1 GBP = 96.00 INR                       

BREAKING NEWS

ഭാര്യയെ പേടിച്ച് ഹാരിക്ക് ഇനി എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു; അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ പരസ്യ നിലപാട് എടുക്കാന്‍ ഹാരി സമ്മതിച്ചത് മേഗന്റെ മുന്‍പില്‍ വിരണ്ടുതന്നെ; ശരീര ഭാഷയിലും വാക്കുകളിലും നിറഞ്ഞു നില്‍ക്കുന്നത് ഭയവും ആശങ്കയും

Britishmalayali
kz´wteJI³

ടൈം 100 വീഡിയോയില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് പരസ്യ നിലപാടെടുത്ത സമയത്ത് ഹാരി ഭയചകിതനും ആശങ്കാകുലനുമായിരുന്നു എന്നാണ് ഒരു ബോഡി ലാംഗ്വേജ് വിദഗ്ദന്‍ ഇന്നലെ വെളിപ്പെടുത്തിയത്. അമേരിക്കന്‍ പൗരന്മാരോട് വിദ്വേഷ പ്രസംഗത്തെ നിരസിക്കാനും വംശീയതക്കെതിരായി വോട്ട് രേഖപ്പെടുത്താനും ആഹ്വാനം നല്‍കിയ മേഗനൊപ്പം ഉണ്ടായ ഹാരി, ഇത്തരത്തിലുള്ള പ്രവര്‍ത്തനം മൂലം രാജകുടുംബത്തിനുള്ളില്‍ ഉണ്ടാകാനിടയുള്ള പൊട്ടിത്തെറിക്കലിനെ കുറിച്ച് ആശങ്കാകുലനായിരുന്നു എന്നാണ് ശരീര ഭാഷാ വിദഗ്ദനായ ജൂഡി ജെയിംസ് പറയുന്നത്.

സാന്റാ ബാര്‍ബരയിലുള്ള അവരുടെ സ്വന്തം വസതിയില്‍ വച്ചാണ് ഹാരിയും മേഗനും ഈ വീഡിയോ സന്ദേശം ചിത്രീകരിച്ചത്. ഇത് പുറത്തുവന്ന ഉടനെ തന്നെ ബക്കിംഗ്ഹാം കൊട്ടാരം നിലവില്‍ ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാതോരുവിധ ഔദ്യോഗിക ചുമതലകളും വഹിക്കുന്നില്ല എന്ന് പറഞ്ഞ് അവരില്‍ നിന്നും അകലം പാലിച്ചിരുന്നു. രാജകുടുംബാംഗങ്ങള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും കൃത്യം അകലം പാലിച്ചു മാത്രമേ നിന്നിട്ടുള്ളു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ വോട്ടുപോലും ചെയ്യാറില്ല.

ഈ വീഡിയോ ചിത്രീകരണത്തില്‍ ഉടനീളം ഹാരി അസ്വസ്ഥനാണെന്ന് ഹാരിയുടെ ശരീരഭാഷ വ്യക്തമാക്കുന്നു എന്നാണ് ജൂഡി പറയുന്നത്. അതേസമയം മേഗന്‍ ഹാരിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതു പോലെയാണ് ഇതില്‍ പങ്കെടുത്തിരുന്നത്. ഹാരിയുടെ ഓരോ വാക്കുകളും അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ആത്മവിശ്വാസത്തോടും, നിയന്ത്രണം കൈയ്യിലുള്ളതിന്റെ വിശ്വാസത്തിലും ഇരിക്കുന്ന മേഗന്റെ സമീപം ഹാരിയുടെ തിളക്കം കുറയുകയാണെന്നും ജൂഡി വ്യക്തമാക്കി.

ദമ്പതികള്‍ക്കിടയില്‍ ധാരാളം അടിയൊഴുക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ ജൂഡി പറഞ്ഞ മറ്റൊരു കാര്യം, ഒരാളുടെ അധികാരവും, പ്രമാണിത്തവുമെല്ലാം ആ വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. ഇവിടെ അവര്‍ ഇരുന്ന ബഞ്ചില്‍ കൂടുതല്‍ സ്ഥലം ഉപയോഗിച്ചിരിക്കുന്നത് മേഗനാണ്. അതുതന്നെ അവര്‍ക്കിടയില്‍ മേല്ക്കൈ മേഗനാണെന്നതിന്റെ തെളിവാണെന്ന് അവര്‍ പറയുന്നു. മേഗന് നീങ്ങുവാനും, കാലുകള്‍ വശങ്ങളിലേക്ക് നീട്ടുവാനുമെല്ലാമുള്ള സ്ഥലം ഈ ബഞ്ചിലുണ്ടായിരുന്നു. എന്നാല്‍ ഹാരി, ആ ബെഞ്ചിന്റെ കൈപ്പിടിയില്‍ ചാരി ഒതുങ്ങിയിരിക്കുകയായിരുന്നു.

അമേരിക്കയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന് ഒരു അമേരിക്കക്കാരി എന്ന നിലയില്‍ മേഗന് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാനുള്ള ധാര്‍മ്മികമായ അവകാശമുണ്ട്. എന്നാല്‍, ഒരു അമേരിക്കന്‍ പൗരനല്ലാത്ത താന്‍ അതു ചെയ്യുന്നതിലുള്ള ആശങ്ക ഹാരിയുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ഒരു അതിഥിയുടെ ഭാവം മാത്രമാണ് ഹാരിക്കുള്ളതെന്നും അവര്‍ പറയുന്നു. ഹാരിയുടെ കാലുകള്‍ വിടര്‍ന്നിരിക്കുന്നത് അയാളുടെ ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ് എന്നാല്‍ കണങ്കാലുകള്‍ ഇടപിരിച്ചു വച്ചത് സൂചിപ്പിക്കുന്നത് അത് കപടമായ ആത്മവിശ്വാസം ആണെന്നാണ് ജൂഡി പറയുന്നത്.

അതേസമയം, മേഗന്‍ പൂര്‍ണ്ണമായും ആത്മവിശ്വാസത്തിലായിരുന്നു. ഇവര്‍ക്കിടയിലെ ഊര്‍ജ്ജ സ്രോതസ്സ് മേഗന്‍ തന്നെ എന്ന് തെളിയിക്കും വിധം ഒഴുക്കോടും ആത്മവിശ്വാസത്തോടും കൂടിയാണ് മേഗന്‍ സംസാരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category