1 GBP = 94.70 INR                       

BREAKING NEWS

നവംബറിലെ ബജറ്റ് പ്രഖ്യാപനം ഒഴിവാക്കിയ ചാന്‍സലര്‍ ഉടന്‍ ശൈത്യകാല സഹായ പ്രഖ്യാപനം നടത്തും; ഫര്‍ലോ സഹായം തുടരുകയില്ലെന്ന് മുന്നറിയിപ്പ്; ഇനി എല്ലാവര്‍ക്കും കൊറോണ ആപ് ഡൗണ്‍ലോഡ് ചെയ്ത് കോവിഡി നെ വീട്ടില്‍ കയറ്റാതെ നോക്കാം

Britishmalayali
kz´wteJI³

കൊറോണ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളല്ല ആവശ്യം എന്ന തിരിച്ചറിവില്‍ ചാന്‍സലര്‍ നവംബറിലെ ബജറ്റ് പ്രഖ്യാപനം ഒഴിവാക്കുകയാണ്. പകരം, മള്‍ട്ടി ബില്ല്യണ്‍ പൗണ്ടിന്റെ ശൈത്യകാല പദ്ധതിയായിരിക്കും പ്രഖ്യാപിക്കുക. ഇതില്‍ വാറ്റ് ഇളവ്, പുതിയ ഫര്‍ലോ പദ്ധതി എന്നിവയും പ്രതീക്ഷിക്കാം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ അഞ്ചര ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണി നിലനില്‍ക്കേയാണ് ഈ പുതിയ തീരുമാനം.

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആറ് മാസത്തോളം നീണ്ടുനില്‍ക്കും എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍, അതുകൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ സമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഒരു പൂര്‍ണ്ണ ദിവസത്തെ തൊഴിലിനുള്ള അവസരം ഇല്ലാത്ത സ്ഥാപനങ്ങളില്‍, ഭാഗികസമയത്ത് ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളം നല്‍കുക എന്ന ജര്‍മ്മന്‍ മാതൃകയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പദ്ധതി എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഏകദേശം 500 മില്ല്യണ്‍ പൗണ്ടാണ് ഈ ജര്‍മ്മന്‍ മാതൃകയ്ക്ക് പ്രതിമാസം ചെലവുവരുന്നത്.

ഈ പുതിയ പദ്ധതി വഴി സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ പ്രവര്‍ത്തി സമയം വെട്ടിച്ചുരുക്കാനും അവരെ തങ്ങളുടെ പേറോളില്‍ നിലനിര്‍ത്താനും കഴിയും. വ്യത്യാസം വരുന്ന തുക സര്‍ക്കാര്‍ നല്‍കും എന്നാല്‍ 30,000 പൗണ്ട് ശമ്പളം എന്നൊരു പരിധി നിശ്ചയിക്കുമെന്നും അറിയുന്നു. ഇതിനുപുറമേ, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാ പദ്ധതികളും സുനക് പ്രഖ്യാപിക്കാനിടയുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും അധിക സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കാണികളുടെ എണ്ണത്തില്‍ കൊണ്ടുവന്ന നിയന്ത്രണം മൂലം കഷ്ടപ്പെടുന്ന സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും സഹായം ലഭ്യമാക്കും. അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ വാറ്റില്‍ നല്‍കിയിരുന്ന 5% കിഴിവ് മാര്‍ച്ച് മാസം വരെ നീട്ടും. നേരത്തേ ഇത് ജനുവരി വരെ മാത്രമായിരുന്നു. അതേസമയം, നിലവിലുള്ള ഫര്‍ലോ പദ്ധതി അടുത്തമാസം അവസാനിക്കുന്നതോടെ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കും എന്ന മുന്നറിയിപ്പ് അവഗണിച്ച്, പ്രസ്തുത പദ്ധതി തുടര്‍ന്നുകൊണ്ടു പോകാന്‍ ചാന്‍സലര്‍ വിസമ്മതിച്ചു.

