1 GBP = 95.80 INR                       

BREAKING NEWS

ഹാരിയെ ദൈവം കാക്കട്ടെ എന്നല്ലാതെ എന്തുപറയാന്‍; ഞാന്‍ എന്തായാലും ഈ പെണ്‍കുട്ടിയുടെ ഫാനല്ല; മേഗനെ കണക്കറ്റ് പരിഹസിച്ച് ഹാരിക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ട്രംപ് രംഗത്ത്

Britishmalayali
kz´wteJI³

അമേരിക്കക്കാരോട് ജോ ബിഡന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള വീഡിയോ സന്ദേശം ഹാരിയും മേഗനും പുറത്തു വിട്ടതിനു തൊട്ടുപിന്നാലെ മേഗനെ കണക്കറ്റ് കളിയാക്കിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. താന്‍ മേഗന്റെ ഫാനല്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ് ഹാരിക്ക് ധാരാളം ഭാഗ്യം ആവശ്യമാണെന്നും അത് അദ്ദേഹത്തിന് നേരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. ലോസ് ഏഞ്ചലസില്‍ താമസമാക്കിയ ഹാരിയും മേഗനും ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിന് പോകുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഇത്തരം ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയത്.

നവംബര്‍ അതിവേഗം അടുത്തുവരുമ്പോള്‍, വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ ഓണ്‍ലൈന്‍ നെഗറ്റിവിറ്റി എന്നിവ ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. ഇത് ബ്രിട്ടനിലും അമേരിക്കയിലുമുള്ള നിരവധി രാഷ്ട്രീയ നിരീക്ഷകര്‍, ജോ ബിദനുള്ള പിന്തുണയായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.

അതേസമയം, ഇനി തെരഞ്ഞെടുപ്പിന് ആറാഴ്ച്ചകള്‍ മാത്രമേ ബാക്കിയുള്ളു എന്നും ഇന്നാണ് വോട്ടര്‍ രജിസ്ട്രേഷന്‍ ദിവസമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മേഗന്റെ സന്ദേശം ആരംഭിക്കുന്നത്. ഓരോ നാലുവര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുപ്പ് വരും എന്നും അന്നൊക്കെ നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് ഇത് നമ്മുടെ ജീവിതത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണെന്നും ആയിരുന്നു എന്ന് കാലിഫോര്‍ണിയയില്‍ ജനിച്ചു വളര്‍ന്ന മേഗന്‍ മാര്‍ക്കല്‍ പറഞ്ഞു. എന്നാല്‍, ഇത്തവണ വോട്ട് ചെയ്യുവാന്‍ പോകുമ്പോള്‍, നമ്മുടെ മൂല്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം, നമ്മുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കണം, മേഗന്‍ ആഹ്വാനം നല്‍കുന്നു.

ട്രംപിന്റെ കാമ്പെയ്ന്‍ മാനേജര്‍ കോറി ലെവന്‍ഡോവ്സ്‌കിയും നേരത്തേ ഈ രാജദമ്പതിമാര്‍ക്കെതിരെ വന്നിരുന്നു. അവര്‍ ബ്രിട്ടനില്‍ നിന്നും പുറത്തുപോയി ബ്രിട്ടനെ ഗ്രേയ്റ്റ് ബ്രിട്ടനാക്കി. അമേരിക്കക്ക് വേണ്ടിയും അവര്‍ ഈ സേവനം നല്‍കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നാണ് ലെവന്‍ഡോവ്സ്‌കി പറഞ്ഞത്. ഏതായാലും ഹാരിയുടേയും മേഗന്റേയും ഈ വീഡിയോ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുകരകളിലും വന്‍വിവാദത്തിന് തിരികൊളുത്തിയിരിക്കുകയണ്.

