1 GBP = 94.70 INR                       

BREAKING NEWS

അയര്‍ലണ്ട് നഴ്‌സിംഗ് ബോര്‍ഡിലേയ്ക്ക് മലയാളി യുവാവും; ഷാല്‍ബിന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത് പൊരുതി നേടി കരുത്ത് തെളിയിച്ചുതന്നെ

Britishmalayali
kz´wteJI³

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍എംബിഐ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി മലയാളി യുവാവ്. എറണാകുളം പറവൂര്‍ സ്വദേശിയും അയര്‍ലന്റിലെ മലയാളി നഴ്‌സുമാര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്ന ഷാല്‍ബിന്‍ ജോസഫാണ് വന്‍ വിജയം നേടി തെരഞ്ഞെടുക്കപ്പെട്ടത്.

1393 വോട്ടുകള്‍ നേടിയാണ് കാറ്റഗറി 1 - ല്‍ വിജയിച്ചു ഷാല്‍ബിന്‍ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത്. ഓവര്‍സീസ് നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിയ്ക്കുന്ന വന്‍ നേട്ടമാണ് ഷാല്‍ബിന്‍ നേടിയിരിക്കുന്നത്. തൊട്ടടുത്ത സ്ഥാനത്ത് എത്തിയ ഐറിഷ് സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം 1156, 1100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മത്സര രംഗത്തുണ്ടായിരുന്ന മലയാളി സ്ഥാനാര്‍ത്ഥി രാജിമോള്‍ മോള്‍ കെ മനോജിന് 864 വോട്ടുകളാണ് ലഭിച്ചത്.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെയും, ഇതര വിദേശിയ നഴ്‌സുമാരുടെയും സജീവമായ പിന്തുണയാണ് ഷാല്‍ബിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലണ്ടില്‍ ജോലിയ്ക്ക് പ്രവേശിക്കുന്ന നഴ്സുമാര്‍ക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള കാമ്പയിന്‍ ആരംഭിച്ച് വെറും ആറു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച ധീര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഷാല്‍ബിന്‍ ജോസഫ് വിദേശ നഴ്‌സുമാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളാണ് നേടിക്കൊടുത്തത്.

ഐ.എന്‍.എം.ഓ ഇന്റര്‍നാഷണല്‍ സെക്ഷന്റെ വൈസ് പ്രസിഡന്റു കൂടിയാണ് ഷാല്‍ബിന്‍. ഡബ്ലിന്‍ സെന്റ് ജെയിംസസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും സ്ഥലം മാറിയ ഷാല്‍ബിന്‍ ജോസഫ് നാവന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അഞ്ച് വര്‍ഷക്കാലമാണ് ബോര്‍ഡിലെ ഷാല്‍ബിന്‍ ജോസഫിന്റെ അംഗത്വകാലാവധി. നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ എന്‍ എം ബി ഐ യുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ കൂടി പരാജയപ്പെടുത്തിയാണ് ഷാല്‍ബിന്‍ ചരിത്ര വിജയത്തിലെത്തിയത്. വിദേശ നഴ്‌സുമാരുടെ പ്രാതിനിധ്യം നഴ്‌സിംഗ്‌ബോര്‍ഡില്‍ ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഷാല്‍ബിന്‍ ജോസഫ് നന്ദി അറിയിച്ചു.

അയര്‍ലണ്ടിലെത്തുന്ന എല്ലാ വിദേശ നഴ്‌സുമാരുടെയും ജിഹ്വയായി നഴ്‌സിംഗ് ബോര്‍ഡില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കും. വിദേശ നഴ്‌സുമാര്‍ നേരിടുന്ന ഭവന ദൗര്‍ലഭ്യ പ്രശ്‌നം ഉള്‍പ്പെടയുള്ള നിരവധി വെല്ലുവിളികളെ നഴ്‌സിംഗ് ബോര്‍ഡിലും, സര്‍ക്കാരിലും അവതരിപ്പിക്കാനും, പരിഹാരം കാണാനും മുന്‍ കൈയ്യെടുക്കുമെന്നും ഷാല്‍ബിന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category