1 GBP = 94.70 INR                       

BREAKING NEWS

ഡാര്‍ക്ക് വെബ്ബിലെ വന്‍ മയക്കു മരുന്ന് സംഘത്തെ പിടികൂടി ബഹുരാഷ്ട്ര സംയുക്ത അന്വേഷണ സംഘം; പിടിയിലായത് ഡാര്‍ക്ക് വെബ്ബ് വഴി ആയുധ വില്‍പനയും മയക്കുമരുന്നിടപാടും നടത്തിയ 179 കുറ്റവാളികള്‍: രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തതില്‍ 65 ലക്ഷം ഡോളറും 64 തോക്കുകളും 500 കിലോഗ്രാം വരുന്ന എട്ടിലധികം മയക്കുമരുന്നുകളും

Britishmalayali
kz´wteJI³

ഡാര്‍ക്ക് വെബ്ബ് വഴി ആയുധ വില്‍പനയും മയക്കുമരുന്നിടപാടും നടത്തിയ 179 കുറ്റവാളികളെ ബഹുരാഷ്ട്ര സംയുക്ത അന്വേഷണ സംഘം പിടികൂടി. വിവധ രാജ്യങ്ങളില്‍ നിന്നാണ് കൊടുംകുറ്റവാളികളെ അന്വേഷണ സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും മയക്കുമരുന്ന്, ആയുധങ്ങള്‍, ലക്ഷക്കണക്കിന് ഡോളര്‍ കറന്‍സികള്‍, വിര്‍ച്വല്‍ കറന്‍സി എന്നിവ പിടികൂടി. 65 ലക്ഷം ഡോളര്‍, 64 തോക്കുകള്‍, ഹെറോയിന്‍, കൊക്കെയ്ന്‍ ഉള്‍പ്പടെ 500 കിലോഗ്രാം വരുന്ന എട്ടിലധികം വിവിധ മയക്കുമരുന്നുകള്‍ എന്നിവയാണ് രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തത്.

അമേരിക്കയില്‍ 121 പേരും ജര്‍മനിയില്‍ 42 പേരും നെതര്‍ലാന്‍ഡില്‍ എട്ട് പേരും യുകെയില്‍ നാല് പേരും ഓസ്ട്രിയയില്‍ മൂന്ന് പേരും സ്വീഡനില്‍ ഒരാളുമാണ് പിടിയിലായത്. ഓസ്ട്രിയ, സൈപ്രസ്, ജര്‍മനി,നെതര്‍ലാന്‍ഡ്, സ്വീഡന്‍, ഓസ്‌ട്രേലിയ, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ ഡിസ്‌റപ്ടറിലാണ് ഈ ഡാര്‍ക്ക് വെബ് കുറ്റവാളികള്‍ അറസ്റ്റിലായത്. പിടിയിലായവരെല്ലാം നിയമവിരുദ്ധ വസ്തുക്കളുടെ വില്‍പനയില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമ പരിപാലന ഏജന്‍സിയായ യൂറോപോള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഡാര്‍ക്ക് വെബ് അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് യൂറോപോള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഡാര്‍ക്ക് വെബിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ഏറെ പ്രയാസമാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യകളെ അങ്ങേയറ്റം ദുരുപയോഗം ചെയ്്ത് ഡാര്‍ക്ക് വെബ്ബില്‍ മറഞ്ഞിരിക്കുന്ന ഈ കുറ്റവാളികളെ പിടികൂടിയത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതും ആത്മവിശ്വാസം പകരുന്നതുമാണ്.

കഴിഞ്ഞ വര്‍ഷം ഡാര്‍ക്ക് വെബ്ബിലെ ഏറ്റവും വലിയ നിയമവിരുദ്ധ വിപണിയായ വാള്‍സ്ട്രീറ്റ് മാര്‍ക്കറ്റിനെ തകര്‍ക്കാന്‍ ഈ സംയുക്ത അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ഓപ്പറേഷന്‍ സെബോട്ടോര്‍ എന്ന ഈ ഓപ്പറേഷന്റെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഓപ്പറേഷന്‍ ഡിസ്‌റപ്ടര്‍ വിജയകരമാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category