ് കുടുംബവീട്ടിലെ ഗ്യാസ് അടുപ്പില്‍ വച്ചു കത്തിച്ചു കളഞ്ഞുവെന്നും മത്തായി മൊഴി നല്‍കിയത്രേ. അരുണിനെയും മത്തായിയെയും കൂട്ടി ക്യാമറ നശിപ്പിച്ച സ്ഥലത്തും അവിടെ നിന്ന് കുടപ്പനയിലെ വീട്ടിലേക്ക് പോയി. അടുക്കളയില്‍ മെമ്മറി കാര്‍ഡിന്റെ അവശിഷ്ടം കാണാതെ വന്നപ്പോള്‍ കിണറിന് സമീപം ഉണ്ട് എന്ന് മത്തായി പറഞ്ഞതിന്‍ പ്രകാരം അവിടെ എത്തി. അതിനിടെ പെട്ടെന്ന് മത്തായി കിണറ്റിലേക്ക് ചാടുകയായിരുന്നുവത്രേ. രക്ഷിക്കാനായി കിണറിന്റെ കപ്പിയിലുണ്ടായിരുന്ന കയര്‍ ഇട്ടു കൊടുത്തു. ഉടന്‍ തന്നെ ചിറ്റാര്‍ പൊലീസിലും സീതത്തോട് ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചുവെന്നും വനപാലകരുടെ മഹസറിലുണ്ട്.

ഈ മഹസര്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പിന്നീട് തയാറാക്കിയതാണെന്നാണ് മത്തായിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മത്തായിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോകുന്നതു വരെ ഇത്തരമൊരു കേസ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മത്തായിക്ക് എതിരേ കേസ് എടുത്തുവെന്നോ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തുവെന്നോ ജനറല്‍ ഡയറിയില്‍ എഴുതിയിരുന്നില്ല. വനപാലകര്‍ കേസില്‍ നിന്നൊഴിവാക്കാന്‍ 75,000 രൂപ കൈക്കൂലി ചോദിച്ചുവെന്ന മൊഴിയില്‍ മത്തായിയുടെ ഭാര്യ ഉറച്ചു നില്‍ക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category