അതേസമയം ഹാരിയുടെ പ്രസംഗത്തില്‍ പ്രാധാന്യമുള്ളതൊന്നും താന്‍ കണ്ടില്ലെന്നാണ് ട്രംപ് പ്രചാരണ വിഭാഗത്തിന്റെ വക്താവായ ജേസണ്‍ മില്ലര്‍ പറയുന്നത്. ഒരുപക്ഷെ, ജോ ബിഡന്‍ നടത്തിയ നിരവധി വിദ്വേഷ പ്രസംഗങ്ങള്‍, പ്രത്യേകിച്ചും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനെതിരെ നടത്തിയവ ഓര്‍മ്മയിലുള്ളതുകോണ്ടാകും മാധ്യമങ്ങള്‍ ഇത് ഒരു വാര്‍ത്തയാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഹാരിയുടെ ഈ വാക്കുകളെ ജോ ബിഡന്റെ വംശീയാധിഷ്ഠിതമായ രാഷ്ട്രീയത്തിനെതിരായ പ്രസ്താവനയായിട്ടാണ് കാണുന്നത് എന്നുപറഞ്ഞ് മില്ലര്‍, വെള്ളക്കാരുടെ മേധാവിത്വത്തിനായി പ്രവര്‍ത്തിച്ചിരുന്ന ക്ലാന്‍ എന്ന സംഘടനയിലെ അംഗമായിരുന്ന മുന്‍ സെനറ്റ് അംഗം റോബര്‍ട്ട് സി. ബൈര്‍ഡിന്റെ ശവസംസ്‌കാര ചടങ്ങില്‍ ജോ ബിഡന്‍ പങ്കെടുത്തതിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വോട്ടു ചെയ്യാതിരിക്കുന്നത് ശബ്ദമില്ലാതിരിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മേഗന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ താന്‍ വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. നമ്മുടെ ശബ്ദം കേള്‍ക്കപ്പെടാന്‍ വേണ്ടി നിരവധിപേരാണ് സ്വന്തം ജീവിതം പോലും ബലികഴിച്ചത്. അങ്ങനെ ലഭിച്ച മൗലികാവകാശമാണ് വോട്ടു ചെയ്യാനുള്ളതും അതുവഴി നമ്മുടെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിക്കാനുള്ളതും. അത് താന്‍ ഉപയോഗിക്കുമെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ഉടനെ ട്രംപിനെ സ്ത്രീ വിദ്വേഷിയെന്നും വിഭജനവാദിയെന്നും മേഗന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് ഇവരുടെ വിവാഹം നടന്നിരുന്നില്ല.

അതേസമയം, ഹാരിയും മേഗനും പരിധികള്‍ ലംഘിച്ച് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുകയും ട്രംപിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയ ഇടപെടലുകള്‍ തീരെ പ്രോത്സാഹിപ്പിക്കാത്ത ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ പോലും വോട്ട് ചെയ്യാറില്ല. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹാരിയും മേഗനും ബിഡനെ തന്നെയാണ് പിന്താങ്ങുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, ഹാരിയോട് അടുത്ത വൃത്തങ്ങള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ഹാരിയുടെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന പൊതുവികാരം ബ്രിട്ടനില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഹാരി തീരുമാനിച്ചെങ്കില്‍, രാജകീയ പദവികള്‍ പൂര്‍ണ്ണമായും ഉപക്ഷിക്കുകയും രാജകുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കുകയും വേണമെന്നാണ് കൊട്ടാരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

മുതിര്‍ന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ പ്രതിനിധിയായാണ് ഹാരിയെ ലോകം കാണുന്നത് എന്നാണ് മുന്‍ എം പിയും എഴുത്തുകാരനുമായ നോര്‍മന്‍ ബേക്കര്‍ പറഞ്ഞത്. സാധാരണ വ്യക്തികള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. പക്ഷെ ഹാരി തന്റെ ഹിസ് റോയല്‍ ഹൈനസ് (എച്ച് ആര്‍ എച്ച്) എന്ന പദവിനാമം ഇപ്പോഴും കൈവിട്ടിട്ടില്ല. അതുകൊണ്ടുതന്നെഹാരിയെ ബ്രിട്ടന്റെ പ്രതിനിധിയായിട്ടുമാത്രമേ കണക്കാക്കാനാകു. ഇത്തരത്തില്‍ ഒരു പ്രതിനിധി, ഒരു വിദേശരാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ രാജകീയ പദവി നാമം ഉപേക്ഷിച്ചതിനു ശേഷം ഇത്തരം കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നതാണ് നല്ലതെന്നായിരുന്നു രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ റോബര്‍ട്ട് ജോബ്സണ്‍ പറഞ്ഞത്. അതേ സമയം മേഗന് അമേരിക്കന്‍ പൗരത്വമുള്ളതിനാലും ഇതിനു മുന്‍പും പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തട്ടുള്ളതിനാലും മേഗന്റെ അഭിപ്രായ സ്വാതന്ത്ര്യം ഒരു പരിധിവരെ വകവച്ചു കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഈ രാജദമ്പതിമാരുടെ വീഡിയോ സന്ദേശം അമേരിക്കയിലും ബ്രിട്ടനിലും ഒരുപോലെ വിവാദമായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category