1 GBP = 94.70 INR                       

BREAKING NEWS

ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും കടത്തിയെന്ന നിഗമനത്തില്‍ എന്‍ഐഎ; ലോറി സംഭവ ദിവസം 360 കിലോമീറ്റര്‍ അധികം ഓടിയത് ദുരൂഹം; വാഹനത്തില്‍നിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കില്‍ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകുമെന്നും വിലയിരുത്തല്‍; വണ്ടി ബംഗളൂരുവിലേക്ക് പോയതിലും സംശയങ്ങള്‍ ഏറെ; പാഴ്സല്‍ എത്തിയതിന്റെ രേഖയും ഇല്ല; സര്‍വ്വത്ര കൃത്രിമം എന്ന നിഗമനത്തില്‍ ദേശീയ ഏജന്‍സി; മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കാതെ അന്വേഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സി ആപ്റ്റ് വാഹനത്തില്‍ കൊണ്ടു പോയതില്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് എന്‍ഐഎയും കസ്റ്റംസും. കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്‌സലുകളുമായി മലപ്പുറത്തേക്കു പോയ ദിവസം സി-ആപ്റ്റിന്റെ ലോറിയുടെ ജി.പി.എസ്. സംവിധാനം പത്ത് മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത് ഈ സംശയമാണ് സജീവമാക്കുന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജി.പി.എസ്. പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വാഹനത്തിന്റെ റൂട്ട് കൃത്യമായി ലഭിക്കുമായിരുന്നു. ഇത് മനഃപൂര്‍വം വിച്ഛേദിച്ചതാണോ എന്നാണ് സംശയം. ഈ സാഹചര്യത്തില്‍ സിആപ്ട് വാഹനത്തില്‍ ഖുറാന്‍ കൊണ്ടു പോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യും.

ലോറി സംഭവ ദിവസം 360 കിലോമീറ്റര്‍ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളില്‍ ക്രമക്കേടുള്ളതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള പാഴ്‌സല്‍ മലപ്പുറത്തേക്കു കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പിടിച്ചെടുത്തു. ചൊവ്വാഴ്ച മൂന്നുതവണയായി നടന്ന പരിശോധനയുടെ തുടര്‍ച്ചയായാണ് ബുധനാഴ്ച രാവിലെ എന്‍.ഐ.എ. സംഘമെത്തിയത്. വട്ടിയൂര്‍ക്കാവ് സി-ആപ്റ്റ് വളപ്പില്‍വെച്ച് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. സര്‍വ്വത്ര തട്ടിപ്പാണ് ഇതില്‍ നിറയുന്നത്.

ജി.പി.എസ്. യൂണിറ്റ് വാഹനത്തില്‍നിന്നു വേര്‍പെടുത്തി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വാഹനത്തില്‍നിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കില്‍ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകും. ജീവനക്കാരുടെ മൊഴികളില്‍ വൈരുധ്യമുള്ളതുകൊണ്ടാണ് ജി.പി.എസ്. പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇത് കേസില്‍ അതീവ നിര്‍ണ്ണായകമാകും. അങ്ങനെ വന്നാല്‍ ജീവനക്കാരുടെ മൊഴികളിലെ സത്യം തെളിയും. അധികം ഓടിയത് എങ്ങോട്ടാണെന്നതും വ്യക്തമാകും. സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സുരേഷിനെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യംചെയ്തിരുന്നു. ജി.പി.എസ്. വേര്‍പെട്ടത് യാദൃച്ഛികമാണെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.

ഡ്രൈവര്‍ അഗസ്റ്റിനും ഇതുതന്നെ ആവര്‍ത്തിച്ചു. അച്ചടിച്ച ചോദ്യക്കടലാസുകള്‍ മലപ്പുറത്ത് വിതരണംചെയ്യാന്‍ സി-ആപ്റ്റില്‍നിന്നു പോയ കെ.എല്‍. എ.ഡബ്ല്യു. 6981 രജിസ്‌ട്രേഷനുള്ള മിനിലോറിയിലാണ് കോണ്‍സുലേറ്റില്‍നിന്നുള്ള 32 കെട്ടുകളും കൊണ്ടുപോയത്. സി-ആപ്റ്റിന്റെ അന്നത്തെ ഡയറക്ടര്‍ എം. അബ്ദുള്‍റഹ്മാന്റെ നിര്‍ദ്ദേശപ്രകാരമാണ് പാഴ്‌സലുകള്‍ അയച്ചത്. മോട്ടോര്‍വാഹന വകുപ്പിന്റെ സെര്‍വറുമായി വാഹനങ്ങളുടെ ജി.പി.എസ്. ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, സി-ആപ്റ്റ് വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്കു ബന്ധിപ്പിച്ചിരുന്നില്ല. അതേസമയം, സി-ആപ്റ്റ് ആസ്ഥാനത്തെ കംപ്യൂട്ടറില്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ജി.പി.എസ്. ബന്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍, മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ ദിവസത്തെ വിവരങ്ങളില്ല.

