1 GBP = 95.80 INR                       

BREAKING NEWS

കോവിഡിനൊപ്പം ജീവിക്കാന്‍ പഠി ക്കാന്‍ ഭയരഹിത പദ്ധതികളുമായി ഋഷി സുനക്; ഫര്‍ലോ സ്‌കീമിന് പകരം കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജോബ് സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ച് ചാന്‍സലര്‍; 9 ബില്ല്യണ്‍ പൗണ്ട് ഇറക്കിയതുകൊണ്ട് ബ്രിട്ടന്‍ രക്ഷപ്പെടുമോ?

Britishmalayali
kz´wteJI³

രാഷ്ട്രത്തിന് ഇനിയും നിശ്ചലമായി തുടരാനാകില്ല. കൊറോണയെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട്, അതിനൊപ്പം ഭയമില്ലാതെ ജീവിച്ചേ മതിയാകൂ. രോഗവ്യാപനത്തിന്റെ പേരില്‍ സമ്പദ്വ്യവസ്ഥയെ അവഗണിക്കാന്‍ കഴിയില്ല. കൊറോണ പ്രതിസന്ധിയെ നേരിടാന്‍ പുതിയ പദ്ധതികള്‍ പ്രഖാപിച്ചുകൊണ്ട് ചാന്‍സലര്‍ ഋഷി സുനക് ഇന്നലെ പറഞ്ഞതാണിത്. ഇന്നിന്റെ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന വാക്കുകള്‍. അമേരിക്കയില്‍ കൊറോണവ്യാപനം ശക്തമാകാന്‍ തുടങ്ങിയ നാളുകളില്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞ ഒരു വാചകമുണ്ട്, ''രോഗത്തേക്കാള്‍ ചെലവേറിയതാകരുത് ചികിത്സ'' എന്ന്. അതിന്റെ പ്രതിദ്ധ്വനിയായിരുന്നു ഋഷി സുനകിന്റെ വാക്കുകള്‍.

നിലവിലുള്ള ഫര്‍ലോ പദ്ധതി ഒക്ടോബര്‍ 31ന് ശേഷം തുടരുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നിര്‍ത്തലാക്കിയാല്‍, വരുന്ന ജനുവരിയോടെ ഇനിയൊരു 20 ലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നഷ്ടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് തന്നെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അതിനു പകരമായി ഒരു വേജ് സബ്സിഡി പദ്ധതിയാണ് ചാന്‍സലര്‍ മുന്നോട്ട് വയ്ക്കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതിയാണെങ്കിലും ഇതിന് അടുത്ത ആറുമാസത്തേക്ക് 9 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും എന്നാണ് കണക്കാക്കുന്നത്.

ഇന്നലെ ഈ പ്രഖ്യാപനം നടക്കുമ്പോള്‍ സഭയില്‍ ബോറിസ് ജോണ്‍സണ്‍ ഇല്ലാതെയിരുന്നത് ചില കിംവദന്തികള്‍ക്ക് വഴിയൊരുക്കി. അതേസമയം ചാന്‍സലര്‍ക്കും പ്രധാനമന്ത്രിയ്ക്കും മദ്ധ്യേ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ നിഷേധിച്ചു. പ്രധാന മന്ത്രി കോവിഡ് വ്യാപനം തടയുവാന്‍ എടുത്ത നടപടികളെ താന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്ന് സുനകും വ്യക്തമാക്കി.

ഫര്‍ലോ പദ്ധതി അവസാനിക്കുന്നതോടെ, അതിന് പകരമായി കൊണ്ടുവന്ന ജോബ്സ് സപ്പോര്‍ട്ട് സ്‌കീം (ജെ എസ് എസ്)എന്നത് ഒരു തരം വേജ് സബ്സിഡിയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപയോഗ പ്രദമാകാവുന്ന ഈ പദ്ധതി പക്ഷെ ഫര്‍ലോ പദ്ധതിയോളം ഉദാരമല്ല. ഫര്‍ലോ പദ്ധതിയില്‍ ഒരു വ്യക്തിയുടെ വേതനത്തിന്റെ 80 ശതമാനം വരെ സര്‍ക്കാര്‍ വഹിച്ചിരുന്നപ്പോള്‍ ഈ പുതിയ പദ്ധതിയില്‍ അത് പരമാവധി 22 ശതമാനം മാത്രമേ വരുന്നുള്ളൂ.

ഇതനുസരിച്ച്, ഒരു തൊഴിലാളി സാധാരണ പ്രവര്‍ത്തി സമയത്തിന്റെ മൂന്നിലൊന്ന് മാത്രമേ ജോലി ചെയ്യുന്നുള്ളു എങ്കില്‍ കൂടി വേതനത്തിന്റെ പകുതിയിലധികം തൊഴിലുടമ നല്‍കേണ്ടതായി വരും. ഇതനുസരിച്ച്, ഒരു വ്യക്തി മൂന്നിലൊന്ന് സമയം ജോലി ചെയ്യുമ്പോള്‍, ആ മണിക്കൂറുകള്‍ കണക്കാക്കിയുള്ള വേതനം തൊഴിലുടമ നല്‍കണം. ബാക്കിയുള്ള മൂന്നില്‍ രണ്ടുഭാഗം സര്‍ക്കാരും തൊഴിലുടമയും കൂടി നല്‍കും. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് ബിസിനസ്സ് ഗ്രൂപ്പുകള്‍, തൊഴില്‍ നഷ്ടം കുറയ്ക്കാന്‍ ഈ പദ്ധതി ഒട്ടും സഹായിക്കില്ലെന്ന അഭിപ്രായക്കാരാണ്.

250 ജീവനക്കാരോ അതില്‍ കുറവോ ഉള്ള ഏതൊരു സ്ഥാപനത്തിനും ഈ പുതിയ ജോബ് സപ്പോര്‍ട്ട് പദ്ധതിയില്‍ ചേരാനാകും എന്നാല്‍, വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, കൊറോണ പ്രതിസന്ധി തങ്ങളുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചു എന്നത് തെളിയിക്കണം. ഒരു ജീവനക്കാരന്റെ സാധാരണ ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും നല്‍കേണ്ട തുക തീരുമാനിക്കുക. അതേസമയം, സര്‍ക്കാരിന്റെ പങ്ക് പ്രതിമാസം 697.92 പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മുതല്‍ ആറുമാസത്തേക്കായിരിക്കും ഈ പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക.

സെപ്റ്റംബര്‍ 23 മുതല്‍ പേ റോളില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുവാനുള്ള അര്‍ഹതയുണ്ട്. അതേസമയം, ഈ വേജ് സപ്പോര്‍ട്ട് പദ്ധതിയില്‍ ഇരിക്കുന്ന ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അനുവാദമുണ്ടായിരിക്കുന്നതല്ല. മാത്രമല്ല, ഫര്‍ലോ ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ തിരിച്ചെടുക്കുമ്പോള്‍ 1000 പൗണ്ടിന്റെ ജോബ് റിട്ടെന്‍ഷന്‍ ബോണസും തൊഴിലുടമയ്ക്ക് ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category