1 GBP = 96.00 INR                       

BREAKING NEWS

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വോക്സ്വാഗന്റെ വി ഡബ്ല്യൂ ഐ ഡി. 4 മോഡല്‍ വില്‍പനയ്ക്കെത്തുന്നു; രണ്ട് വ്യത്യസ്ത മോഡലുകള്‍ 2020 അവസാനത്തിനു മുന്‍പായി ബുക്ക് ചെയ്യാം; പരിസ്ഥിതി സ്നേഹികള്‍ക്ക് ഏറെ പ്രിയങ്കരമായ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച വോക്സ്വാഗന്റെ ആദ്യ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിനെ കുറിച്ചറിയാം

Britishmalayali
kz´wteJI³

മാസങ്ങളോളമാണ് ആരാധകര്‍ കാത്തിരുന്നത്. അതിനിടെ ഈ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളി (എസ് യു വി) ന്റെ ചിത്രം ചോരുകയും ചെയ്യും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ എസ് യു വി ഇപ്പോളിതാ വിപണിയിലെത്തുകയാണ്. പൂര്‍ണ്ണമായും വൈദ്യൂതി ഉപയോഗിക്കുന്ന ഐ ഡി റേഞ്ചില്‍ ആദ്യം ഇറക്കിയ ഐഡി. 3 ക്ക് ശേഷം ഇപ്പോള്‍ എത്തുകയാണ് ഐ ഡി. 4. 2029 ന് മുന്‍പായി വിപണിയിലിറക്കുമെന്ന് ജര്‍മ്മന്‍ ബ്രാന്‍ഡ് വാഗ്ദാനം നല്‍കിയിട്ടുള്ള 75 ബാറ്ററി പവേര്‍ഡ് മോഡലുകളില്‍ ഒന്നുമാണ് ഈ പുതിയ മോഡല്‍.

വളരെ പരിമിതമായ എണ്ണം വാഹനങ്ങള്‍ മാത്രമേ ഈ മോഡലില്‍ ഇറക്കു. രണ്ട് എഡിഷനുകളിലായി 27,000 വാഹനങ്ങളായിരിക്കും വിപണിയിലിറക്കുക. ഏകദേശം 46,000 പൗണ്ടും 49,950 പൗണ്ടും വിലനിശ്ചയിച്ചിരിക്കുന്ന ഈ മോഡലുകള്‍ ഈ വര്‍ഷം അവസാനത്തിനു മുന്‍പായി വിപണിയിലെത്തും. അടുത്ത 12 മാസക്കാലം ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുമെന്ന് ഏതാണ്ടൊക്കെ തീര്‍ച്ചയായ ഈ മോഡലുകളുടെ വിശദവിവരങ്ങള്‍ അറിയാം.

ഐ ഡി. 4 ഫസ്റ്റ്, ഐഡി .4 ഫസ്റ്റ് മാക്സ് എന്നീ രണ്ട് മോഡലുകളാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്. ഇവ രണ്ടിലും 77 കിലോ വാട്ടിന്റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇലക്ട്രിക് മോട്ടര്‍ ഉപയോഗിച്ച് ഇത് പവറിനെ പുറകിലെ ചക്രങ്ങളിലേക്ക് അയയ്ക്കും. വണ്‍-സ്പീഡ് ഗിയര്‍ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇതില്‍ മറ്റേതൊരു ഇലക്ട്രിക് വാഹനത്തേയുമ്പോലെ ആക്സിലറേഷന്‍ വളരെ വേഗം നടക്കും. കേവലം 8.5 സെക്കന്റില്‍ മണിക്കൂറില്‍ 62 മൈല്‍ വേഗത കൈവരിക്കാന്‍ ഇത് സഹായിക്കും. വാഹനത്തിന് കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 99 മൈല്‍ ആണ്.

ഇതിന്റെ വികസിത പതിപ്പായ, ഓള്‍-വീല്‍ ഡ്രൈവ് മോഡല്‍ 2021 ല്‍ വിപണിയിലിറക്കും എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ്ജു ചെയ്താല്‍ 520 കിലോമീറ്റര്‍ ദൂരം വരെ ഇതിന് സഞ്ചരിക്കാനാകും. നിലവില്‍ വിപണിയില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ടെസ്ലയുടെ കാറുകള്‍ക്ക് മാത്രമേ ഒറ്റചാര്‍ജ്ജില്‍ ഇതിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയു.

