1 GBP = 94.70 INR                       

BREAKING NEWS

രാജ്യ ശരാശരിയും കടന്ന് വര്‍ദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നല്‍കുന്നത് അപായ സൂചന; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കോവിഡിലെ കേരളാ ആരോഗ്യ മോഡല്‍ പിഴച്ചോ? 22 ദിവസത്തിനിടെ 6055 പേര്‍ക്ക് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത് അതി ഗുരുതര സാഹചര്യം; കണ്ടെയ്മെന്റ് സോണുകള്‍ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങളും ഫലപ്രദമല്ല; സംസ്ഥാനമാകെ സമൂഹ വ്യാപനം എന്ന സംശയം അതിശക്തം; കൊറോണയില്‍ കേരളവും പ്രതിസന്ധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണയില്‍ സമൂഹവ്യാപനം സംസ്ഥാനത്ത് ഒന്നാകെ വ്യാപിക്കുകയാണോ എന്ന ആശംങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധര്‍. സംസ്ഥാത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഭീതിയാണ് കേരളം ഒന്നാകെ പടരുന്നത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിന്റെ അര്‍ത്ഥം സമൂഹവ്യാപനം കേരളത്തില്‍ പലയിടത്തും നടക്കുന്നു എന്ന് തന്നെയാണ്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുടെ അനിവാര്യതായണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

100 ആളുകളെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്കാണ് പോസിറ്റീവ് ആകുന്നു എന്നതാണ്് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഇപ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് കൂടുതലാണ്. ഇതുമൂലമാണ് സംസ്ഥാനമൊന്നാകെ സമൂഹവ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധര്‍ പങ്കുവയ്ക്കാന്‍ കാരണം. ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവില്‍ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2893 ഉറവിടം അറിയാത്ത കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യ ശരാശരിയും കടന്ന് വര്‍ദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അപായ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനം ആയിരുന്നു. കേരളത്തില്‍ ഇത് 9.1 ആയിരുന്നു. ജൂണ്‍ ആദ്യവാരത്തിലെ 1.6 ശതമാനത്തില്‍ നിന്നാണ് പ്രതിദിന നിരക്ക് വര്‍ദ്ധിച്ച് 12 ശതമാനം വരെ എത്തിയത്.ഉറവിടം അറിയാത്ത രോഗികളും കൂടുന്നു. ഈ സാഹചര്യത്തില്‍ ഇനി കണ്ടെയ്മെന്റ് സോണുകള്‍ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായേക്കില്ലെന്ന് കോവിഡ് വിദഗ്ദ്ധ സമിതിയില്‍ അഭിപ്രായമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സമിതി ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര്‍ മരണമടഞ്ഞു. 40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധന നടത്തി. 3007 പേര്‍ രോഗവിമുക്തരായി. കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നു എന്ന് മുഖ്യമന്ത്രിയും ഇന്നലെ സമ്മതിച്ചിരുന്നു.

ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എന്നതാണ്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോള്‍ അതില്‍ 7047 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. അതായത് 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്ന് കാണാം. മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍, ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍. ഇന്ന് ജില്ലയില്‍ 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല-മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തി വരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ല. മാധ്യമങ്ങളും ആ പ്രശ്‌നത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ നമ്മള്‍ മുന്‍പുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകള്‍ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതലുകള്‍ എല്ലാം സ്വീകരിച്ചിരിക്കുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ സമരങ്ങള്‍ എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നത്.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങള്‍ തടയാന്‍ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരില്‍ 101 പേര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവരില്‍ ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എഎസ്‌ഐമാര്‍ എന്നിവരുള്‍പ്പെടുന്നു. കൂടാതെ 71 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ പ്രൈമറി കോണ്ടാക്ടാണ്. 171 പേര്‍ നിരീക്ഷണത്തിലാണ്. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പൊലീസുകാര്‍ ക്വാറന്റൈനില്‍ ആകുന്ന അവസ്ഥയാണ്. കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് വിഘാതമാകുന്നു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പിണറായി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category