1 GBP = 94.70 INR                       

BREAKING NEWS

ഒരു ബസ്സിനേക്കാള്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്തുകൂടി ഇന്ന് പാഞ്ഞുപോകും; വെറും 13,000 മൈല്‍ അകലേക്കൂടി പോകുന്ന ഗ്രഹം തീഗോളങ്ങളായി ഭൂമിയില്‍ പതിക്കും; കൗതുകത്തോടും ആശങ്കയോടും ശാസ്ത്രലോകം

Britishmalayali
kz´wteJI³

സൗരയൂഥത്തില്‍ പ്രധാനമായും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് സാധാരണയായി ഛിന്നഗ്രഹങ്ങള്‍ അഥവാ ആസ്റ്റെറോയിഡുകള്‍ കൂടുതലായി കാണപ്പെടുന്നത്. ഗ്രഹങ്ങളേക്കാള്‍ ചെറുതുമെന്നാല്‍ ഉല്‍ക്കകളേക്കാള്‍ വലിയതുമായ ഇവയും സൂര്യനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള ഒരു ഛിന്നഗ്രഹം സെപ്റ്റംബര്‍ 24 ന് ഭൂമിക്ക് വളരെ അടുത്തുകൂടി കടന്നു പോകുന്നു.

2020 എസ് ഡബ്ല്യു എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും ഏകദേശം 13,000 മൈല്‍ അകലെ കൂടിയാണ് കടന്നുപോവുക. അതായത്, ചന്ദ്രനേക്കാളും, കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളേക്കാളും ഭൂമിയോട് കൂടുതല്‍ അടുത്ത്. സെപ്റ്റംബര്‍ 18ന് അരിസോണയിലെ കാറ്റലിന സ്‌കൈ സര്‍വേയിലെ വാന നിരീക്ഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഈസ്റ്റേണ്‍ ടൈം സോണില്‍ അതിരാവിലെ 7:12 നായിരിക്കും ഇത് ഭൂമിക്ക് വളരെ അടുത്തെത്തുക.

എസ് ഡബ്ലു 2020 ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കാന്‍ ഇടയില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അത് പ്രവേശിച്ചാല്‍ ആകാശത്തുവച്ചു തന്നെ തീഗോളങ്ങളായി എരിഞ്ഞടങ്ങും. ഭൂമിയുടെ ഉപരിതലത്തില്‍ സ്പര്‍ശിക്കുകയില്ല. ഇത്തരത്തിലുള്ള നിരവധി ഛിന്നഗ്രഹങ്ങള്‍ ഓരോ വര്‍ഷവും ഭൂമിയുടെ സമീപത്തുകൂടി കടന്നു പോകുന്നുണ്ട്. എന്നാല്‍, ഭൂമിയേ ഏതെങ്കിലും തരത്തില്‍ ബാധിക്കാവുന്ന അത്ര വലിപ്പമുള്ള ഛിന്ന ഗ്രഹങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലോ മാത്രമേ വരികയുള്ളു.

2,40,000 മൈല്‍ ദൂരെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിനേക്കാള്‍ താഴെയായിട്ടായിരിക്കും ഈ ഛിന്നഗ്രഹങ്ങള്‍ മിക്കപ്പോഴും കടന്നുപോവുക. മിക്കപ്പോഴും ഏകദേശം 22,000 മൈല്‍ ഉയരത്തിലുള്ള ഭൗമസ്ഥിര ഉപഗ്രഹങ്ങള്‍ക്ക് സമീപത്തുകൂടിയായിരിക്കും. എസ് ഡബ്ല്യൂ പക്ഷെ ഈ കൃത്രിമോപഗ്രഹങ്ങള്‍ക്കും താഴേക്കൂടിയാണ് കടന്നുപോകുന്നതെങ്കിലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല. 12 ഇഞ്ച് ടെലെസ്‌കോപ് ഉപയോഗിച്ച് ഇതിനെ കാണാന്‍ കഴിയും. ദൂരെയുള്ള സൂക്ഷ്മനക്ഷത്ര ഗണങ്ങള്‍ പോലും കാണാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ടെലസ്‌കോപ്പുകള്‍ സാധാരണയായി നക്ഷത്ര നിരീക്ഷകരാണ് ഉപയോഗിക്കാറുള്ളത്.

സെപ്റ്റംബര്‍ 24 ന് ഭൂമിയേ മുഖം കാണിച്ച ശേഷം ഈ ഛിന്നഗ്രഹം തന്റെ സൂര്യനു ചുറ്റുമുള്ള യാത്ര തുടരും. പിന്നീട് 2024 ല്‍ ആയിരിക്കും വീണ്ടും ഭൂമിക്ക് സമീപമെത്തുക. പക്ഷെ, അന്ന് ഇത് ഇത്രയും അടുത്തുവരില്ല. എസ് ഡബ്ല്യൂ 2020 ന് സമാനമായ 100 മില്ല്യണ്‍ ഛിന്നഗ്രഹങ്ങള്‍ ബഹിരാകാശത്ത് വട്ടം ചുറ്റുന്നുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. എന്നാല്‍ അവയില്‍ ചെറിയൊരു അംശം മാത്രമേ ഭൂമിയോട് അടുത്തെത്താറുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category