1 GBP = 96.00 INR                       

BREAKING NEWS

കാശുണ്ടാക്കാന്‍ അമേരിക്കയ്ക്ക് താമസം മാറ്റിയ ഹാരിയും മേഗനും ഒറ്റ വിദേശ യാത്രയ്ക്ക് ഖജനാവില്‍ നിന്നും മുടക്കിയത് 2.5 ലക്ഷം പൗണ്ട്; രാജ്ഞിയുടെ കുടുംബത്തില്‍ ആരെവിടെ പോയാലും മുടക്ക് നമുക്ക് തന്നെ; കൊട്ടാരത്തിലെ കണക്ക് പുറത്തു വരുമ്പോള്‍

Britishmalayali
kz´wteJI³

രാജകുടുംബത്തിലെ ആര് വിദേശയാത്രയ്ക്ക് പോയാലും ചെലവ് വഹിക്കേണ്ടത് ബ്രിട്ടീഷ് പൗരന്മാരാണ്. രാജകുടുംബാംഗങ്ങള്‍ എന്ന നിലയില്‍ ഹാരിയും മേഗനും ഏറ്റവും അവസാനം നടത്തിയ വിദേശയാത്രയ്ക്കായി ചെലവാക്കിയത് 2.5 ലക്ഷം പൗണ്ടാണ്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, അംഗോള, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ശരത്ക്കാലത്ത് നടത്തിയ യാത്രയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിലെ ഏറ്റവും രസകരമായ കാര്യം, പൊതുഖജനാവില്‍ നിന്നും പണം ചെലവാക്കിയുള്ള ഈ യാത്രക്കിടയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മേഗന്റെ ഒരു ഡോക്യൂമെന്ററി ചിത്രീകരിച്ചത് എന്നതാണ്.

തന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഹാരിയുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്നില്ല എന്ന് പറഞ്ഞ മേഗന്‍, ഔപചാരിതക്ക് വേണ്ടിയാണെങ്കില്‍ പോലും ആരും സുഖമല്ലേ എന്നുപോലും ചോദിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. ഈ യാത്രക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍, ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളില്‍ നിന്നും വിരമിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ നെറ്റ്ഫ്ളിക്സുമായി ഒരു ഭീമന്‍ കരാര്‍ ഒപ്പിട്ടതുവഴി അവര്‍ക്ക് സാമ്പത്തികമായി ആരേയും ആശ്രയിക്കേണ്ടതില്ലാത്ത ഒരു സ്ഥിതിയും വന്നു ചേര്‍ന്നു.

പുറത്തുവന്ന കണക്കുകള്‍ പ്രകാരം വിമാന ചര്‍ജ്ജും, പിന്നീട് ദമ്പതിമാര്‍ക്കും അവരുടെ സേവകര്‍ക്കുമായി എടുത്ത പ്രൈവറ്റ് ജറ്റിനും എല്ലാമായി 2,45,643 പൗണ്ടാണ് ചെലവ് വന്നിരിക്കുന്നത്. ഇത് ആ വര്‍ഷത്തെ ഏറ്റവും ചെലവേറിയ യാത്രയുമാണ്. അതേസമയം, ഇത് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയ ഒരു യാത്രയായിരുന്നു എന്നാണ് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന കര്യങ്ങള്‍ ഈ യാത്രയില്‍ നിര്‍വ്വഹിക്കപ്പെട്ടു എന്നും അവര്‍ പറയുന്നു. ഹാരിയും മേഗനും രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഏകദേശം ഇരുപതോളം പരിപാടികളില്‍ പങ്കെടുത്തിരുന്നു എന്നും അവര്‍ പറയുന്നു.

ഒരു ഔദ്യോഗിക യാത്ര എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ യാത്രയുടെ ചെലവുകള്‍വഹിച്ചത്. യാത്രയുടെ ഉദ്യമം പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെടുകയും ചെയ്തു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇതുപോലെ മറ്റൊരു സംഭവത്തില്‍ മരണമടഞ്ഞ ഒമാന്‍ രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ചാള്‍സ് രാജകുമാരന്‍ ഒരു സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തില്‍ പോയ വകയില്‍ 2,10,345 പൗണ്ടിന്റെ ചെലവും പൊതുഖജനാവിന് വന്നിട്ടുണ്ട്. വെറും രണ്ടു ദിവസത്തെക്കുള്ള യാത്രയായിരുന്നു അത്.

