1 GBP = 96.00 INR                       

BREAKING NEWS

31 പാക്കറ്റുകള്‍ മലപ്പുറത്തേക്ക് മിനി ലോറിയില്‍ കൊണ്ടു പോയെന്ന് ഒരാള്‍; ആറു വാഹനങ്ങള്‍ ഓടിയിട്ടുണ്ടെന്ന് മറ്റൊരു മൊഴി; ജിപിഎസിന്റെ പ്രവര്‍ത്തനം നിറുത്തിയത് ബോധപൂര്‍വമെന്നും നിഗമനം; വാഹനത്തിലുള്ള കണക്ഷന്‍ വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ ജിപിഎസ് പ്രവര്‍ത്തിക്കുമെന്നത് നിര്‍ണ്ണായകം; ക്ലൗഡ് സര്‍വ്വറില്‍ നിന്ന് സത്യം കണ്ടെത്താന്‍ എന്‍ഐഎ; സിആപ്റ്റില്‍ ഇനിയും കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തും; മന്ത്രി ജലീലിന്റെ മൊഴികള്‍ വിശ്വസിക്കാതെ അന്വേഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഖുറാനൊപ്പം സ്വര്‍ണം കടത്തിയെന്ന സംശയത്തില്‍ നിന്ന് മാറാതെ എന്‍ഐഎ. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ടു നിരവധി സംശയങ്ങള്‍ അന്വേഷണ ഏജന്‍സിക്കുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ വീണ്ടും സിആപ്റ്റിലെത്തും. കസ്റ്റംസിനും എന്‍ഐഎക്കും ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലെ വൈരുധ്യവും സിആപ്റ്റിലെ ചിലരുടെ സംശയാസ്പദ നീക്കങ്ങളും ദുരൂഹത കൂടട്ുന്നു.

കോണ്‍സുലേറ്റില്‍ നിന്നു ഗ്രന്ഥം കൊടുത്തുവിട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കും. സിആപ്റ്റിന്റെ മുന്‍ എംഡി എം. അബ്ദുല്‍റഹ്മാനെയും ഈയിടെ പിരിഞ്ഞ ചില ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഐഎയുടെ നിര്‍ണായക നീക്കങ്ങള്‍. അതീവ രഹസ്യമായി ജലീലിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം. മന്ത്രിയുടെ കൂടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്.

മലപ്പുറത്തേക്കുള്ള സി-ആപ്റ്റ് വാഹനത്തിലെ ജി.പി.എസിന്റെ പ്രവര്‍ത്തനം നിറുത്തിയത് ബോധപൂര്‍വമെന്നാണ് നിഗമനം. വാഹനത്തിലുള്ള കണക്ഷന്‍ വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ ജി.പി.എസ്. പ്രവര്‍ത്തിക്കും. സി-ആപ്റ്റില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ക്ലൗഡ് സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനാണ് എന്‍.ഐ.എ ശ്രമം. ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെര്‍വറിലാണ് ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെര്‍വറില്‍ നിന്ന് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിക്കും.. കെല്‍ട്രോണിന്റെയും സി-ഡാക്കിന്റെയും സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് ശ്രമം. ഇത് കേസില്‍ നിര്‍ണ്ണായകമാകും.

32 പാക്കറ്റ് മതഗ്രന്ഥമാണു സിആപ്റ്റിലെത്തിച്ചത്. ഇതില്‍ ഒരു പാക്കറ്റ് പൊട്ടിച്ചു ഗ്രന്ഥങ്ങള്‍ സിആപ്റ്റ് ജീവനക്കാരെടുത്തെന്നാണു മൊഴി. ബാക്കി 31 പാക്കറ്റുകള്‍ മലപ്പുറത്തെ 2 സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയി. ഒരു പാക്കറ്റില്‍ 32 മതഗ്രന്ഥങ്ങളാണെന്നും ഒരു ഗ്രന്ഥത്തിന് 567 ഗ്രാം തൂക്കമെന്നും കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു പാക്കറ്റിന് 18 കിലോഗ്രാം ഭാരം. ഇത്തരം 31 പാക്കറ്റുകള്‍ മലപ്പുറത്തേക്കു മിനി ലോറിയില്‍ കൊണ്ടുപോയി എന്നായിരുന്നു ഒരാളുടെ മൊഴി. ആകെ ഏകദേശം 580 കിലോ ഭാരം.

എന്നാല്‍, ഇതേ ആവശ്യത്തിനു പലപ്പോഴായി 6 വാഹനങ്ങള്‍ ഓടിയിട്ടുണ്ടെന്നു മറ്റൊരാളുടെ മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതാണ് ദുരൂഹതയാകുന്നത്. എന്തിന് ആറു വാഹനങ്ങള്‍ പലപ്പോഴായി ഓടിയെന്നതാണ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ കസ്റ്റംസിനു തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് എന്‍ഐഎയും എത്തിച്ചത്. വാഹനങ്ങളുടെ ലോഗ്ബുക്കും ജിപിഎസ് റെക്കോര്‍ഡുകളും പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ജിപിഎസ് ഓഫ് ആക്കിയിട്ടതും കണ്ടെത്തി.

സിആപ്റ്റിന്റെ വാഹനം മതഗ്രന്ഥവുമായി ബെംഗളൂരുവിലേക്കു പോയതായും ഒരു വാഹനത്തില്‍ നിന്നു മറ്റൊരു സ്വകാര്യ വാഹനത്തിലേക്കു പാക്കറ്റുകള്‍ മാറ്റിയതായും നേരത്തേ അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. ആകെ വന്ന 250 പാക്കറ്റില്‍ 32 എണ്ണം സിആപ്റ്റിലെത്തിച്ചു. ബാക്കി കോണ്‍സുലേറ്റില്‍ ഉണ്ടെന്നാണു വെളിപ്പെടുത്തല്‍. കോണ്‍സുലേറ്റിലെ പരിശോധനയ്ക്കു പക്ഷേ, അനുമതി വേണം. ഇതും എന്‍ഐഎയെ പ്രതിസന്ധിയിലാക്കുന്നു. അന്വേഷണവുമായി നിലവില്‍ യുഇഎ കാര്യമായി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍സുലേറ്റിലെ പരിശോധനയ്ക്ക് തടസ്സം ഏറെയാണ്.

അതിനിടെ 2017 ല്‍ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചും അന്വേഷണം വിപുലമാക്കി. കൊച്ചിയില്‍ തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാന്‍ സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഈന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരുന്നു. വിതരണത്തിന്റെ കണക്കു നല്‍കാന്‍ സാമൂഹികനീതി വകുപ്പിനു നോട്ടിസ് നല്‍കി.

8 ജില്ലകളില്‍ നിന്നു മാത്രമാണു ഭാഗികമായെങ്കിലും കണക്കു കിട്ടിയതെന്നാണു വിവരം. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നല്‍കിയതെന്നും ആരാഞ്ഞിട്ടുണ്ട്. ഇതും ആര്‍ക്കും വ്യക്തതയില്ലാത്ത ഉത്തരമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category