1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് വന്നപ്പോള്‍ ആരോഗ്യമേഖലയിലെ ജോലി സാധ്യത മുന്നില്‍ കണ്ടു നഴ്സിംഗിനും മെഡിസിനും സീറ്റ് കിട്ടാന്‍ തള്ളിക്കയറ്റം; നഴ്സിങ് പഠിക്കാന്‍ കൂടുതലായി ചേര്‍ന്നതില്‍ ഏറെയും ആണ്‍കുട്ടികള്‍; ഈ വര്‍ഷം കൂടുതലായി 14199 നഴ്സിങ് വിദ്യാര്‍ഥികള്‍; യൂണിവേഴ്സിറ്റി പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയിലും ട്രെന്‍ഡ് മെഡിക്കല്‍ ഫീല്‍ഡില്‍ എത്താന്‍ തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് വന്നതോടെ ലോകമെങ്ങും തൊഴില്‍ മേഖല തകരുമ്പോള്‍ ആരോഗ്യ രംഗത്ത് അവസരങ്ങള്‍ തേടി യുവതലമുറ എത്തുന്നുവെന്നാണ് യുകെയിലെ ഈ വര്‍ഷത്തെ യൂണിവേഴ്സിറ്റി പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ട്രെന്റ്. ഈ വര്‍ഷം അധികമായി നഴ്സിങ് പഠിക്കാന്‍ എത്തിയവരില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ആണെന്നതാണ് ഏറെ പുതുമ. ഒട്ടേറെ യുകെ മലയാളി കുടുംബങ്ങളില്‍ നിന്നും ആണ്‍കുട്ടികള്‍ നഴ്‌സുമാരാകാന്‍ തയാറാകുന്നുവെന്നത് ഈ തൊഴില്‍ രംഗത്തെ ഉയര്‍ന്ന സാധ്യതകള്‍ മുന്നില്‍ കണ്ടു തന്നെയാണ്.

ഇരുപതു വയസില്‍ യുകെയില്‍ നഴ്‌സാകുന്ന ഒരാള്‍ക്ക് കഴിവുണ്ടെങ്കില്‍ ബാന്‍ഡ് ഫൈവില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പദവിയായ ബാന്‍ഡ് 8 ബി വരെ ഉയരാന്‍ വലിയ കാലതാമസം ഒന്നും വേണ്ടതില്ല എന്നാണ് വസ്തുത. ഇരുപതു വര്‍ഷം മുന്‍പ് കേരളത്തിലെ വിദ്യാഭ്യാസവുമായി യുകെയില്‍ എത്തി ബാന്‍ഡ് 8 ബിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ അപൂര്‍വ്വം അല്ലെന്നിരിക്കെ തുടക്കം മുതല്‍ യുകെ വിദ്യാഭ്യാസം നേടിയ മലയാളി കുട്ടികള്‍ ഈ രംഗത്ത് വന്നാല്‍ അവര്‍ക്കായി കാത്തിരിക്കുന്നത് ശുഭകരമായ ഭാവി തന്നെയാണ്. ഈ തിരിച്ചറിവ് കൂടിയാകാം കോവിഡ് കാലത്തേ ഹോട്ട് ട്രെന്‍ഡ് എന്ന നിലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍തള്ളിക്കയറ്റം ദൃശ്യമാകുന്നത്. 

ഈ വര്‍ഷത്തെ യൂണിവേഴ്സിറ്റി അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോളാണ് മെഡിക്കല്‍ രംഗത്തെ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പുതിയ നഴ്സിങ് വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധന ഉണ്ടെന്നാണ് യുകാസ് കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം 34190 വിദ്യാര്‍ത്ഥികളാണ് നഴ്സിങ് പഠനത്തിന് പ്രവേശനം നേടിയിരിക്കുന്നത്.

നഴ്സിങ് പഠനത്തിനുള്ള ബെര്‍സറി ആനുകൂല്യം എടുത്തുകളഞ്ഞ മുന്‍ സര്‍ക്കാര്‍ നടപടിയും നഴ്സുമാരുടെ വേതന വര്‍ധന നടപ്പിലാക്കാത്തതും കഴിഞ്ഞ കുറെ വര്‍ഷമായി നഴ്സിങ് പഠനത്തോടുള്ള ആവേശം തല്ലിക്കെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അരലക്ഷത്തോളം നഴ്സിങ് ജീവനക്കാരുടെ കുറവുള്ള യുകെയില്‍ ഈ രംഗത്ത് പഠിക്കാന്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കവെയാണ് കോവിഡ് എത്തുന്നത്.

ഇതോടെ മറ്റു തൊഴില്‍ മേഖലകള്‍ അടുത്ത ഭാവിയില്‍ സുരക്ഷിതം അല്ലെന്ന തോന്നല്‍ ശക്തമായതോടെയാണ് മെഡിസിന്‍ പ്രവേശനത്തിനൊപ്പം നഴ്സിങ് മേഖലയിലും വിദ്യാത്ഥികള്‍ തള്ളിക്കയറിയത്. ഈ വര്‍ഷം മലയാളി കുടുംബങ്ങളില്‍ നിന്നുള്ള അനേകം കുട്ടികള്‍ നഴ്സിങ് പഠനത്തിന് എത്തിയിട്ടുണ്ടെന്നു വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീടിനു സമീപം തന്നെയുള്ള യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിക്കും എന്നതും നഴ്സിങ് പഠനം തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള അധിക ആനുകൂല്യമാണ്.

ഇതോടെ വീട്ടില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പോയി വരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നതോടെ താമസത്തിനും ഭക്ഷണത്തിലും ചിലവാക്കുന്ന അധിക പണം കൂടി അച്ഛനമ്മമാര്‍ക്ക് മിച്ചം പിടിക്കാനാകും എന്നതാണ് നേട്ടം. പല കുട്ടികളും യൂണിവേഴ്സിറ്റി പഠനത്തിന്റെ ഭാഗമായി വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നഴ്സിങ് പഠനത്തിന് ചേരുന്നവരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്നും തന്നെ യൂണിയില്‍ പോയിവരാന്‍ ആഗ്രഹിക്കുന്നവരാണ്. 

നഴ്‌സിങ് പഠനത്തില്‍ 14199 പേര്‍ കൂടുതലായി എത്തിയപ്പോള്‍ മെഡിസിന്‍ പഠനത്തിന് 9283 പേരും കൂടിയതായി സര്‍ക്കാര്‍ കണക്കുകളും വ്യക്തമാക്കുന്നു. ഇതോടൊപ്പം പാരാമെഡിക്കല്‍, ക്ലിനിക്കല്‍ സയന്‍സ് മുതലായ ആരോഗ്യ രംഗത്തെ മറ്റു കോഴ്സുകളിലും ഉയര്‍ന്ന എണ്ണം വിദ്യാര്‍ത്ഥികളാണ് പുതുതായി എത്തിയിരിക്കുന്നത്. മിക്ക യൂണിവേഴ്‌സിറ്റികളിലും മെഡിക്കല്‍ പഠനത്തിന് എത്തിയവരുടെ അധിക എണ്ണം ഇക്കുറി പ്രകടവുമാണ്.

ആഗോള തലത്തില്‍ തന്നെ മെഡിക്കല്‍ രംഗത്ത് പ്രൊഫഷണലുകളുടെ ആവശ്യം ഉയരുമ്പോള്‍ അതിനൊപ്പം യുകെയിലും ഈ രംഗത്ത് ചലനമുണ്ടായി എന്നത് ആഹ്‌ളാദകരം തന്നെയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category