1 GBP = 95.80 INR                       

BREAKING NEWS

സാമ്പത്തിക തട്ടിപ്പിന് ആസൂത്രണം തുടങ്ങിയത് 2011ല്‍; ശതകോടീശ്വരന്‍ എട്ട് കൊല്ലം മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായത് പാവങ്ങളുടെ പണം തട്ടിച്ച് പാപ്പര്‍ ആയി മാറി സുഖ ജീവിതത്തിനോ? കോവിഡ് സ്ഥിരീകരിച്ച് മകളെ ചോദ്യം ചെയ്യാന്‍ വൈകുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി; തൃശൂരില്‍ പ്രതികള്‍ക്ക് വന്‍കിട ആശുപത്രിയുണ്ടെന്നും ആരോപണം; അന്വേഷണം ഓസ്ട്രേലിയയിലേക്ക്; സിബിഐ എത്തും മുമ്പ് തെളിവ് പരമാവധി ശേഖരിക്കാന്‍ പൊലീസും

Britishmalayali
kz´wteJI³

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിലെ അന്വേഷണം ഓസ്ട്രേലിയയിലേക്ക്. കേരളാ പൊലീസ് തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങി. 2,000 കോടി രൂപയുടെ സാമ്പത്തിക തിരിമിറി കേസില്‍ വിവിധ സംസ്ഥാനങ്ങളിലും ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലുമായി വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. പണം നഷ്ടമായവര്‍ക്ക് അതു തിരികെ ലഭിക്കുന്നതിനു സൊസൈറ്റി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പൊലീസ് മുന്നോട്ടു വച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം റിയയെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വിവിധ എല്‍എല്‍പി (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്) കമ്പനികള്‍ വഴി സ്വീകരിച്ച നിക്ഷേപത്തിന്റെയും അതു വിദേശത്തേക്കടക്കം കടത്തിയതിനെക്കുറിച്ചും അന്വേഷണം ശരിയായ ദിശയിലാണെന്നും സൈമണ്‍ പറയുന്നു.

വിപുലവും ആസൂത്രിതവുമായ തട്ടിപ്പാണു നടന്നത് എന്നതില്‍ സംശയമില്ല. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി സംസ്ഥാങ്ങളിലെ ശാഖകള്‍ വഴിയാണ് പ്രധാനമായും തട്ടിപ്പു നടന്നത്. 350 ശാഖകളിലൂടെ സമാഹരിച്ച നിക്ഷേപത്തെക്കുറിച്ചും അതു കടത്തിയതിനെപ്പറ്റിയും സമഗ്രമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. പലയിടത്തും ഇവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സൈമണ്‍ പറയുന്നു.

ആരില്‍ നിന്ന് എത്ര പണം വാങ്ങി, ആര്‍ക്കൊക്കെ തിരിച്ചുകൊടുത്തു, ബാധ്യത ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ, രാജ്യത്തിനു പുറത്തേക്കു പോയ പണം എത്രയാണ്, അത് ഏതു രീതിയില്‍ വിനിയോഗിച്ചിരിക്കുന്നു, മറ്റാര്‍ക്കെങ്കിലും പണം സൂക്ഷിക്കാനായി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിലൊക്കെ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് എസ് പി മനോരമയോട് പറഞ്ഞു. ബാധ്യതകള്‍, അതിനുള്ള പോംവഴികള്‍ എന്ന കാര്യത്തില്‍ ആര്‍ബിട്രേഷന്‍ ബോര്‍ഡിന്റേതാകും തീരുമാനമെന്നും വിശദീകരിച്ചു.

പ്രതികളായ അഞ്ചു പേരെയും വേഗത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി പൊലീസ് കാണുന്നു. സിബിഐയില്‍ പ്രവര്‍ത്തിച്ച, സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സിബിഐക്കു വിട്ടാല്‍ അന്വേഷണ പുരോഗതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുമെന്നും എസ് പി അറിയിച്ചു.

തൊഴിലുറപ്പ് തൊഴിലാളിയായ കോടീശ്വരന്‍
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപുലര്‍ ഫിനാന്‍സ് ഉടമ തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖയും അതിനിടെ പുറത്തു വന്നു. കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാര്‍ഡ് പോപുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍ 2011-12 കാലഘട്ടത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍നിന്ന് നേടിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കുമ്പോള്‍ സമര്‍പ്പിക്കാന്‍ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്.

വകയാറിലെ സ്വന്തം പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കൂട്ടത്തില്‍ ഇദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളി വേതനം പറ്റിയിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ സെക്രട്ടറിക്ക് കാര്‍ഡ് നല്‍കാം. ഈ വാര്‍ത്ത മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പറമ്പില്‍ മഴക്കുഴി എടുക്കുന്നതിന്റെ പേരില്‍ കാര്‍ഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തിയത്. എന്നാല്‍, കോടികള്‍ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

തട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും പോപ്പുലര്‍ എം.ഡി.തോമസ് ദാനിയേലിന്റെ മകളുമായ ഡോ. റിയ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. 17-ന് രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍നിന്നാണ് അന്വേഷണസംഘം റിയയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. 18-ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ റിയയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു.

കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ചുപ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞ് പരിഗണിക്കാനായാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചത്.

മോദിക്ക് നിവേദനം
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകരുടെ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും നിവേദനം 26-ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൈമാറുമെന്ന് നിക്ഷേപകരുടെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.എസ്.നായര്‍ പറഞ്ഞു. 50,000-ല്‍ അധികംപേര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചിലര്‍ പുറത്ത് പറയാന്‍ മടിക്കുന്നുണ്ട്. ബിനാമി പേരില്‍ പോപ്പുലര്‍ ഉടമകള്‍ക്ക് തൃശ്ശൂരില്‍ വന്‍കിട ആശുപത്രി ഉണ്ടെന്നും വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ആരോപിക്കുന്നു.
പോപ്പുലര്‍ ഉടമകളുടെ കുടുംബാംഗമായ ഓസ്ട്രേലിയയില്‍ കഴിയുന്ന മേരിക്കുട്ടി ദാനിയേലിനെയും മകളെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2014 മുതല്‍ പോപ്പുലറിലെ നിക്ഷേപങ്ങള്‍ വകമാറ്റി കടത്തുന്നുണ്ട് ഇതിന് പിന്നില്‍ ഉടമകള്‍ക്ക് പുറമേ ചില ബുദ്ധികേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെയും കണ്ടെത്തണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category