ഇതില്‍ ഉപയോഗിക്കുന്ന 77 കിലോ വാട്ട് ബാറ്ററിയുടെ ആയുസ്സും സുരക്ഷയും കമ്പനി ഉറപ്പാക്കുന്നുണ്ട്. 493 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി യൂണിറ്റ് ഒരു അലൂമിനിയം ഹൗസിംഗിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ശക്തികൂടിയ കവചവും ബേസ് പ്ലേറ്റും , അതിന്റെ താപനില നിയന്ത്രിക്കുന്നതിനായി ഉള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ചാനലുകളും സുരക്ഷ ഉറപ്പാക്കുന്നു. എട്ടു വര്‍ഷത്തിനു ശേഷവും അല്ലെങ്കില്‍ 1 ലക്ഷം മൈല്‍ ഓടിയതിനു ശേഷവും ബാറ്ററിയുടെ ക്ഷമത അതിന്റെ യഥാര്‍ത്ഥ ക്ഷമതയുടെ 70 ശതമാനത്തോളം ഉണ്ടാകുമെന്ന ഉറപ്പും കമ്പനി നല്‍കുന്നുണ്ട്.

ഇന്റാറാക്ടീവ് ഐ ക്യൂ ലൈറ്റ് എല്‍ ഇ ഡി മാട്രിക്സ് ഹെഡ്ലൈറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രശ്നമുണ്ടാകാത്ത രീതിയില്‍, വെളിച്ചം നിയന്ത്രിച്ചു നിര്‍ത്താന്‍ ഇതിനു കഴിയും. അതുപോലെത്തന്നെ നവീന സാങ്കേതികവിദ്യയിലുള്ളതാണ് 3 ഡി എല്‍ ഇ ഡി ടെയില്‍ ലൈറ്റുകളും. മറ്റ് പല ഇലക്ട്രിക് കാറുകളിലും ഇല്ലാത്ത ഒരു സവിശേഷത ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍, ഐ ഡി. 4 ല്‍ ഇത് കെട്ടിവലിക്കാനായി ഒരു ബ്രാക്കറ്റ് ഘടിപ്പിക്കാം എന്നതാണ്.

സൗകര്യപ്രദമായി ഒരു കുടുംബത്തിന് സഞ്ചരിക്കാനുള്ള സൗകര്യം ഈ കാറിനുണ്ട്. പുറകിലെ സീറ്റുകള്‍ മടക്കിവച്ചാല്‍ ഇതിനെ 1,575 ലിറ്റര്‍ ലോഡിംഗ് കപ്പാസിറ്റിയുള്ള ഒരു വാനാക്കി മാറ്റുകയും ചെയ്യാം. ഡാഷ്ബോര്‍ഡില്‍ ബട്ടണുകളോ സ്വിച്ചുകളോ ഇല്ല എന്നതാണ് മറ്റൊരു ആകര്‍ഷണീയ ഘടകം. ഇത് കൂടുതല്‍ സുന്ദരമായ ഒരു രൂപം നല്‍കുന്നു. ശബ്ദം ഉപയോഗിച്ചും ഈ വാഹനം നിയന്ത്രിക്കാവുന്നതാണ്. കടുത്ത ആഘാതത്തില്‍ നിന്നും കാറിനുള്ളിലുള്ളവരെ സംരക്ഷിക്കാന്‍ ഉതകുന്ന എയര്‍ബാഗുകളും ഉണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി ഡിസ്പ്ലേ, ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയും ഈ കാറിന്റെ പ്രത്യേകതകളാണ്. അതിനു പുറമേ ഒരു വി കണക്ട് സ്റ്റാര്‍ട്ട് സര്‍വ്വീസ് എന്നൊരു സാങ്കേതിക വിദ്യകൂടിയുണ്ട്. ഇത് കാര്‍ ഉടമസ്ഥന്റെ സ്മാര്‍ട്ട് ഫോണുമായും ട്രാഫിക് ഇന്‍ഫ്രാ സ്ട്രക്ചറുമായും ബന്ധിക്കപ്പെടും. ഇതുവഴി ഏറ്റവും പുതിയ ട്രാഫിക് വിവരങ്ങളും ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

മാത്രമല്ല, ബാറ്ററി ലെവല്‍ പരിശോധിക്കുന്നതിനും എയര്‍ കണ്ടീഷനിംഗ് സിസ്റ്റം സജ്ജീകരിക്കുന്നതിനും മറ്റും സഹായിക്കുന്ന വി കണക്ട് ഐ ഡി എന്നൊരു സ്മാര്‍ട്ട് ഫോണ്‍ ആപ്പും ഇതോടൊപ്പം ലഭിക്കും. ഇത്തരത്തില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ നിലവിലുള്ളവ അപ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category