1 GBP = 96.00 INR                       

BREAKING NEWS

ആര്‍ക്കൊക്കെ അപേക്ഷി ക്കാം? എങ്ങനെ അപേ ക്ഷിക്കണം? എത്ര പൗണ്ട് മാസം തോറും കിട്ടും? ഫര്‍ലോ സ്‌കീമില്‍ നിന്നുള്ള വ്യത്യാസമെന്ത്? പുതിയ ജോബ് സപ്പോര്‍ട്ട് സ്‌കീമിനെ അറിയാം

Britishmalayali
kz´wteJI³

കോവിഡിനൊപ്പം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ഭാവി മുന്നില്‍ യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളെ ഒരു പരിധിവരെ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചാന്‍സലര്‍ ഋഷി സുനക് ഇന്നലെ പുതിയ ജോബ് സപ്പോര്‍ട്ട് സ്‌കീം അഥവാ ജെ എസ് എസ് പ്രഖ്യാപിച്ചത്. നിലവിലുള്ള ഫര്‍ലോ പദ്ധതി ഈ ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെ, നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. കരാറില്‍ പറഞ്ഞിരിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രവര്‍ത്തി സമയമെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി.

നവംബര്‍ മുതല്‍ ആറു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ പകുതി സമയമെങ്കിലും ജോലി ചെയ്യുമ്പോള്‍ ശമ്പളത്തിന്റെ 77 ശതമാനം വരെ ലഭിക്കും. ജീവനക്കാരെ മുഴുവന്‍ സമയത്തേക്ക് നിയമിക്കുവാന്‍ ബുദ്ധിമുട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ഒരു ആശ്വാസമായിരിക്കും. ജീവനക്കാര്‍ക്ക് നഷ്ടമാകുന്ന തൊഴില്‍ സമയത്തിന്റെ മൂന്നിലൊന്ന് വേതനം തൊഴിലുടമയും മൂന്നിലൊന്ന് സര്‍ക്കാരും നല്‍കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സര്‍ക്കാര്‍ വിഹിതം ആളൊന്നിന്ന് പരമാവധി 697.92 പൗണ്ടായി നിജപ്പെടുത്തിയിട്ടൂണ്ട്. ഫര്‍ലോ പദ്ധതിയില്‍ ഇത് 2,500 പൗണ്ട് ആയിരുന്നു.

250 ജീവനക്കാരോ അതില്‍ കുറവോ ഉള്ള സ്ഥാപനങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ വരിക. എന്നാല്‍, വന്‍കിട സ്ഥാപനങ്ങള്‍, കൊറോണ പ്രതിസന്ധിയില്‍ ലാഭം കുറയുന്നു എന്നുള്ളതിന്റെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. സര്‍ക്കരിന് പ്രതിമാസം 300 മില്ല്യണ്‍ പൗണ്ട് ചെലവ് വരും എന്ന് കണക്കാക്കപ്പെടുന്ന ഈ പദ്ധതി പ്രകാരം ഒരു ജീവനക്കാരന്‍ പ്രവര്‍ത്തി ചെയ്യുന്ന സമയത്തേക്കുള്ള വേതനം തൊഴിലുടമ നല്‍കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം നഷ്ടമാകുന്ന പ്രവര്‍ത്തി സമയം ഇതില്‍ കണക്കാക്കില്ല, മറിച്ച്, കൊറോണ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാദ്ധ്യതമൂലം ഇല്ലാതായ പ്രവര്‍ത്തി സമയം മാത്രമേ കണക്കാക്കു.

ഈ നഷ്ടപ്പെട്ട സമയത്തിന്റെ വേതനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരും മൂന്നിലൊന്ന് തൊഴിലുടമയും നല്‍കും. അതായത്, ജീവനക്കാര്‍ക്ക്, അവര്‍ പ്രവര്‍ത്തി ചെയ്ത സമയത്തിനനുസരിച്ചുള്ള വേതനം ലഭിക്കുമ്പോള്‍, കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തി സമയത്തില്‍ നിന്നും നഷ്ടമാകുന്ന പ്രവര്‍ത്തി സമയത്തെ മൂന്നില്‍ രണ്ട് വേതനവും ലഭിക്കും. ഇതിന് അര്‍ഹത നേടുവാന്‍ ഒരാള്‍, അയാളുടെ ജോബ് കോണ്‍ട്രാക്ടില്‍ പറഞ്ഞിരിക്കുന്നതിന്റെ മൂന്നില്‍ ഒന്ന് പ്രവര്‍ത്തി സമയമെങ്കിലും ജോലി ചെയ്തിരിക്കണം. ഇത് പ്രകാരം അയാള്‍ക്ക് തന്റെ വേതനത്തിന്റെ 77 ശതമാനം ലഭിക്കും. ഇതില്‍ 55 ശതമാനം തൊഴിലുടമ നല്‍കുമ്പോള്‍ ബാക്കി 22 ശതമാനം സര്‍ക്കാര്‍ നല്‍കും.