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പാകിസ്ഥാനിലേക്ക് നടത്തിയ യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ യാത്ര. 1,17,116 പൗണ്ട് ചെലവുവന്ന ഈ യാത്ര പക്ഷെ പരിപൂര്‍ണ്ണ വിജയമായിരുന്നു എന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.അതുപോലെ , വിവാദപുരുഷനായ ആന്‍ഡ്രൂ രാജകുമാരന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ റോയല്‍ പോര്‍ട്രഷ് ഗോള്‍ഫ് ക്ലബ്ബിലേക്ക് ഒരു സ്വകാര്യ വിമാനത്തില്‍ യാത്രചെയതതിനുള്‍ല 15,848 പൗണ്ടിന്റെ ചെലവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനു സമാനമായി ലണ്ടനില്‍ നിന്ന് റോമിലേക്കും പിന്നീട് സ്‌കോട്ട്ലാന്‍ഡിലേക്കും സ്വകാര്യ വിമാനത്തില്‍ പറന്ന ആന്നെ രാജകുമാരിയും പൊതുഖജനാവിന് 16,440 പൗണ്ടിന്റെ ചെലവ് ഉണ്ടാക്കിവച്ചിട്ടുണ്ട്. 2019/2020 ല്‍ രാജകുടുംബം മൊത്തമായി യാത്രയ്ക്കായി ചെലവാക്കിയത് 5.3 മില്ല്യണ്‍ പൗണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.2 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.രാജവാഴ്ച്ചക്കെതിരെ പോരാടുന്ന റിപ്പബ്ലിക്ക് എന്ന സംഘടന ആരോപിക്കുന്നത്, രാജകുടുംബത്തിനായി ചെലവഴിക്കുന്ന യഥാര്‍ത്ഥ തുക ഈ വിവരങ്ങളില്‍ ഇല്ല എന്നാണ്. രാജകുടുംബത്തിന്റെ എസ്റ്റേറ്റുകളില്‍ നിന്നുള്ള വരുമാന നഷ്ടം, പോലീസിംഗ്, മറ്റ് തദ്ദേശ ഭരണ ചെലവുകള്‍ എന്നിവ കണക്കാക്കിയാല്‍ രാജകുടുംബത്തിനായി പ്രതിവര്‍ഷം 345 മില്ല്യണ്‍ പൗണ്ടാണ് പൊതുഖജനാവില്‍ നിന്നും ചെലവാക്കപ്പെടുന്നത് എന്നാണ് ഈ സംഘടന പറയുന്നത്.

മാത്രമല്ല, കാറിലോ, ട്രെയിനിലോ പോകാവുന്ന പല അഭ്യന്തര യാത്രകള്‍ക്കും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നില്ല എന്ന് അവര്‍ ആരോപിക്കുന്നു. ആശുപത്രികള്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കാനാകാതെ വിഷമിക്കുമ്പോള്‍, അത്യാവശ്യമായ പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെ ദൗര്‍ലഭ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവ് എന്നത് ഒരു ധൂര്‍ത്ത് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച സംഘടനാ പ്രതിനിധികള്‍ എന്തിനാണ് ജനങ്ങള്‍ ഈ തുക വഹിക്കുന്നത് എന്നും ചോദിച്ചു.

ആന്‍ഡ്രൂ രാജകുമാരന് ഗോള്‍ഫ് കളിക്കാനും ആന്നെ രാജകുമാരിക്ക് റഗ്ബി കളിക്കാനും പൊതുഖജനാവില്‍ നിന്നും പണമെടുക്കുന്നത് അന്യായമാണെന്ന് പറഞ്ഞ സംഘടനയുടെ വക്താവ് ഗ്രഹാം സ്മിത്ത് ഇത് പൊതുധനത്തിന്റെ ദുര്‍വ്യയമാണെന്നും ആരോപിച്ചു. നേരത്തേ ഫ്രോഗ്മോര്‍ കോട്ടേജ് 2.4 മില്ല്യണ്‍ പണ്ട് ചെലവാക്കി മോടിപിടിപ്പിച്ചതിനെതിരെ വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ ഒരു തുക ഹാരിയും മേഗനും തിരിച്ചു നല്‍കി എന്നാണ് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category