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കുന്നതോടെ വാഹനത്തിന്റെ യാത്രാവിവരങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭിക്കും. വാഹനം എവിടെയുണ്ടെന്നും ഏതു റൂട്ടില്‍ ഓടുന്നു എന്നെല്ലാം അപ്പപ്പോള്‍ അറിയാം. മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍റൂമുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ജി.പി.എസ്. ഉപയോഗിക്കണമെന്നാണ് നിബന്ധന. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളില്‍ എത്തിച്ചത്. മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത്. ഇക്കാര്യത്തില്‍ കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ പരിശോധന.

പാഴ്‌സലുകള്‍ കൊണ്ടുപോയ സമയത്ത് ഡെലിവറി സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന നിസാമിനെ അരമണിക്കൂറോളം ചോദ്യംചെയ്തു. നിസാമുമായി പുറത്തേക്കുപോയ എന്‍.ഐ.എ. സംഘം, അദ്ദേഹത്തിന്റെ ഉള്ളൂരിലെ വീട്ടില്‍നിന്ന് ഖുര്‍ആന്‍ കണ്ടെടുത്തു. സി-ആപ്റ്റ് എം.ഡി. സ്ഥലത്തില്ലായിരുന്നു. ഫിനാന്‍സ് അസി. ഡയറക്ടര്‍ മനോജ് ബാബുവാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. സി-ആപ്റ്റില്‍ കോണ്‍സുലേറ്റിന്റെ പാഴ്‌സല്‍ എത്തിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. അന്നത്തെ എം.ഡി. അബ്ദുറഹ്മാനാണ് പാഴ്‌സല്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രി കെ.ടി.ജലീല്‍ നിര്‍ദ്ദേശിച്ച പ്രകാരമായിരുന്നു നടപടിയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഇപ്പോള്‍ എല്‍.ബി.എസ്. ഡയറക്ടറായ എം.അബ്ദുള്‍ റഹ്മാനെ എല്‍.ബി.എസിലെത്തി ചോദ്യംചെയ്തു. തിരികെ സി-ആപ്റ്റിലെത്തി. സ്റ്റോറിലെ രേഖകള്‍ പരിശോധിച്ചു. ഡ്രൈവര്‍ അഗസ്റ്റിന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സുരേഷ് എന്നിവരെ ചോദ്യംചെയ്തു. ലോറിയുടെ ജി.പി.എസ്. സംവിധാനം വിച്ഛേദിച്ചത് സംബന്ധിച്ച് വിശദീകരണം തേടി. പാഴ്‌സല്‍ കടത്തിനു പിന്നാലെ സി-ആപ്റ്റിലെ വാഹനം ബെംഗളൂരുവില്‍ പോയത് എന്തിനാണെന്നും എന്‍.ഐ.എ. ആരാഞ്ഞു.

സ്വപ്ന എത്തിച്ച 32 പാഴ്സലുകളില്‍ ഒരെണ്ണം തുറന്ന് ജീവനക്കാരെ കാട്ടിയ ശേഷം ബാക്കിയുള്ളവ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് മന്ത്രി ജലീല്‍ ആദ്യം പറഞ്ഞിരുന്നത്. തൂക്കത്തില്‍ 14കിലോയുടെ വ്യത്യാസം എന്‍.ഐ.എ കണ്ടെത്തിയതോടെ ഒരു പാക്കറ്റിലെ മതഗ്രന്ഥങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയെന്നാണ് പുതിയ വിശദീകരണം. ജീവനക്കാരെല്ലാം എന്‍.ഐ.എയോട് ഇത് തന്നെ ആവര്‍ത്തിക്കുന്നു. കോണ്‍സുലേറ്റിന്റെ പാഴ്സല്‍ സി-ആപ്റ്റില്‍ എത്തിച്ചതെന്തിനെന്നും അതിന്റെ രേഖകള്‍ എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായില്ല.

അന്വേഷണം തുടങ്ങിയ ശേഷം അഞ്ച് ജീവനക്കാരെ സ്ഥലംമാറ്റിയതും അന്വേഷിക്കുന്നുണ്ട്. പാഴ്സല്‍ സ്വീകരിച്ചത് എന്തിന്, വാഹനം ഔദ്യോഗിക കാര്യത്തിനാണോ ബംഗളുരുവില്‍ പോയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അബ്ദുല്‍ റഹ്മാന് ഉത്തരമുണ്ടായില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category