ഫര്‍ലോ പദ്ധതിയില്‍, സ്ഥാപനങ്ങള്‍ നല്‍കേണ്ടത് വേതനത്തിന്റെ 20 ശതമാനം മാത്രമായിരുന്നെങ്കില്‍, ഇവിടെ അത് 55 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ തൊഴില്‍ നഷ്ടം ഇല്ലാതെയാക്കാന്‍ ഈ നിയമം കാര്യമായി സഹായിക്കില്ലെന്നാണ് ബിസിനസ്സ് രംഗത്തുള്ളവര്‍ പറയുന്നത്. അതേസമയം, ഫര്‍ലോക്ക് അര്‍ഹത ലഭിക്കുവാന്‍ ജോലി ചെയ്യേണ്ട ആവശ്യമില്ലായിരുന്നെങ്കില്‍, ഇവിടെ ജീവനക്കാര്‍ ഒരു നിശ്ചിത സമയം ജോലി ചെയ്യേണ്ടതായിട്ടുണ്ട്.

അതേസമയം, ഈ പദ്ധതി ബാഹ്യസഹായമില്ലാതെ നിലനില്‍ക്കാന്‍ കഴിവുള്ള ജോലികള്‍ (വയബിള്‍ ജോബ്സ്) ചെയ്യുന്നവര്‍ക്ക് മാത്രമായുള്ളതാണ് എന്ന് ഋഷി സുനക് പറഞ്ഞുവെങ്കിലും, ഏതൊക്കെ ജോലികള്‍ ഈ വിശേഷണത്തില്‍ പെടും എന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. തൊഴില്‍ വിപണിയിലെ അനിശ്ചിതത്വം കാരണം അത് ഇപ്പോള്‍ പറയുവാനാകില്ല എന്നാണ് ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞത്.

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ മാത്രമാണ് ഈ പദ്ധതിക്ക് കീഴില്‍ വരിക. എന്നാല്‍ 250 ല്‍ അധികം ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക്, കൊറോണ പ്രതിസന്ധിമൂലം സാമ്പത്തിക തകര്‍ച്ച ഉണ്ടായി എന്ന് തെളിയിക്കാനായാല്‍ ഇതിനായി അപേക്ഷിക്കാം. ഒരു യു കെ ബാങ്ക് അക്കൗണ്ടും യുകെ പേയീ സ്‌കീമുകളും ഉള്ള ഏതൊരു ജോലിക്കാരനും ഈ സഹായത്തിന് അര്‍ഹതയുണ്ട്. ഇതിന് അപേക്ഷിക്കുവാനായി, തൊഴിലാളിയോ തൊഴിലുടമയോ, നേരത്തേയുള്ള ഫര്‍ലോ പദ്ധതിക്ക് അപേക്ഷിച്ചിരിക്കണം എന്നില്ല. മാത്രമല്ല ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ബോദ്ധ്യപ്പെടുത്തേണ്ടതുമില്ല.

എന്നാല്‍, ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. അതുപോലെ ഇതില്‍ ചേരുന്ന വന്‍കിട കമ്പനികള്‍ക്ക്, ഓഹരിയുടമകളുടെ ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ആദ്യ മൂന്നു മാസങ്ങളില്‍ ഒരു ജോലിക്കാരന്‍, തന്റെ തൊഴില്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ജോലി സമയത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും ജോലി ചെയ്തിരിക്കണം. മൂന്ന് മാസത്തിനു ശേഷം സര്‍ക്കാര്‍ ഈ സമയപരിധി വര്‍ദ്ധിപ്പിച്ചേക്കും.

നവംബര്‍ ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരുന്നതോടെ, ഇതിന്റെ ഗുണമനുഭവിക്കുവാന്‍ ഇപ്പോള്‍ ഫര്‍ലോയില്‍ ഇരിക്കുന്നവര്‍ക്ക് തൊഴിലിടങ്ങളില്‍ തിരിച്ചെത്തേണ്ടതായി വരും. ഇപ്പോള്‍ തന്നെ ജോലിയില്‍ തുടരുന്നവര്‍ക്കും ഇതിനായി അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. അതേസമയം, സ്വയം തൊഴില്‍ കണ്ടെത്തിയവരുടെ വരുമാനത്തിന്റെ 20 ശതമാനം വരെ സര്‍ക്കാര്‍ നല്‍കുമെന്നും ഋഷി സുനക് പറഞ്ഞു. ഏതായാലും ഈ പുതിയ പദ്ധതികളെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category