1 GBP = 94.70 INR                       

BREAKING NEWS

ദീപികയ്ക്ക് വിനയായത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോ? ദീപികയ്ക്ക് കുരുക്കിട്ടത് കേന്ദ്രസര്‍ക്കാരെന്ന് റിപ്പോര്‍ട്ട്: ഗോവയില്‍ സിനിമാ ചിത്രീകരണത്തിലുള്ള ബോളിവുഡ് സുന്ദരി ചോദ്യം ചെയ്യലിനായി നാളെ എന്‍സിബിക്ക് മുന്‍പില്‍ ഹാജരാകും

Britishmalayali
kz´wteJI³

മുംബൈ: സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താര റാണി ദീപികാ പദുക്കോണ്‍ നാളെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍സിബി) മുന്‍പില്‍ ഹാജരാകും. ഗോവയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് ഇപ്പോള്‍ ദീപികയുള്ളത്. ഇവിടെ നിന്നും വിമാന മാര്‍ഗം നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ദീപിക എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ദീപികയെ കുടുക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജെഎന്‍ഡയു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയതാണ് ദീപികയെ കുരുക്കിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ജെഎന്‍യുവില്‍ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയിരുന്നു. ഇതിനിടെ, കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സിനിമാപ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണെന്നും കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയരുന്നു.

ദീപികയ്ക്ക് ഒപ്പമുള്ള മാനേജര്‍ കരിഷ്മ പ്രകാശിനു കഴിഞ്ഞദിവസം എന്‍സിബി സമന്‍സ് അയച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ 2 ദിവസത്തെ സമയം നീട്ടിച്ചോദിച്ചു. 2017 ഒക്ടോബര്‍ 28ന് മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്ക്കെതിരെ കേസ്. സുശാന്ത് സിങ്ങിന്റെ മരണത്തിനു ശേഷം ലഹരിക്കേസില്‍ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് അന്വേഷണം നീണ്ടത്. സുശാന്തിന്റെ മാനേജര്‍മാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നു പറയുന്നു.

ഇതേ കേസില്‍നടി രാകുല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരോട് ഇന്നും നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരോട് 26നും ഹാജരാകാന്‍ ആവശ്യപ്പെട്ടു. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എന്‍സിബി ചോദ്യം ചെയ്തു. ബാഡ്മിന്റന്‍ താരം പ്രകാശ് പദുകോണിന്റെ മകളും നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ഭാര്യയുമാണ് ദീപിക.

നടന്‍ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുല്‍, സമൂഹമാധ്യമങ്ങളില്‍ സജീവമായ സിമോന്‍ എന്നിവരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതാണെന്ന് എന്‍സിബി അറിയിച്ചിരുന്നു. നിര്‍മ്മാതാവ് മധു മന്ദേനയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category