1 GBP = 95.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പരിശോധനയ്ക്ക് നല്‍കിയത് വ്യാജ മേല്‍വിലാസം; അഭിജിത്തിന്റെ കോവിഡ് തിരിച്ചറിഞ്ഞത് തെറ്റായ മേല്‍വിലാസക്കാരന് വേണ്ടി പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ്. അതേസമയം തെറ്റായ മേല്‍വിലാസം നല്‍കിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റിന് വിധേയനായത്. ഇതിന് പിന്നാലെ വ്യാജപേരില്‍ പരിശോധന നടത്തിയതിന് അഭിജിത്തിനെതിരെ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി. അഭിജിത്ത് തന്റെ പേരിന് പകരം കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണു നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. കെ.എം അഭിജിത്ത് എന്ന പേരിന് പകരം അബി എന്ന പേരും നല്‍കി.

സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്നും ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താന്‍ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category