1 GBP = 94.70 INR                       

BREAKING NEWS

മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് കൊണ്ടുപോയത് ഉണ്ടാക്കിയത് രാഷ്ട്രീയ വിവാദം; അന്ന് കോവിഡ് പിടിപെട്ട ആ സിപിഎം നേതാവിന് വീണ്ടും വൈറസ് ബാധ; സംസ്ഥാനത്ത് ഒരാള്‍ക്ക് രണ്ടാമതും കോവിഡ് പിടിപെടുന്നത് ഇത് ആദ്യം; ആശങ്ക കൂട്ടി സമൂഹ വ്യാപന ഭീഷണിയും; രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റീവ് രോഗികളെ ഇനി വീടുകളില്‍ കഴിയാന്‍ അനുവദിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആശുപത്രികളില്‍ കോവിഡ് രോഗികളെ കൊണ്ട് നിറയുന്നു. സംസ്ഥാനമാകെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധ സമിതികള്‍ കണ്ടെത്തുന്നു. ഇതോടെ കോവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് ബാധ വര്‍ധിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ കഴിയാന്‍ അനുവദിക്കും. ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ സൗകര്യമുള്ളവര്‍ പോലും അതിനു തയ്യാറാകുന്നില്ലെന്ന് സര്‍ക്കാര്‍ കുറ്റവും പറയുന്നു.

അനാവശ്യ ഭീതിയും തെറ്റിധാരണയുമാണ് കാരണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ടതില്ല. സ്വന്തം വീട്ടില്‍ കഴിയുന്നത് രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഉപകരിക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്സാകേന്ദ്രങ്ങള്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പരിചരണം ആവശ്യമുള്ളവര്‍ക്കും മാറ്റിവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ള രോഗികളുടെയും എണ്ണം കൂടിവരുകയാണ്. വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതു കൊണ്ട് മഞ്ചേരിയില്‍ ഒരു വൃദ്ധ മരണത്തിന് കീഴടങ്ങി. ഇതും സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നുണ്ട്.

അതിനിടെ നാലുമാസം മുന്‍പ് കോവിഡ് ബാധിക്കുകയും രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം നെഗറ്റീവാകുകയും ചെയ്തയാള്‍ക്ക് വീണ്ടും പോസിറ്റീവ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരാള്‍ക്ക് രണ്ടാമതും കോവിഡ് പിടിപെടുന്നത്. പൈവളികെ ചിപ്പാര്‍ സ്വദേശിയും സിപിഎം. പ്രവര്‍ത്തകനുമായ ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമതും പോസിറ്റീവായതിനാല്‍ സ്രവം പുണെ ലാബിലേക്ക് അയച്ച് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.

ഇക്കഴിഞ്ഞ മെയ് മൂന്നാംവാരത്തിലാണ് ഇയാള്‍ക്ക് ആദ്യം പോസിറ്റീവായത്. മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍നിന്ന് കാറില്‍ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആദ്യം ഈ ബന്ധുവിനും പിന്നാലെ ഇയാള്‍ക്കും പോസിറ്റീവായി. ഇയാളില്‍നിന്ന് ഭാര്യക്കും മകനും കോവിഡ് ബാധിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞദിവസം നേരിയ പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. സിപിഎം നേതാവ് രോഗിയെ കൊണ്ടു വന്നത് കോവിഡ് പ്രോട്ടോകോള്‍ തെറ്റിച്ചാണെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു.

പത്തനംതിട്ട ജില്ലയില്‍ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് ഹോസ്റ്റല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. മലപ്പുറം ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 684 കിടക്കകള്‍ കൂടി സജ്ജമാക്കും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും. ചെറുപ്പക്കാര്‍ക്കിടയിലും കോവിഡ് മരണനിരക്ക് ഉയരുന്നുണ്ട്.

സമരങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും രോഗവ്യാപനം വര്‍ധിച്ചു. കൊല്ലം നഗരത്തില്‍ നാലു പേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നുപേര്‍ക്കും തൃശ്ശൂര്‍ റൂറലില്‍ രണ്ടുപേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും രോഗം ബാധിച്ചു. ഇന്നലെ സംസ്ഥാനത്ത് 5376 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരണമടഞ്ഞു. 42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4424 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 51,200 സാമ്പിളുകള്‍ പരിശോധന നടത്തി. 2951 പേര്‍ രോഗവിമുക്തരായി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഇപ്പോഴും തുടരുകയാണ്. പോസിറ്റീവാകുന്നവരില്‍ 10 വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്നലെ 852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ മീനടം, പുതുപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലകളില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിക്കുശേഷം മീനടത്ത് 57 പേര്‍ക്കും നാട്ടകത്ത് 34 പേര്‍ക്കും പുതുപ്പള്ളിയില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി, കോട്ടയം മുനിസിപ്പാലിറ്റി, കുമരകം, ഏറ്റുമാനൂര്‍ മേഖലകളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, ഐഎന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൂടുതലായി പോസിറ്റീവാകുന്ന സ്ഥിതിയുണ്ടായി. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനമന്ദിരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലേക്ക് ജില്ലാ ഭരണ കേന്ദ്രത്തില്‍നിന്നു തന്നെ നിത്യോപയോഗ വസ്തുക്കളും മറ്റും എത്തിച്ചു നല്‍കുന്നുണ്ട്.

പ്ളാസ്മാ തെറാപ്പി ചികിത്സക്കാവശ്യമായ എഫറസിസ് മെഷീന്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കെ ജെ മാക്സി എംഎല്‍എയുടെ സഹായത്തോടെ സ്ഥാപിച്ചു. തൃശൂരില്‍ പരിശോധിക്കുന്നതിന്റെ 8 മുതല്‍ 14 ശതമാനമാണ് കോവിഡ് പോസറ്റീവായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. പാലക്കാട് കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 2486 രോഗബാധിതരാണുള്ളത്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category