1 GBP = 94.70 INR                       

BREAKING NEWS

റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത് ലോക്സഭയില്‍; കേന്ദ്രാനുമതിയില്ലാതെ പദ്ധതിക്കു കരാറുണ്ടാക്കാന്‍ യുഎഇ കോണ്‍സുലേറ്റിനും നിര്‍മ്മാണക്കമ്പനിയായ യൂണിടാക്കിനും അധികാരമില്ലെന്നും വിശദീകരിച്ചപ്പോള്‍ ചര്‍ച്ചയായത് സിബിഐ അന്വേഷണത്തിന് എത്തുമെന്ന വാദം; തൊട്ടു പിറകെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാരും; ലൈഫ് മിഷനിലെ ഇടപെടലിന് പിന്നില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ അട്ടിമറിക്കലോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത് സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ എന്ന ആക്ഷേപം സജീവം.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലൈഫ് മിഷനില്‍ വിദേശകാര്യ പണമിടപാട് ചട്ടത്തിലെ ലംഘനം നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള നീക്കം.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ഒരുകാര്യത്തെപ്പറ്റി അന്വേഷിക്കുമെന്നല്ല പകരം വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ സിബിഐയെ ഭയപ്പെടുന്നതു കൊണ്ടാണെന്നാണ് ഉയരുന്ന വാദം. ലൈഫ് മിഷനില്‍ പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് കേന്ദ്ര നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സിബിഐ അന്വേഷണത്തിന് കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്. കേരളത്തിലെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട കേസെല്ലാം നിരീക്ഷിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനം ഒന്നും നടന്നില്ല. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 24 ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. അതും ഉണ്ടായില്ല. ഇതിനിടെയാണ് നാടകീയമായ ഉത്തരവിറക്കല്‍.

എല്ലാ വിവരങ്ങളും പുറത്തുവരട്ടെ, അന്വേഷിക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാനം കൂടി ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം. അന്വേഷണം തുടുങ്ങുന്ന സാഹചര്യത്തില്‍ വിജിലന്‍സും സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. എങ്കില്‍ മാത്രമേ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാന്‍ കഴിയൂ. സ്വപ്നയുടെ മൊഴികളിലും മറ്റും സ്വാധീനം ചെലുത്താനുള്ള നീക്കമാണ് ഇതെന്നും ആരോപണമുണ്ട്.

ലൈഫ് മിഷന്‍- റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. കെ.മുരളീധരന്റെ ചോദ്യത്തിനാണ് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടി. യുഎഇ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയുള്ള ലൈഫ് മിഷന്‍ ഫ്ളാറ്റ് പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നുവെന്നും കേരള സര്‍ക്കാര്‍ അതു വാങ്ങിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രാനുമതിയില്ലാതെ പദ്ധതിക്കു കരാറുണ്ടാക്കാന്‍ യുഎഇ കോണ്‍സലേറ്റിനും നിര്‍മ്മാണക്കമ്പനിയായ യൂണിടാക്കിനും അധികാരമില്ലെന്നും പാര്‍ലമെന്ററി സ്ഥിരം സമിതിയില്‍ മന്ത്രാലയം കഴിഞ്ഞ മാസവും വിശദീകരിച്ചിരുന്നു.

റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ മാസം പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category