അതേസമയം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും കൂടുതല്‍ ജോലിക്കാരോട് വീടുകളിലിരുന്ന് ജോലിചെയ്യുവാന്‍ നിര്‍ദ്ദേശിച്ചതും ഋഷി സുനകിനെ വിഷമിപ്പിക്കുന്നുണ്ട്. അടിഭാഗം കാണാത്ത കുഴിയൊന്നുമല്ല സര്‍ക്കാര്‍ ഖജനാവ്, ഇഷ്ടത്തിനനുസരിച്ച് പണം വാരിയെടുക്കാന്‍ എന്ന് കഴിഞ്ഞദിവസം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ഫര്‍ലോ പദ്ധതിയോളം ചെലവ് പ്രതീക്ഷിക്കാത്ത പുതിയ ജര്‍മ്മന്‍ മാതൃകയിലേക്ക് സുനാക് തിരിയുന്നത് എന്നാണ് സൂചന.

അതേസമയം സര്‍ക്കാരിന്റെ പുതിയ കൊറോണ മൊബൈല്‍ ട്രേസിംഗ് ആപ്പ് ഇന്ന് രാജ്യവ്യാപകമായി നിലവില്‍ വന്നു. പ്രതീക്ഷിച്ചതിലും നാല് മാസം വൈകിയാണ് ഇത് എത്തിയിട്ടുള്ളത്. ഇന്ന് നിലവിലുള്ളതു പോലെയുള്ള നിര്‍ണ്ണായക പ്രതിസന്ധിയില്‍, വൈറസ് വ്യാപനം തടയുവാന്‍ ഇത് സഹായകരമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇത് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നിലവിലുള്ള പരിശോധനാ സംവിധാനങ്ങള്‍ തന്നെ അപര്യാപ്തമായിരിക്കെ ഈ ആപ്പ് വരുന്നതോടുകൂടി പരിശോധനക്കുള്ള തിരക്ക് വര്‍ദ്ധിക്കുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ആപിന്റെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ടെലിവിഷന്‍ കാംബെയിനും ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 15 മുതല്‍ 50 ശതമാനം ആള്‍ക്കാര്‍ ഇത് ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ അനുമാനിക്കുന്നത്. സ്‌കോട്ടലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും അവരുടേതായ ആപ്പുകള്‍ ഉണ്ട്.

ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതുപുയോഗിച്ച്, കോവിഡ് പോസിറ്റീവായ ആരെങ്കിലുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ഉടന്‍ ഇത് അറിയിപ്പ് നല്‍കും. അതുകഴിഞ്ഞാലുടന്‍ 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന അറിയിപ്പും ഇവര്‍ക്ക് ലഭിക്കും. ലക്ഷണങ്ങള്‍ എന്തെങ്കിലും പ്രകടമാകുന്നെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും. ഇതിനുപുറമേ നിങ്ങള്‍ക്ക് പ്രകടമാകുന്ന ഏതെങ്കിലും ലക്ഷണങ്ങളെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ വഴി പരിശോധിക്കുവാനും ആപ്പ് സഹായിക്കും.

ഇതുകൂടാതെ, ഈ ആപ്പിലുള്ള കോഡ് സ്‌കാനര്‍ ഉപയോഗിച്ച് നിങ്ങള്‍ സന്ദര്‍ശിക്കുന്ന പബ്ബ്, ബാര്‍, വിനോദകേന്ദ്രങ്ങള്‍ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. ഇത് സമ്പര്‍ക്കത്തില്‍ ഉള്ളവരെ ട്രേസ് ചെയ്യുവാന്‍ സഹായിക്കും. ആപ്പിളും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ഈ ആപ്പ് നേരത്തെ ന്യുഹാമിലെ ഐല്‍ ഓഫ് വൈറ്റില്‍ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ഈ ആപ്പ് ഇറക്കാനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളിലും ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ വന്നതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category