1 GBP = 96.00 INR                       

BREAKING NEWS

ഏഴു പതിറ്റാണ്ടു നീണ്ടു നിന്ന ആ ബന്ധത്തിന് റ്റാറ്റ പറയാന്‍ ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്; മിസ്ത്രിയും ടാറ്റയും വഴി പിരിയുന്നു; എസ്പി. ഗ്രൂപ്പിന്റെ കൈവശമുള്ള 1.75 ലക്ഷം കോടി രൂപ വിലമതിക്കുന്ന 18.4 ശതമാനം ഓഹരികള്‍ ടാറ്റാ സണ്‍സ് വാങ്ങും; പാഴ്സി ബന്ധത്തിന് അപ്പുറത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് താല്‍പ്പര്യമില്ലാതെ രത്തന്‍ ടാറ്റയും; പ്രതിസന്ധി കാലത്ത് 1.75 ലക്ഷം കോടിയുടെ ഓഹരികള്‍ വാങ്ങാന്‍ പണം കണ്ടെത്തുന്നതും ടാറ്റ സണ്‍സിന് മുന്നില്‍ വലിയ വെല്ലുവിളി

Britishmalayali
kz´wteJI³

മുംബൈ: ടാറ്റാ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകളുടെ ആത്മബന്ധത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. മിസ്ത്രി കുടുംബവുമായുള്ള ബിസനസ് പങ്കാളിത്തം ടാറ്റാ സണ്‍സും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ടാറ്റാ സണ്‍സ് ലിമിറ്റഡിലെ 18.4 ശതമാനം ഓഹരിയുമായി പങ്കുചേരാന്‍ തയ്യാറാണെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വൈരാഗ്യം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. ടാറ്റാ സണ്‍സിലെ രണ്ട് ഗ്രൂപ്പുകളുടെയും സഹവര്‍ത്തിത്വം അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതായി കോടീശ്വരനായ വ്യവസായി പല്ലോഞ്ചി മിസ്ത്രിയുടെ നേതൃത്വത്തിലുള്ള ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ചൊവ്വാഴ്ച പറഞ്ഞു.

ടാറ്റ സണ്‍സില്‍ എസ്പി. ഗ്രൂപ്പിനുള്ള ഓഹരികള്‍ വാങ്ങാന്‍ തയ്യാറെന്ന് ടാറ്റ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെ വില്‍പ്പനക്ക് തയ്യാറാണെന്ന് എസ് പി ഗ്രൂപ്പും അറിയിച്ചത്. എസ്പി. ഗ്രൂപ്പിന് ഫണ്ട് കണ്ടെത്താന്‍ ടാറ്റ സണ്‍സിലെ ഓഹരികള്‍ പണയപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. പല്ലോന്‍ജി മിസ്ത്രിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എസ്പി. ഗ്രൂപ്പിന് ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരികളാണുള്ളത്. ഇതിന് 1.75 ലക്ഷം കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇടപാട് നടന്നാല്‍, ടാറ്റ സണ്‍സിന്റെ ഉടമകളുടെ കടബാധ്യത കൂടും.

എസ്പി. ഗ്രൂപ്പിന്റെ കമ്പനികള്‍ മൂലധന പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ കൈവശമുള്ള ടാറ്റ സണ്‍സ് ഓഹരികളില്‍ ഒരു ഭാഗം പണയപ്പെടുത്തി അടിയന്തര ധന സമാഹരണം നടത്താനായിരുന്നു എസ്പി. ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി കനേഡിയന്‍ നിക്ഷേപക കമ്പനിയായ ബ്രൂക്ക്ഫീല്‍ഡുമായി എസ്പി. ഗ്രൂപ്പ് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. ടാറ്റ സണ്‍സിലെ ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ വിപണി വിലയ്ക്ക് വാങ്ങുന്നതിന് ടാറ്റ ഗ്രൂപ്പിന് ആദ്യ അവസരം വേണമെന്ന് ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഓഹരികള്‍ പണയപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ടാറ്റ സണ്‍സ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഹരികള്‍ പണയപ്പെടുത്തുന്നതിലൂടെ ടാറ്റ സണ്‍സിന്റെ നയങ്ങള്‍ക്കു ചേരാത്ത കമ്പനികളുടെ കൈവശം ഗ്രൂപ്പിന്റെ ഓഹരികള്‍ എത്തിപ്പെടുന്നതു തടയുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ സന്നദ്ധത അറിയിച്ചത്. ഒക്ടോബര്‍ 28-ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. കാലാവധി തീരുന്ന കടപ്പത്രത്തിന്റെ പണം നല്‍കുന്നതിനടക്കം എസ്പി. ഗ്രൂപ്പിന് വലിയ തോതില്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതാണ് ടാറ്റ സണ്‍സ് ഓഹരികള്‍ പണയപ്പെടുത്തുന്നതിലേക്ക് ഗ്രൂപ്പിനെ നയിച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥകള്‍ പ്രകാരം ഓഹരികള്‍ വില്‍ക്കുന്നതിനാണ് തടസ്സമുള്ളതെന്നും പണയപ്പെടുത്തുന്നതില്‍ പ്രശ്നമില്ലെന്നുമാണ് എസ്പി. ഗ്രൂപ്പിന്റെ വാദം.

ടാറ്റ ടണ്‍സുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തില്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മിശ്രിയെ പുനര്‍നിയമിച്ചിരുന്നു. ഈ സ്ഥാനത്തേക്കുള്ള എന്‍.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമാണെന്നും ട്രിബ്യൂണല്‍ വിധിക്കുകയുണ്ടായി.

ടാറ്റ സണ്‍സിന്റെ ആറാമത് ചെയര്‍മാനായിരുന്നു മിശ്രി. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. രത്തന്‍ ടാറ്റ 2012 ല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു മിശ്രിയുടെ സ്ഥാനാരോഹണം. ട്രിബ്യൂണലിന്റെ മുംബൈ ബഞ്ച് ജൂലൈ 9 ലെ വിധിയെ ചോദ്യം ചെയ്താണ് മിശ്രി ക്യാമ്പ് അപ്പീല്‍ നല്‍കിയത്. മുംബൈ ബഞ്ച് മിശ്രിയുടെ ഹര്‍ജി തള്ളിയിരുന്നു. അതുപോലെ കമ്പനി ബോര്‍ഡും, രത്തന്‍ ടാറ്റയും ക്രമക്കേട് കാട്ടിയെന്ന ആരോപണങ്ങളും എന്‍സിഎല്‍ടി തള്ളിയിരുന്നു.

ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്ക് രണ്ടുമാസത്തിന് ശേഷം മിശ്രിയുടെ കുടംബം നയിക്കുന്ന സ്ഥാപനങ്ങള്‍ ന്യൂനപക്ഷ ഓഹരി ഉടമകള്‍ എന്ന നിലയില്‍ ട്രിബ്യൂണലിനെ സമീപിച്ചു. ടാറ്റ സണ്‍സ്, രത്തന്‍ ടാറ്റ, ചില ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. കമ്പനി നിയമപ്രകാരമല്ല തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മിശ്രിയുടെ പ്രധാന വാജം. ടാറ്റ സണ്‍സിന്റെ മാനേജ്‌മെന്റ് ക്രമക്കേടുകളും അപ്പീലില്‍ എടുത്തുകാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category