1 GBP = 95.50 INR                       

BREAKING NEWS

കൊല്‍ക്കത്തയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ 49 റണ്‍സിന്റെ കന്നി വിജയം; നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് മുംബൈയുടെ ബോളര്‍മാര്‍: മത്സരത്തില്‍ ഒരിടത്തും ഫോം കണ്ടെത്താനാവാത്ത നൈറ്റ് റൈഡേഴ്സിനെ തൂത്തുവാരി ചെന്നൈയോട് തോറ്റ ക്ഷീണം തീര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

Britishmalayali
kz´wteJI³

അബുദാബി: ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മേല്‍ ആധിപത്യം കുറിച്ച മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ തിളക്കമാര്‍ന്ന വിജയം. മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 20 ഓവറില്‍ 146 റണ്‍സുമായി ആള്‍ ഔട്ട് ആവുകയായിരുന്നു. ടോസ് നേടിയ നൈറ്റ് റൈഡേഴ്സ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്നാല്‍ ടീമെലെ ഒരു അംഗത്തിനും മികച്ച ഫോം കണ്ടെത്താനായില്ല. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് ഐപില്ലെില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈ 2020 ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ മത്സരത്തില്‍ 33 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡികോക്കിന് രണ്ടാം മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ഓവറില്‍ ഒരു റണ്‍സുമായി ഡികോക് ഗാലറിയിലേക്ക് മടങ്ങി. പതിയെ താളം കണ്ടെത്തുന്ന പതിവ് രീതി ആവര്‍ത്തിച്ച രോഹിത് സിക്സുകള്‍ പറത്തിത്തുടങ്ങിയതോടെ മുംബൈയുടെ ആശങ്കയൊഴിഞ്ഞു. മറുവശത്ത് ആറ് ഫോറും ഒരു സിക്സും നേടി സൂര്യകുമാര്‍ യാദവും കളം നിറഞ്ഞു. ഇതോടെ 5.1 ഓവറില്‍ മുംബൈ 50 റണ്‍സ് പിന്നിട്ടു..

അര്‍ധ സെഞ്ചുറിക്കു തൊട്ടുമുന്‍പ് (47 റണ്‍സ്) സൂര്യകുമാര്‍ യാദവ് റണ്‍ഔട്ടായി. 28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് 50 തികച്ച രോഹിത് 54 പന്തുകള്‍ നേരിട്ട് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്താണ് പുറത്തായത്. ഐ.പി.എല്ലില്‍ 200 സിക്‌സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

സ്‌കോര്‍ 147ല്‍ നില്‍ക്കെ 13 പന്തില്‍ 21 റണ്‍സെടുത്ത സൗരഭ് തിവാരി സുനില്‍ നരെയ്ന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കി മടങ്ങി. ആറ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 54 പന്തില്‍ 80 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ശിവം മാവിയുടെ പന്തില്‍ കമ്മിന്‍സ് ക്യാച്ചെടുത്താണ് രോഹിതിനെയും മടക്കിയത്. സൂര്യകുമാറിന് പിന്നാലെ ക്രീസിലെത്തിയ സൗരഭ് തിവാരി 21 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. കിറോണ്‍ പൊള്ളാര്‍ഡ് (13*), ക്രുണാല്‍ പാണ്ഡ്യ (1*) എന്നിവര്‍ പുറത്താകാതെ നിന്നു.

ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയുടേത് പതിഞ്ഞ തുടക്കമായിരുന്നു. റണ്‍സ് വിട്ടുകൊടുക്കാതെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും മുംബൈ ബോളര്‍മാര്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9) എന്നിവരെ നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് - നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 10 ഓവര്‍ പിന്നിടുമ്പോള്‍ വെറും 70 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കും നിതീഷ് റാണയും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ അല്‍പം ഉയര്‍ത്തിയത്. 23 പന്തില്‍ 30 റണ്‍സെടുത്ത കാര്‍ത്തിക്ക് ചാഹറിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. 24 റണ്‍സെടുത്ത നിതീഷ് റാണയെ പൊള്ളാര്‍ഡിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുത്താണു മടക്കി അയച്ചത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച ഒയിന്‍ മോര്‍ഗനും ആന്ദ്രെ റസ്സലും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തി. തൊട്ടു പിന്നാലെ ബുമ്രയുടെ പന്തില്‍ ബോള്‍ഡായി റസ്സലും പുറത്ത്. 11 പന്തില്‍ 11 റണ്‍സാണ് റസ്സലിന്റെ സമ്പാദ്യം. റസ്സലിനെ ബൗള്‍ഡാക്കിയ ബുംറ 16 റണ്‍സെടുത്ത മോര്‍ഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു.

വാലറ്റത്ത് 12 പന്തില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ബുംറയുടെ ഒരു ഓവറില്‍ നാലു സിക്‌സറുകളാണ് കമ്മിന്‍സ് പറത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയിക്കുമെന്ന തോന്നലുണ്ടാക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. മുംബൈക്കായി പന്തെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ബുംറ, ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category