1 GBP = 94.70 INR                       

BREAKING NEWS

നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നു; 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ കൊന്നത് ആറ്റില്‍ എറിഞ്ഞ്; പാച്ചല്ലൂരുകാരന്‍ ഉണ്ണിക്കൃഷ്ണന്‍ അറസ്റ്റില്‍; നെടുമങ്ങാട്ടെ ഭാര്യ വീട്ടില്‍ നിന്ന് കൈക്കുഞ്ഞുമായെത്തി അച്ഛന്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത; കൊലപാതക കാരണം വൈകാതെ പുറത്തു വരുമെന്ന് പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് പിഞ്ചു കുഞ്ഞിനെ അച്ഛന്‍ കൊന്നു. 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരില്‍ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായത്.

കുഞ്ഞിനെ കാണാതായ സാഹചര്യത്തില്‍ അമ്മയും അമ്മൂമ്മയും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊലപാതക കാരണം വൈകാതെ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category