1 GBP = 94.70 INR                       

BREAKING NEWS

ജാഗ്വര്‍ ഇന്ത്യക്കാരുടെ കയ്യില്‍ എത്തിയപോലെ റീറ്റെയ്ല്‍ ബ്രാന്റ് ഡെബനാംസും ബ്രിട്ടന് നഷ്ടമായേക്കും; കടത്തിലായ കടകളില്‍ കണ്ണുവച്ച് ഇന്ത്യയുടെ ഏറ്റവും സമ്പന്നനായ സാക്ഷാല്‍ മുകേഷ് അംബാനി; ഹാംലെയ് സ്വന്തമാക്കിയ റിലയന്‍സിന്റേത് ബ്രിട്ടീഷ് സമ്പദ് രംഗത്തേക്കുള്ള ഇന്ത്യന്‍ നുഴഞ്ഞു കയറ്റമെന്നു വിലയിരുത്തല്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടീഷുകാര്‍ അഭിമാനത്തോടെ കണ്ടിരുന്നതൊക്കെ സാവധാനം ഇന്ത്യക്കാരുടെ നിയന്ത്രണത്തിലേക്കു നീങ്ങുകയാണോ? ബ്രിട്ടന്റെ അഭിമാന ബ്രാന്‍ഡ് ആയിരുന്ന ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഒരു പതിറ്റാണ്ട് മുന്‍പ് ടാറ്റയും സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനം സ്വന്തമാക്കി മലയാളിയായ യൂസഫലിയും ബ്രിട്ടന്റെ ബ്രാന്‍ഡ് ഇമേജ് സ്വന്തമാക്കിയതു പോലെ ഇന്ത്യന്‍ കുത്തക എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയന്‍സ് ഗ്രൂപ്പും ബ്രിട്ടനിലേക്ക് കണ്ണ് വയ്ക്കുന്നു എന്ന് സൂചന.

ബ്രിട്ടന്റെ ഫാഷന്‍ വസ്ത്ര ശൃംഖലയായ ഡെബനാംസാണ് മുകേഷ് അംബാനിയുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നത്. കടം കയറി മുടിഞ്ഞ് അനേകം കടകള്‍ അടച്ചു പൂട്ടിയ ഡെബനാംസ് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഒഴിവാക്കാനാണ് ആരുടെ എങ്കിലും തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ടെക്‌സ്‌റ്റൈല്‍ രംഗത്തുള്ള വിമല്‍ എന്ന ബ്രാന്‍ഡ് സ്വന്തമായ റിലയന്‍സിന് ടാറ്റ ചെയ്തത് പോലെ ഡെബനാംസിനെ ലാഭക്കണക്കു കൊണ്ട് വിസ്മയിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍. 

കഴിഞ്ഞ രണ്ടര നൂറ്റാണ്ടിന്റെ ബിസിനസ് ചരിത്രമുള്ള ബ്രാന്‍ഡ് എന്ന ഖ്യാതി കയ്യില്‍ പിടിച്ചാണ് ഉടുതുണിക്ക് മറുതുണി ഇല്ലാത്ത വിധം നഷ്ടത്തിലായ അവസ്ഥയില്‍ ഡെബനാംസ് എത്തിയിരിക്കുന്നത്. യുകെയിലെ ഏറ്റവും പ്രമുഖ ഹൈ സ്ട്രീറ്റ് വസ്ത്ര വില്‍പന കേന്ദ്രം എന്ന പെരുമ മൂലം ഫാഷന്‍ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ നല്‍കിയ സ്ഥാപനത്തിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിതെറ്റി നില്‍ക്കുകയാണ്. ബ്രിട്ടന് പുറമെ നെതര്‍ലാന്‍ഡിലും ശക്തമായ സാന്നിധ്യമായ ബ്രാന്‍ഡിന് മികച്ച വില നല്‍കി ഏറ്റെടുക്കാന്‍ ഈ രംഗത്തെ മറ്റു ഗ്രൂപ്പുകള്‍ മടിച്ചു നില്‍ക്കവെയാണ് ഇന്ത്യന്‍ ബ്രാന്‍ഡിന്റെ രംഗപ്രവേശം.

