1 GBP = 94.70 INR                       

BREAKING NEWS

കോഴിക്കോട്ടേയും മലപ്പുറത്തേയും വ്യാപാരികളും ഇതര സംസ്ഥാന ലോറി തൊഴിലാളികളും സംഗമിക്കുന്ന കേന്ദ്രം; വന്നുപോകുന്നത് വിവിധ നൂറിലധികം ലോറികള്‍; ഇരുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളില്‍ ആയിരത്തിലധികം തൊഴിലാളികള്‍; ചുമട്ടുതൊഴിലാളികളും നിരവധി; പകലിനേക്കാള്‍ തിരക്ക് രാത്രിയില്‍; ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സംഭവിച്ചത് പാളയം മാര്‍ക്കറ്റിലും ആവര്‍ത്തിക്കുമെന്ന് ആശങ്ക; കോവിഡ് സമൂഹ വ്യാപന ഭീതിയില്‍ കോഴിക്കോടും

Britishmalayali
ജാസിം മൊയ്ദീന്‍

കോഴിക്കോട്: രാജ്യത്ത് ആദ്യം രൂപപ്പെട്ട കോവിഡ് ക്ലസ്റ്ററുകളില്‍ പ്രധാനപ്പെട്ടതായിരുന്നു ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്. ഇപ്പോള്‍ സമാന ദുരന്തം കോഴിക്കോട് പാളയം മാര്‍ക്കറ്റിലും ആവര്‍ത്തിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് പാളയം മാര്‍ക്കറ്റ്. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

760 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ക്കറ്റിലെ കോവിഡ് വ്യാപനം ജാഗ്രതക്കുറവ് മൂലമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പരാതി. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പഴം, പച്ചക്കറി വിപണന കേന്ദ്രമാണ് പാളയം മാര്‍ക്കറ്റ്. ദിനം പ്രതി നൂറ് കണക്കിന് ലോറികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തുന്നത്. രാത്രി 10 മണിയോടെയെത്തുന്ന ലോറികളില്‍ നിന്ന് പുലര്‍ച്ചെ വരെ ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളും ഇവിടെ സജീവമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറി തൊഴിലാളികളും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി ചരക്കെടുക്കാന്‍ വരുന്ന ചില്ലറ വ്യാപാരികളും തമ്മില്‍ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് പാളയം മാര്‍ക്കറ്റ്. അതിനാല്‍ തന്നെ കോവിഡ് വ്യാപനത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഇടം. രാത്രി 10 മണിക്ക് ശേഷമാണ് പാളയം മാര്‍ക്കറ്റ് സജീവമാകുന്നത്. പുലര്‍ച്ചെ വരെ ഈ തിരക്ക് തുടരും. ചുമട്ട് തൊഴിലാളികളും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും വാഹനങ്ങളിലെ ഡ്രൈവര്‍മാരുമെല്ലാം ഈ സമയത്ത് പാളയം ബസ്റ്റാന്റിലടക്കം ഉണ്ടാകും. ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത തിരിക്കായിരിക്കും ഈ സമയങ്ങളില്‍ ഉണ്ടാകുക.

പൊലീസിനോ ആരോഗ്യ വകുപ്പിനോ ഇടപെടുന്നതിന് പരിമിതകളുണ്ടാകും. പാതിരാത്രി ആയതിനാല്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്ന് ചരക്കെടുക്കാനെത്തുന്നവര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കുറവാണ്. തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് മാര്‍ക്കറ്റിലേക്ക് ലോഡുകള്‍ വരുന്നത്. ഈ വാഹനങ്ങളിലുള്ളവരും മാര്‍ക്കറ്റിലെ തൊഴിലാളികളും തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കണ്ടയ്‌ന്മെന്റ് സോണുകളില്‍ നിന്നുള്ളവരും ഇവിടേക്ക് ചരക്കെടുക്കാന്‍ വരുന്നു. നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതും രോഗ വ്യാപനത്തിന് കാരണമായി.

പഴം, പച്ചക്കറി ഹോള്‍സെയില്‍ കടകള്‍, ചായക്കടകള്‍ തുടങ്ങി ഇരുന്നൂറിലധികം വ്യാപാര കേന്ദ്രങ്ങളാണ് പാളയം മാര്‍ക്കറ്റിനോടനുബന്ധിച്ചുള്ളത്. ഇതിനു പുറമെ തളി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പൂജാ സാധനങ്ങളും പൂക്കളും വില്‍ക്കുന്ന കടകളും ഇതിന് സമീപത്ത് തന്നെയാണ്. ഈ സ്ഥാപങ്ങളിലെയെല്ലാം തൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരുമടക്കം രണ്ടായിരത്തിലധികം ആളുകള്‍ ദിവസേന പാളയം മാര്‍ക്കറ്റുമായി ഇടപെടുന്നു.

ഇവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരും നിരവധിയുണ്ട്. ഇവരിലേക്കെല്ലാം രോഗം പകരാനുള്ള സാധ്യതയും ഏറെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category