1 GBP = 94.70 INR                       

BREAKING NEWS

'എന്ത് അസംബന്ധവും വിളിച്ചു പറയാന്‍ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാന്‍ തയാറാകരുത്; നിങ്ങള്‍ക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും; അതു മനസ്സില്‍ വച്ചാല്‍ മതി; മാധ്യമ പ്രവര്‍ത്തകനു വേണ്ട സാധാരണ ഗുണം ആര്‍ജിക്കാന്‍ നോക്കൂ'; ഉത്തരം മുട്ടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; ''പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം തിരിച്ചുവരുന്നെന്ന് സോഷ്യല്‍ മീഡിയ; 'കടക്കുപുറത്തില്‍' നിന്ന് പിണറായി മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കടന്നാക്രമണത്തിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ സൗന്ദര്യം സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ആയതുകൊണ്ട് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പോസറ്റീവായി എടുക്കയാണ് വികസിത രാജ്യങ്ങളിലെ ഭരണാധികാരികള്‍ സാധാരണ ചെയ്യാറുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെവരെ 'കോപ്പിയടിക്കാരന്‍, സ്ത്രീലമ്പടന്‍' എന്നീ പേരുകളില്‍ വിശേഷിപ്പിച്ചിട്ടും ഭരണകൂടം മാധ്യമങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടില്ല.

എന്നാല്‍ അഭിപ്രായ സ്വാതന്ത്രത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ നേരിട്ട് കൈകാര്യം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ആരോപങ്ങളില്‍ മുങ്ങി നില്‍ക്കുന്നതിന്റെ ഈര്‍ഷ്യ മുഖ്യമന്ത്രി പലപ്പോഴും തീര്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകരുടെ മേക്കട്ടു കയറിയാണ്. എന്നിട്ടും ഒരു പ്രസ്താവന പോലും മുഖ്യമന്ത്രിക്കെതിരെ ഇറക്കാന്‍ പത്ര പ്രവര്‍ത്തക യൂണിയനും തയ്യാറാകുന്നില്ല.

