1 GBP = 96.00 INR                       

BREAKING NEWS

കുളിമുറിയില്‍ യുവതി കണ്ടത് ജനലില്‍ റിക്കോര്‍ഡിങ് മോഡിലുളള മൊബൈല്‍ ഫോണ്‍; നിലവിളിച്ച് ഇറങ്ങി ഓടി ബന്ധുവിനെ അറിയിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് പരിശോധന; തിരിച്ചറിഞ്ഞത് വില്ലന്‍ ഡിവൈഎഫ്‌ഐ നേതാവെന്ന സത്യം; ഓടിയെത്തിയ പൊലീസ് കോവിഡ് നെഗറ്റീവായെന്ന് അറിഞ്ഞിട്ടും കുട്ടി സഖാവിനെ വീട്ടിലേക്ക് അയച്ചു; നെയ്യാറ്റിന്‍കര ചെങ്കല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാലു താല്‍പര്യം കാട്ടിയത് കോവിഡിനിടെയിലും നഗ്നത പകര്‍ത്താന്‍; ലജ്ജിച്ച് തലതാഴ്ത്തി സാസ്‌കാരിക കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് സെന്ററിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായത്. കേരളത്തിലെ കോവിഡ് സെന്ററുകളുടെ സുരക്ഷയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. 

നേരത്തെ ആറന്മുളയില്‍ 108 ആംബുലന്‍സ് ഡ്രൈവറുടെ ബലാത്സംഗത്തിന് കോവിഡ് രോഗി ഇരയായിരുന്നു. ഇതോടെ കോവിഡ് രോഗികളായ സ്ത്രീകളുടെ സുരക്ഷ നോക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുകയും ചെയ്തു. ഇതൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നതിന് തെളിവാണ് പാറശ്ശാലയില്‍ നിന്നുള്ള ഈ വാര്‍ത്ത. പ്രതിക്ക് കോവിഡിന്റെ പേരില്‍ ജാമ്യം നല്‍കി പൊലീസും പ്രതിയുടെ രക്ഷകാനുകയും ചെയ്തു.

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഡിവൈഎഫ്ഐ നേതാവ്. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായി ജാമ്യത്തില്‍ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററില്‍ നിന്ന് ഉച്ചയോടെയാണ് ഷാലുവിനെ അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ കണ്ടെത്തുകയും ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

കോവിഡ് സെന്റര്‍ അധികൃതര്‍ തന്നെ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ മുകള്‍ ഭാഗത്തു കൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാലു ചെയ്തത് ഗുരുതര കുറ്റമാണ്. എന്നിട്ടും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചില്ല. ഷാലുവിന് കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞു.

അതുകൊണ്ട് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാമായിരുന്നു. എന്നിട്ടും നിസാര വകുപ്പുകളില്‍ അറസ്റ്റ് ചെയ്ത് ജാമ്യം അനുവദിക്കുകയാണ് പൊലീസ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category