1 GBP = 94.70 INR                       

BREAKING NEWS

സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് അടച്ചാല്‍ ചികിത്സയെല്ലാം സൗജന്യം; ഏത് രോഗവും കാശടക്കാതെ ചികിത്സി ക്കാം; ആശയക്കുഴപ്പം പരിഹരിച്ച് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് എന്‍ എച്ച് എസ് ആശുപത്രികളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നതിന് നല്‍കേണ്ടിവരുന്ന തുകയാണ് എന്‍ എച്ച് എസ് സര്‍ച്ചാര്‍ജ്ജ്. നിങ്ങളുടെ വിസയില്‍ നല്‍കിയിരിക്കുന്ന ലീവിനെ അടിസ്ഥാനമാകി ഇത് പ്രതിവര്‍ഷം 400 പൗണ്ട് വരെയാകാം. എന്നാല്‍, വര്‍ഷത്തിന്റെ ഒരു ഭാഗത്തില്‍ മാത്രമാണ് ലീവ് നല്‍കിയിട്ടുള്‍ലതെങ്കില്‍ ഇത് പ്രതിവര്‍ഷം 50 പൗണ്ടാണ്. നിങ്ങളുടെ ആശ്രിതര്‍ ആരെങ്കിലും ബ്രിട്ടനില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഈ ചാര്‍ജ്ജ് ബാധകമായിരിക്കും.

എന്‍ എച്ച് എസിന്റെ സുഗമമായ നടത്തിപ്പിനായിട്ടാണ് സര്‍ച്ചാര്‍ജ്ജ് ഈടാക്കുന്നത് എന്നതിനാല്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ സര്‍ച്ചാര്‍ജ്ജ് നല്‍കേണ്ടതില്ല. അതേസമയം, സര്‍ച്ചാര്‍ജ്ജുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി എന്‍ എച്ച് എസ് ബാധകമാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതുപ്രകാരം ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജ് നല്‍കുന്നതിലൂടെ, അടുത്തുള്ള ഒരു ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുതല്‍ എമര്‍ജന്‍സി സേവനങ്ങളും മറ്റ് ആശുപത്രി ചികിത്സകളും ഇവര്‍ക്കുംഎന്‍ എച്ച് എസ് ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.

ഈ അറിയിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹമായാണ് ഭവിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജ് അഥവാ ഐ എച്ച് എസ് യു കെ വിസ അപേക്ഷയുടെ ഒരു ഭാഗമാണ്. സ്റ്റുഡന്റ് വിസയ്ക്കും യൂത്ത് മൊബിലിറ്റി വിസയ്ക്കും പ്രതിവര്‍ഷം 300 പൗണ്ടായിരിക്കും സര്‍ച്ചാര്‍ജ്ജായി ഈടാക്കുക.

ഏതൊരു ചികിത്സയുടെയും ആരംഭം തൊട്ടടുത്തുള്ള ഒരു ഡോക്ടറില്‍ നിന്നായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹെല്‍ത്ത് സെന്ററിലോ ജി പി സര്‍ജറിയിലോ റെജിസ്റ്റര്‍ ചെയ്ത് അവരുടെ മിക്ക ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉള്ള ചികിത്സ ജി പിയില്‍ നിന്നും ലഭ്യമാക്കാം. അതേസമയം, ഏതെങ്കിലും ഒരു സ്പെഷലിസ്റ്റിനെ കാണേണ്ട ആവശ്യമുണ്ടെങ്കില്‍, ഈ ഡോക്ടര്‍ അനുയോജ്യമായ ആശുപത്രിയിലേക്ക് രോഗിയെ റെഫര്‍ ചെയ്യും.

ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷനു പുറമെ മിക്ക ജി പി സര്‍ജറികളും ഹെല്‍ത്ത് സെന്ററുകളും വിവിധതരം സാമൂഹ്യ ആരോഗ്യ സേവനങ്ങളും നല്‍കുന്നുണ്ട്. വാക്സിനേഷനുകള്‍, വനിതകളുടെ ആരോഗ്യ ക്ലിനിക്കുകള്‍, കുഞ്ഞുകുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള സേവനങ്ങള്‍, കുടുംബാസൂത്രണം, ഗര്‍ഭനിരോധനം, ലൈംഗിക ആരോഗ്യം എന്നിവ ഇതില്‍ ഉള്‍പ്പെടും. സാധാരണയായി പകല്‍ സമയത്തും, സന്ധ്യാസമയത്തും ജി പി സര്‍ജറികളും ഹെല്‍ത്ത് സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കും.

ലോകപ്രശസ്തമായ രീതിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ എച്ച് എസിന്റെ സേവനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നതോടെ, നിരവധി മാതാപിതാക്കള്‍ക്കാണ് ദൂരെ ജന്മനാട്ടില്‍ സുഖമായി ഉറങ്ങാന്‍ കഴിയുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category