അസാധാരണ അക്ഷോഭ്യനായി കാണാറുള്ള പിണറായി ദീര്‍ഘനേരം മൗനം പാലിച്ച് ചോദ്യകര്‍ത്താവിനെ അവഗണിക്കുന്നതും, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് വാര്‍ത്താ സമ്മേളനങ്ങളിലെ പതിവുകാഴ്ച. മാത്രമല്ല വാര്‍ത്താ ഉറവിടം പിആര്‍ഡിയൊക്കൊണ്ട് പരിശോധിക്കുന്നതടക്കമുള്ള സെന്‍സറിങ്ങും, സെക്രട്ടറിയേറ്റിലെ തീപിടുത്തം അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ പോകുന്നവെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം അനുകൂല നിലപാട് യൂണിയന്‍ എടുക്കുന്നതിന് തെളിവാണിതെന്ന വാദം പത്രക്കാര്‍ക്കിടയിലും സജീവമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലിയുടെ ഭാഗമായി ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ക്ഷുഭിതനാവുന്ന രീതി മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കുമെല്ലാമെതിരെ ആരോപണം ഉയരുന്ന ലൈഫ് പദ്ധതി ക്രമക്കേട് മുഖ്യമന്ത്രിക്കു കീഴിലെ വിജിലന്‍സ് തന്നെ അന്വേഷിക്കാന്‍ തീരുമാനിച്ചത് സിബിഐ അന്വേഷണം ഭയപ്പെട്ടിട്ടാണോ എന്ന ചോദ്യമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.''നിങ്ങളുടെയൊക്കെ മാനസികാവസ്ഥയുടെ തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നായിരുന്നു ഇതുവരെ പരാതി. അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഭയപ്പെട്ടിട്ടാണോ എന്നായി. മുഖ്യമന്ത്രി ഉള്‍പ്പെട്ടതല്ല വിജിലന്‍സ്. അതൊരു സ്വതന്ത്ര ഏജന്‍സിയാണ്. കേരളത്തില്‍ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തില്‍ ഇവിടെയുള്ള ഏജന്‍സി അന്വേഷിക്കുന്നതില്‍ തെറ്റില്ല.''- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിനു ക്രമക്കേടില്‍ പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടര്‍ക്കെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.''എന്ത് ആരോപണം. ആര്‍ക്കെതിരെ ആരോപണം. എന്ത് അസംബന്ധവും വിളിച്ചു പറയാന്‍ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാന്‍ തയാറാകരുത്. നിങ്ങള്‍ക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും. അതു മനസ്സില്‍ വച്ചാല്‍ മതി. മാധ്യമ പ്രവര്‍ത്തകനു വേണ്ട സാധാരണ ഗുണം ആര്‍ജിക്കാന്‍ നോക്കൂ''- മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി ക്രമക്കേടില്‍ ഇതുവരെ അന്വേഷണത്തിനു സര്‍ക്കാര്‍ മടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അന്വേഷണം നടത്തില്ല എന്നു താന്‍ പറഞ്ഞിട്ടില്ലെന്നായി മുഖ്യമന്ത്രി. ''വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിനെതിരായ പരാതികള്‍ ലൈഫ് പദ്ധതിക്കെതിരാക്കി മാറ്റാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാവും. ആരോടൊക്കെ ചോദിക്കണമെന്ന് ഏജന്‍സി തീരുമാനിക്കട്ടെ''.വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയായ യുണിടാകിനെ തീരുമാനിച്ചതാരാണെന്നും അവരും ലൈഫ് മിഷനും തമ്മില്‍ കരാറുണ്ടോയെന്നുമുള്ള ചോദ്യത്തില്‍ നിന്നു മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ''അതൊക്കെ നേരത്തേ വ്യക്തമാക്കിയതാണ്. കൂടുതല്‍ പറയാനില്ല''- ഇതായിരുന്നു മറുപടി.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് പിണറായി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് കൃത്യമായി ഉത്തരം പറയാനും ആവുന്നില്ല. മറുപടി പലപ്പോഴും പൊട്ടിത്തെറിയാണ്. അല്ലെങ്കില്‍ അവഗണയും. ജയ്ഹിന്ദ് ടീവിയെ പ്രമീളാ ഗോവിന്ദിനെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇത് ഫേസ്ബുക്ക് പോസ്റ്റിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 17 സെക്കന്‍ഡ് നീണ്ടു നിന്ന മൗനത്തിലൂടെയാണ് നേരത്തെ പ്രമീള ചോദ്യത്തെ പിണറായി നേരിട്ടത്. മറ്റു പല മാധ്യമ പ്രവര്‍ത്തകരും സമാനമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.

ധാര്‍ഷ്ട്യം കാര്‍ക്കശ്യം എന്നിവയിലൂടെ വേറിട്ട ഒരു ഇമേജ് ഉണ്ടാക്കിയെടുക്കയാണ് പിണറായി വിജയന്‍ ചെയ്തത്. എക്കാലവും മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സൗഹാര്‍ദപരമായിരുന്നില്ല. 'കടക്കുപുറത്ത്' എന്ന് അലറിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത് നേരത്തെ വന്‍ വിവാദമാണ് ഉണ്ടാക്കിയത്. സിപിഎമ്മിലെ പല പ്രമുഖ നേതാക്കള്‍ക്കും ഈ ശൈലിക്കെതിരെ കടുത്ത എതിര്‍പ്പ് ഉണ്ടെങ്കിലും തിരുവായ്ക്ക് എതിര്‍വായില്ലെന്ന മട്ടില്‍ അവര്‍ സഹിക്കയാണ്.

ഇടതുപക്ഷത്തിന് മുന്‍ തൂക്കമുള്ള പത്രപ്രവര്‍ത്തന യൂണിയാനാവട്ടെ നട്ടെല്ലില്ലാത്ത നിലപാടണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മാധ്യമ വേട്ടകള്‍ക്കെതിരെ നടത്താറുള്ളത്. പക്ഷേ പിണറായിയുടെ മാധ്യമ സ്വതന്ത്ര്യ നിഷേധത്തിനെതിരെ വന്‍ അടി കിട്ടുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. ഹിറ്റ്‌ലര്‍ക്ക് തുല്യനായിപ്പോലും അവിടെ പിണറായി വിമര്‍ശിക്കപ്പെടുന്നു. 'പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം കേരളത്തില്‍ തിരിച്ചുവരികയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category