1 GBP = 96.00 INR                       

BREAKING NEWS

ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് ഇതിനെ കുറിച്ച് സിഇഒ യുവി ജോസ് അറിഞ്ഞത്; പിന്നെ ഒന്നും ആലോചിക്കാതെ ഒപ്പിടല്‍! ധാരണാപത്രം ആരാണ് തയ്യാറാക്കിയെന്ന് പോലും അറിയില്ലെന്ന് ലൈഫ് മിഷന്റെ വിചിത്ര വിവരാവകാശ മറുപടി; മിനിട്സും ഇല്ല; ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാര്‍ വേണമെന്നു വ്യവസ്ഥയും അട്ടിമറിച്ചു; കള്ളക്കളികള്‍ക്ക് തെളിവായി വിവരാവകാശ മറുപടിയും; വടക്കാഞ്ചേരി ലൈഫ് മിഷനില്‍ സിബിഐയ്ക്ക് സാധ്യത കൂടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം പണിയാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ലൈഫ് മിഷന്‍ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായി വിവരാവകാശ മറുപടി. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാല്‍ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. ഇത് പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്.

ജൂലൈയില്‍ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തില്‍ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷന്‍ എടുക്കുന്നതെന്നാണ് ഉയരുന്ന വാദം. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാന്‍ പാടില്ല. ഇതാണ് യുവി ജോസ് ലംഘിച്ചതെന്നാണ് വ്യക്തമാകുന്നത്.

ഈ ചടങ്ങിന്റെ മിനിറ്റ്സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷന്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിനിറ്റ്സ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഇത്രയും പ്രധാനമായ പരിപാടിക്ക് എന്തുകൊണ്ട് മിനിറ്റ്സ് ഇല്ലാതെ പോയെന്ന ചോദ്യത്തിനും ഉത്തരമില്ല. അങ്ങനെ സര്‍വ്വത്ര ദുരൂഹമാണ് ഈ പദ്ധതി. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാര്‍ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല. സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടര്‍കരാര്‍ വേണ്ടെന്നാണു വാദം.

യു.എ.ഇ റെഡ്ക്രസന്റ് സഹകരണത്തോടെ നടപ്പാക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് സാധ്യതയേറി. ഇതിനിടെയാണ് വിചിത്ര വിവരാവകാശ രേഖയും പുറത്തു വരുന്നത്. ലൈഫ് മിഷന്‍ കരാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും റെഡ് ക്രെസന്റുമായുണ്ടാക്കിയ ധാരണാപത്രം ഉള്‍പ്പെടെയുള്ളവയുടെ നിയമവശം പരിശോധിക്കുകയാണെന്നും മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ കേരളം ഈ വിഷയത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടിലാണ് ഈ വകുപ്പുകളും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍നിന്ന് സിബിഐ ശേഖരിച്ചു തുടങ്ങി. 20 കോടി രൂപയുടെ പദ്ധതിയില്‍ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനില്‍ അക്കര എംഎല്‍എ സിബിഐ കൊച്ചി യൂനിറ്റ് എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

ആ സാഹചര്യത്തില്‍ സി.ബി.െഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണു സാധ്യത. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹഅധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍, നിര്‍മ്മാണ കരാര്‍ കമ്പനിയായ യുനിടാക് എം.ഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വിദേശസഹായം സ്വീകരിക്കല്‍ നിയമം ലംഘിച്ചതായാണ് പരാതിയിലെ ആക്ഷേപം. ആ സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുവാദം ആവശ്യവുമില്ല. കേസില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയാലും മതി.

ലൈഫ് പദ്ധതി അന്വേഷണം ഏറ്റെടുക്കുന്നതോടെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിബിഐ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതില്‍തന്നെ സംസ്ഥാനത്ത് പ്രോട്ടോകോള്‍ ലംഘനം നടന്നെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category