1 GBP = 95.80 INR                       

BREAKING NEWS

സ്വര്‍ണ്ണ കടത്തിലെ ഹവാല ഇടപാടില്‍ കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; ബിനീഷ് കോടിയേരിയേയും മന്ത്രി ജലീലിനേയും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കോവിഡ്; ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍; സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം താല്‍കാലികമായി നിലച്ചതിന് പിന്നിലും കോവിഡ്

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം നിലച്ചു. കോവിഡാണ് വില്ലനാകുന്നത്. അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണിത്. ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍ പോയി. മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാന്‍ തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്. ലൈഫ് മിഷനിലെ പരിശോധനകളും ഇതോടെ പാളും.

കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തു. മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ക്വാറന്റീനെന്നും വ്യക്തമല്ല. ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസില്‍നിന്ന് എത്തി രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേനിന്നു വരുത്തിയാണു കഴിക്കുന്നത്.

ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി കളക്ടറേറ്റില്‍നിന്ന് ഇ.ഡി.യെ അറിയിച്ചില്ല. കോവിഡ് ടെസ്റ്റ് നടത്തിയ സ്വകാര്യലാബില്‍ പരിശോധനാ ഫലത്തിനായി വിളിച്ചപ്പോള്‍ കളക്ടറേറ്റിലേക്കു കൊടുത്തു, അവിടെനിന്ന് അറിയിക്കും എന്നുപറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥനെമാത്രം അറിയിക്കുകയും മുറിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ദേശിക്കുകയുമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഉദ്യോഗസ്ഥനില്‍നിന്ന് അറിഞ്ഞയുടനെ ഇ.ഡി. ഉന്നതാധികൃതര്‍ ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ഓഫീസ് അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇ.ഡി. ചോദ്യംചെയ്തവരും ക്വാറന്റീനില്‍ പോകണോ എന്നതില്‍ വ്യക്തതവന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ ഇ.ഡി. ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു.

മന്ത്രി കെ.ടി. ജലീലിനെ കേന്ദ്ര ഏജന്‍സികളില്‍ ആദ്യം ചോദ്യംചെയ്തത് ഇ.ഡിയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കും മണിക്കൂറുകളോളം ഇ.ഡിക്കു മുന്നില്‍ മറുപടി പറയേണ്ടിവന്നു. എന്‍.ഐ.എക്കും കസ്റ്റംസിനും സുപ്രധാനനീക്കങ്ങള്‍ നടത്താനാവാതിരിക്കുമ്പോഴാണ് ഇ.ഡി ഇരുവരെയും ചോദ്യംചെയ്തത്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെ എന്‍.ഐ.എയും ചോദ്യംചെയ്തു.

സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചു വ്യക്തത തേടിയാണ് ജലീലിനെയും ബിനീഷിനെയും പ്രാഥമികമായി ചോദ്യംചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനു തയ്യാറെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചത്. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍നിന്ന് സ്വപ്ന മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ അന്വേഷണസംഘം വീണ്ടെടുത്തതോടെയാണ് രണ്ടാംഘട്ട ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളില്‍ പലതും കളവാണെന്നും ഉന്നതരുടെ പേരുകള്‍ മറച്ചുവച്ചതായും എന്‍.ഐ.എ കണ്ടെത്തി. തിരികെലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ആധാരമാക്കിയാണ് നാലുദിവസത്തെ ചോദ്യം ചെയ്യല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category