1 GBP = 94.70 INR                       

BREAKING NEWS

കൊറോണ വാക്സിന്‍ ചലഞ്ചുമായി ബ്രിട്ടന്‍; നൂറുകണക്കിനു പേര്‍ മരുന്നു പരീക്ഷണത്തിനായി കൊറോണ ബാധ സ്വയം വരുത്തിവയ്ക്കും; രോഗം വരുത്തി ട്രയല്‍ നടത്തി രോഗത്തെ അതിജീവിക്കാന്‍ അനേകര്‍ രംഗത്ത്

Britishmalayali
kz´wteJI³

ലോകത്തിന്റെ പലയിടങ്ങളിലും കൊറോണയ്ക്കെതിരെയുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വാക്സിന്‍ കണ്ടെത്തി എന്നൊക്കെ ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഒരു വാക്സിന്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ രംഗത്ത് പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതിനിടയിലാണ് വിവാദമായേക്കാവുന്ന ഒരു പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്.

ഈ പരീക്ഷണത്തിന് തയ്യാറായി എത്തുന്നവരില്‍ ആദ്യം കൊറോണ വൈറസ് കുത്തിവയ്ക്കും. പിന്നീടായിരിക്കും അവരെ പരീക്ഷണത്തിന് വിധേയരാക്കുക. ഈസ്റ്റ് ലണ്ടനിലെ ഒരു ക്ലിനിക്കില്‍ വരുന്ന ജനുവരിയില്‍ ഈ പരീക്ഷണം ആരംഭിക്കും എന്നാണറിയുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്സിന്‍ നല്‍കി ഒരു മാസത്തിനു ശേഷം വരിലേക്ക് കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ ഒരു ഡോസ് കുത്തിവയ്ക്കും.

സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന ഈ പരീക്ഷണം, സമയമേറെ ലാഭിക്കും. മരുന്നുദ്പാദകര്‍ക്ക്, അവരുടെ പരീക്ഷണത്തിന് തയ്യാറായി വന്നിട്ടുള്ള വോളന്റിയര്‍മാര്‍ക്ക് സ്വാഭാവികമായി കോവിഡ് ബാധിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നില്ല. ഈ പകര്‍ച്ചവ്യാധി സമയത്താകെ ഹ്യൂമന്‍ ചലഞ്ച് പരീക്ഷണങ്ങള്‍ക്കായി നിലകൊണ്ട് യു എസ് അഡ്വോക്കസി ഗ്രൂപ്പ് നടത്തുന്ന ഈ പരീക്ഷണത്തില്‍ 100 നും 200 നും ഇടയില്‍ വോളന്റിയര്‍മാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏത് വാക്സിനാണ് പരീക്ഷിക്കുന്നത് എന്ന കാര്യം വ്യക്തമല്ല, എന്നാല്‍ ഫാര്‍മസ്യുട്ടിക്കല്‍ രംഗത്തെ ഭീമന്മാരായ ആസ്ട്ര സെനെക്കയും സനോഫിയും തങ്ങള്‍ ഈ പരീക്ഷണത്തില്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാക്സിന്‍ രംഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇംപീരിയല്‍ കോളേജ് ലണ്ടന്‍ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ് മലേറിയ, ടൈഫോയ്ഡ്, ഫ്ളൂ എന്നീ രോഗങ്ങള്‍ക്കായുള്ള പുതിയ വാക്സിനുകളുടെ പരീക്ഷണത്തില്‍ ഇത്തരത്തിലുള്ള ചലഞ്ച് ട്രയലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ആ രോഗങ്ങളേപ്പോലെ, കൊറോണാ വൈറസിന് ഫലവത്തായ മരുന്നുകള്‍ ഇല്ലെന്നതാണ് ഈ പരീക്ഷണത്തെ വിവാദത്തിലാക്കുന്നത്. അതായത്, രോഗബാധിതരെ രക്ഷിക്കാന്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെയില്ല എന്നര്‍ത്ഥം.

ഈ പദ്ധതിക്ക് കീഴില്‍ പരീക്ഷിക്കുന്ന വാക്സിന്‍ ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ലണ്ടനിലെ വൈറ്റ്ചാപ്പലില്‍ വിവോ നടത്തുന്ന ഒരു ക്വാറന്റൈന്‍ ക്ലിനിക്കിലായിരിക്കും പരീക്ഷണം നടക്കുക എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഔഷധ ഗവേഷകരായ വിവോ ക്യുന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനുമായി ബന്ധപ്പെട്ട ഒന്നാണ്. അതേസമയം ഈ പ്രൊജക്ടിന്റെ അക്കാഡമിക് ലീഡര്‍ ഇംപീരിയല്‍ കോളേജ് ലണ്ടനായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.

നിലവില്‍ ബ്രിട്ടനില്‍ വ്യാപിക്കുന്ന തരം കൊറോണ വൈറസിനെ വേര്‍തിരിച്ചെടുക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം. പിന്നീട്, പരീക്ഷണവിധേയമാകുന്ന ആളുടെ ആരോഗ്യത്തിന് കാര്യമായ ക്ഷതം സംഭവിക്കാത്ത തരത്തിലുള്ള വൈറസിന്റെ അളവ് എത്രയെന്ന് നിശ്ചയിക്കണം. സുരക്ഷിതമായ അളവിന്റെ കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ ഒരു ഏകാഭിപ്രായമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. സത്യത്തില്‍, എന്താണ് സുരക്ഷിതമായ അളവ് എന്നതിനെ ചൊല്ലിപ്പോലും തര്‍ക്കം നിലനില്‍ക്കുകയാണ്.

ചിലരില്‍ ഉയര്‍ന്ന തോതിലുള്ള വൈറസ് ബാധയുണ്ടായിട്ടും ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. അതേസമയം മറ്റു ചിലര്‍ക്ക് ചെറിയ തോതിലുള്ള വൈറസ് ബാധമൂലം മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഒരു ഏകീകൃത സുരക്ഷിത അളവ് നിശ്ചയിക്കുക പ്രായോഗികമല്ല എന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുപോലെ, രോഗബാധയുണ്ടായാല്‍, അത് ഗുരുതരമാകാതെ നോക്കാനുള്ള ആരോഗ്യ സംവിധാനവും ഉണ്ടായിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category