പത്തു വര്‍ഷം മുന്‍പ് ടാറ്റ ജാഗ്വര്‍ സ്വന്തമാക്കിയതിന് സമാന സാഹചര്യത്തിലൂടെയാണ് ഡെബനത്തെ കയ്യിലൊതുക്കാന്‍ റിലയന്‍സ് ഗ്രൂപ്പും ശ്രമിക്കുന്നത്. ഈ കച്ചവടം സാധ്യമായാല്‍ ബ്രിട്ടന്റെ ബിസിനസ് ലോകത്തു കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപത്തിനും അത് വഴി ഒരുക്കും എന്നുറപ്പാണ്. പണം നോക്കാതെ സാധനം വാങ്ങാന്‍ എത്തുന്ന ഒരു വിഭാഗം ഉപയോക്താക്കളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബ്രാന്‍ഡിനെ റിലയന്‍സ് കൈവിടില്ല എന്ന സൂചനായാണ് വിപണി പങ്കുവയ്ക്കുന്നതും. 

കഴിഞ്ഞ വര്‍ഷം കുട്ടികളുടെ കളിപ്പാട്ട ബ്രാന്‍ഡ് ആയ ഹാംലെയ്സ് റിലയന്‍സ് സ്വന്തമാക്കിയ ശേഷം നടത്തുന്ന ഈ ചുവട് വയ്പ്പ് ബ്രിട്ടീഷ് വിപണിയിലേക്ക് കടന്നുകയറാന്‍ ഉള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ആഗ്രഹം കൂടിയാണ് വെളിപ്പെടുത്തുന്നത് എന്ന് സാമ്പത്തിക ലോകം വിലയിരുത്തുന്നു. നിലവില്‍ ഏതാനും കടകള്‍ പൂട്ടിയിട്ടും 12000 ലേറെ ജീവനക്കാര്‍ അവശേഷിക്കുന്ന റീറ്റെയ്ല്‍ ഭീമന്‍ തന്നെയാണ് ഡെബനാംസ്.

ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ കടുത്ത സാമ്പത്തിക നിയന്ത്രണത്തില്‍ അഡ്മിനിസ്േ്രടഷന്‍ ആയിരിക്കുകയാണ് ഡെബനാംസ്. വില്‍പനയല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നു വ്യക്തം. മുന്നോട്ടുള്ള പോക്ക് കടുത്ത പ്രയാസം എന്നതിനാല്‍ കടം നല്‍കിയ ബാങ്കുകള്‍ തന്നെയാണ് വില്‍പനക്ക് പ്രോത്സാഹിപ്പിക്കുന്നതും. കോവിഡ് സാഹചര്യങ്ങള്‍ മൂലം കെല്‍പുള്ള ബ്രാന്‍ഡുകള്‍ ഒന്നും ഡെബനാംസിനെ തേടി എത്തില്ല എന്ന ആശങ്ക നിലനില്‍ക്കെ ഇന്ത്യന്‍ ബ്രാന്‍ഡിന്റെ താല്‍പര്യം ബിസിനസ് ലോകത്തിനാകെ ആവേശം സൃഷ്ടിക്കുകയാണ്. 

മാത്രമല്ല വസ്ത്ര വില്‍പന രംഗത്ത് അനേക വര്‍ഷങ്ങളുടെ പരമ്പര്യം ഉള്ള ബ്രാന്‍ഡ് എന്ന സവിശേഷത കൂടി റിലയന്‍സിനുള്ളപ്പോള്‍ ഈ കച്ചവടം നടന്നാല്‍ ഡെബനാംസ് പ്രതിസന്ധി അതിജീവിക്കും എന്നു തന്നെയാണ് വിലയിരുത്തല്‍. കോവിഡ് മൂലം കൂടുതല്‍ നിയന്ത്രങ്ങള്‍ ഉണ്ടാകും എന്നിരിക്കെ ഡെബനാംസ് ഈ നിലയില്‍ അധിക കാലം പിടിച്ചു നില്‍ക്കില്ല എന്നുറപ്പാണ്. എന്നാല്‍ കച്ചവടം സംബന്ധിച്ച താല്‍പര്യത്തെ റിലയന്‍സ് ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടുമില്ല.

നരോദ ഹൗസ് എന്ന പേരില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ ശാല സ്വന്തമായ റിലയന്‍സ് ബ്രിട്ടീഷ് ബ്രാന്‍ഡിനെ ഏറ്റെടുത്താല്‍ പഴമയും പാരമ്പര്യവും ഫാഷന്‍ ലോകത്തു പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുന്നതിനു പോലും കാരണമായേക്കും എന്ന് കരുതുന്നവരും ഏറെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category