1 GBP = 94.70 INR                       

BREAKING NEWS

ഇന്നലെ 6178 പുതിയ രോഗികളും 37 മരണവും; ദിവസങ്ങള്‍ക്കൊണ്ട് യു കെയില്‍ കോവിഡ് രണ്ടിരട്ടിയായി; കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും കൂസല്‍ ഇല്ലാതെ ജനത; രണ്ടാം വരവില്‍ പണി കിട്ടുന്നത് 20 നും 40 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക്

Britishmalayali
kz´wteJI³

രിക്കല്‍ ബ്രിട്ടന്‍ കടന്നുപോയ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്, കൊറോണയുടെ രണ്ടാം വരവും ശക്തിപ്രാപിക്കുകയാണ്. ഇന്നലെമാത്രം ബ്രിട്ടനില്‍ പുതിയതായി 6,178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതായത് കേവലം ഒരാഴ്ച്ചയ്ക്കുള്ളില്‍ രേഖപ്പെടുത്തിയത് 37 ശതമാനത്തിന്റെ വര്‍ദ്ധനവ്. കഴിഞ്ഞയാഴ്ച്ച പ്രതിദിനം ശരാശരി 3,286 രോഗബാധകളാണ് സ്ഥിരീകരിച്ചിരുന്നത് എങ്കില്‍ നിലവിലത് 4,926 ആണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ബ്രിട്ടന്‍ സാക്ഷ്യം വഹിച്ച മഹാദുരന്തം വീണ്ടും ആവര്‍ത്തിക്കുമോ എന്ന ആശങ്ക ശക്തമാകുന്നുണ്ട്.

സ്‌കോട്ട്ലാന്‍ഡിനും ഇന്നലെ ഭീതിയുടെ ദിനമായിരുന്നു. എക്കാലത്തേയും ഏറ്റവും വലിയ പ്രതിദിന രോഗവ്യാപന നിരക്കായിരുന്നു ഇന്നലെ സ്‌കോട്ട്ലാന്‍ഡില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണീക്കൂറില്‍ അവിടെ രേഖപ്പെടുത്തിയത് 486 പുതിയ രോഗബാധകളാണ്. ഇംഗ്ലണ്ടിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് നിലവില്‍ സ്‌കോട്ട്ലാന്‍ഡിലുള്ളത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും, അവര്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ സന്ദര്‍ശിക്കാനുള്ള അനുവാദം ജനങ്ങള്‍ക്കില്ല. ഇനിയും കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്ക് തുനിയണമെന്ന് അവര്‍ ബോറിസ് ജോണസനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതിനിടെ കൊറോണയുടെ രണ്ടാംവരവില്‍ ഏറ്റവുമധികം ഇരകളാകുന്നത് 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആശുപത്രി രേഖകള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത് യുവതികള്‍ക്കാണ്, അതും ജോലിചെയ്യുന്ന യുവതികള്‍ക്കാണ് ഇത്തവണ കൂടുതല്‍ കോവിഡ് ബാധയേറ്റിട്ടുള്ളത് എന്നാണ്. ഈ പ്രായത്തിലുള്ള യുവതികള്‍ അധികവും ഓഫീസുകളില്‍ സന്ദര്‍ശനത്തിനെത്തുന്നവരുമായി മുഖാമുഖം വരുന്ന ജോലിയില്‍ ഉള്ളവരായതിനാലായിരിക്കാം ഇതെന്നാണ് ശാസ്ത്രോപദേശക സമിതിയിലെ വിദഗ്ദര്‍ പറയുന്നത്.

ബിസിനസ്സ് സ്ഥാപനങ്ങളില്‍ സെയില്‍സ് വിഭാഗത്തിലും, ഫ്രണ്ട് ഓഫീസിലും എല്ലാം ഈ പ്രായത്തിലുള്ള യുവതികളാണ് കൂടുതല്‍ ഉള്ളത്. ഇവയില്‍ മിക്കയിടങ്ങളിലും പലപ്പോഴും സാമൂഹിക അകലം പാലിക്കാന്‍ കഴിയാറില്ല. ഇതായിരിക്കാം ഈ പ്രായത്തിലുള്ളവര്‍ക്കിടയില്‍ രോഗവ്യാപനം ശക്തിപ്രാപിക്കാന്‍ കാരണമെന്ന് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നു. കൊറോണയുടെ ആദ്യവരവില്‍ പുരുഷന്മാരായിരുന്നു കൂടുതലും ഇരകളായത്. ലോകം മുഴുവന്‍ ഇതുതന്നെയായിരുന്നു അവസ്ഥ.

പ്രൊഫസര്‍ സെമ്പിള്‍സിന്റെ വിശകലന പ്രകാരം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 1,30,000 രോഗികളില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളുമായിരുന്നു. എന്നാല്‍ ആഗസ്റ്റ് 1 നു ശേഷം ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവരില്‍ 48 ശതമാനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവരുന്ന ഹോസ്പിറ്റാലിറ്റി, റീടെയില്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളാണ് കൂടുതലായി ജോലി ചെയ്യുന്നതെ എന്നതുകൊണ്ടാകും ഇതെന്നാണ് പ്രൊഫസര്‍ സിമ്പിള്‍സും പറയുന്നത്.

ഇന്ന് മുതല്‍ ഇംഗ്ലണ്ടില്‍ ബാറുകളും പബുകളും റെസ്റ്റോറന്റുകളുമെല്ലാം രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നതല്ല. മാത്രമല്ല, ചില്ലറവില്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഫേസ്മാസ്‌ക് കര്‍ശനമാക്കിയിട്ടുണ്ട്. അതുപോലെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു എന്നു മാത്രമല്ല, കഴിയുന്നത്ര പേര്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category