1 GBP = 96.00 INR                       

BREAKING NEWS

സഹൃദയയുടെ കായിക പ്രേമത്തിനു മുന്നില്‍ തലകുനിച്ച് കോവിഡും; സ്വപ്‌നം സാക്ഷാത്കാരമായി സഹൃദയ റോയല്‍ ക്രിക്കറ്റ് ടീമിന്റെ ഉദ്ഘാടനവും ടൂര്‍ണമെന്റും

Britishmalayali
അജിത് വെണ്‍മണി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുകെയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഇടം നേടി ക്രിക്കറ്റ് ക്ലബ്ബു കൂടി സഹൃദയയുടെ ഭാഗമായി. 

ഇതിനോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും, ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം ടോണ്‍ബ്രിഡ്ജ് വെല്‍സ് യൂത്ത്ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രസിഡന്റ് മെജോ തോമസ് ആന്റണി ഉദ്ഘാടനം ചെയ്തു.

മാറ്റ്ഫീല്‍ഡ് ഗ്രീന്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പടെ രണ്ടു ഗ്രൗണ്ടുകളിലായി യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. സഹൃദയ റോയല്‍ ക്രിക്കറ്റ് ക്ലബ്, ജില്ലിങ്ഹാം വാരിയര്‍സ്, മൈഡ്‌സ്റ്റോണ്‍ ക്രിക്കറ്റ് ക്ലബ്, അക്സാ സൂപ്പര്‍കിംഗ്, ആഷ്ടല്‍ സൗത്താള്‍ ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകള്‍ വീറുറ്റ മത്സരമാണ് കാഴ്ചവെച്ചത്. ഫൈനല്‍ മാറ്റുരച്ചതു സഹൃദയ റോയല്‍ ക്രിക്കറ്റ് ക്ലബും അഷ്ടല്‍ ടീമും തമ്മിലായിരുന്നു. അഷ്ടല്‍ സൗത്താല്‍ കിരീടം കരസ്ഥമാക്കി. സഹൃദയ റോയല്‍ ക്രിക്കറ്റ് ക്ലബ് രണ്ടാം സ്ഥാനവും ജില്ലിങ്ഹാം വാരിയേഴ്‌സും, അക്സാ സൂപ്പര്‍കിങ്ങും മൂന്നാം സ്ഥാനം പങ്കിട്ടു

വിജയികള്‍ക്ക് മാറ്റ്ഫില്‍ഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി പീറ്റര്‍ ഡാനി സഹൃദയ പ്രസിഡന്റ് മജോ തോമസ് ആന്റണി, വൈസ് പ്രസിഡന്റ് എമി ജുബിന്‍, ജോയിന്റ് സെക്രട്ടറി മനോജ് കൊത്തൂര്‍, ട്രഷറര്‍ ടോമി വര്‍ക്കി എന്നിവര്‍ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സെക്രട്ടറി ബേസില്‍ ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ലാലുതോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category