1 GBP = 95.50 INR                       

BREAKING NEWS

റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്തെറിഞ്ഞ് കിങ്സ് ഇലവന്‍ പഞ്ചാബ്; ബാറ്റിങിലും ബോളിങിലും നിറം മങ്ങിയ ബാംഗ്ലൂരിന് മേല്‍ പഞ്ചാബ് നേടിയത് 97 റണ്‍സിന്റെ വിജയം: ബാറ്റിങില്‍ വെടിക്കെട്ടു നടത്തി കെ.എല്‍ രാഹുല്‍

Britishmalayali
kz´wteJI³

ദുബായ്: ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കളത്തിലിറങ്ങിയ ബാംഗ്ലൂരിന്റെ പോരാട്ടം 17 ഓവറില്‍ 109 റണ്‍സില്‍ അവസാനിച്ചു. ആദ്യ മത്സരം ഭാഗ്യക്കേടിന് ഡല്‍ഹിയോടു തോറ്റ പഞ്ചാബിന് ഗംഭീര തിരിച്ചിവരവായി മാറി ഈ വിജയം.

ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു നാലു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ വന്നപാടെ മടങ്ങിയപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂര്‍ വീണു. പിന്നീട് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 53-ല്‍ എത്തിച്ചു. 20 റണ്‍സുമായി തട്ടിയും മുട്ടിയും കളി മുന്നോട്ട് കൊണ്ടു പോയ ഫിഞ്ചിനെ രവി ബിഷ്‌ണോയ് മടക്കി. 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിനും പുറത്താക്കി.

27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്.

69 പന്തില്‍ 132 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിയത്. ബാറ്റിങിലെന്ന പോലെ ബോളിങിലും ബാംഗ്ലൂരിന് തിളങ്ങാനായില്ല. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. രാഹുല്‍ തകര്‍ത്തടിച്ചതോടെ മറ്റു പഞ്ചാബ് താരങ്ങള്‍ മറുവശത്ത് കാഴ്ച്ചക്കാരായി. മായങ്ക് അഗര്‍വാള്‍ (20 പന്തില്‍ 26), നിക്കോളാസ് പുരാന്‍ (18 പന്തില്‍ 17), ഗ്ലെന്‍ മാക്സ്വെല്‍ (5), കരുണ്‍ നായര്‍ (എട്ടു പന്തില്‍ പുറത്താകാതെ 15)എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ പ്രകടനം. ഒന്നാം വിക്കറ്റില്‍ രാഹുല്‍ മായങ്ക് സഖ്യവും രണ്ടാം വിക്കറ്റില്‍ രാഹുല്‍ പുരാന്‍ സഖ്യവും 57 റണ്‍സ് വീതമെടുത്തു. മാക്സ്വെല്‍ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ കരുണ്‍ നായരെ കൂട്ടുപിടിച്ച് രാഹുല്‍ 78 റണ്‍സ് കൂട്ടുകെട്ടും ഉയര്‍ത്തി.

വെറും 28 പന്തില്‍നിന്നാണ് രാഹുല്‍കരുണ്‍ സഖ്യം 78 റണ്‍സ് ചേര്‍ത്തത്. ഇതില്‍ കരുണിന്റെ സംഭാവന 15 റണ്‍സ് മാത്രം. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്വേന്ദ്ര ചെഹല്‍ ഒരു വിക്കറ്റും വീഴ്ത്തി. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. സച്ചിന്‍ തെന്‍ഡുല്‍ക്കറെയാണ് ഇക്കാര്യത്തില്‍ രാഹുല്‍ മറികടന്നത്. രാഹുലിനെ ക്യാച്ചെടുത്തു പുറത്താക്കാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ടു തവണയും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി അവ പാഴാക്കി. രാഹുല്‍ 83, 89 റണ്‍സുകള്‍ നേടി നില്‍ക്കുമ്പോഴായിരുന്നു ഇത്.

അഞ്ച് റണ്‍സ് മാത്രമെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 62 പന്തില്‍നിന്ന് രാഹുല്‍ സെഞ്ചുറി തികച്ചു. 2020 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. അവസാന ഓവറുകളില്‍ രാഹുല്‍ തുടര്‍ച്ചയായി സിക്സറുകള്‍ പറത്തി. കരുണ്‍ നായരും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ 200 പിന്നിട്ടു. എട്ട് പന്തില്‍ 15 റണ്‍സെടുത്ത കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടു വിക്കറ്റും ചെഹല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ബാംഗ്ലൂര്‍ നിരയില്‍ യൂസ്വേന്ദ്ര ചാഹലാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം ടോസ് നേടുന്ന ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്ന പതിവ് തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category